< Sakarias 4 >
1 Sidan kom engelen som tala med meg, og vekte meg att liksom ein mann vert vekt or svevnen,
൧എന്നോട് സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി:
2 og han sagde til meg: «Kva ser du?» Eg svara: «Eg ser ein ljosestake som er heilt av gull, med oljeskåli si på toppen og sine sju lampor, og med sju røyrer som gjeng til lamporne der ovantil,
൨“നീ എന്ത് കാണുന്നു?” എന്ന് എന്നോട് ചോദിച്ചതിന് ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും
3 og tvo oljetre stend attved, eitt på høgre sida av oljeskåli og eitt på vinstre sida.»
൩അതിനരികിൽ കുടത്തിന്റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാൻ കാണുന്നു” എന്നു പറഞ്ഞു.
4 Og eg tok til ords og spurde engelen som tala med meg: «Kva skal desse ting tyda, herre?»
൪എന്നോട് സംസാരിക്കുന്ന ദൂതനോട് ഞാൻ: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ചോദിച്ചു.
5 Engelen som tala med meg, svara og sagde til meg: «Skynar du ikkje kva dette tyder?» Eg svara: «Nei, herre?»
൫എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
6 Då tok han til ords og sagde til meg: «Dette er Herrens ord til Zerubbabel: Ikkje med magt og ikkje med kraft, men med min ande, segjer Herren, allhers drott.
൬അവൻ എന്നോട് ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു”.
7 Kven er du, du store fjell som reiser deg mot Zerubbabel? Jamna deg ut til ei sletta! Han skal føra fram toppsteinen medan dei ropar: «Nåde, nåde vere med honom!»»
൭“സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്? നീ സമഭൂമിയായ്തീരും; അതിന് ‘മനോഹരം, മനോഹരം’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും”.
8 Og Herrens ord kom til meg soleis:
൮യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
9 Zerubbabels hender hev tufta dette huset; hans hender skal ogso fullenda det, og du skal få kjenna at Herren, allhers drott, hev sendt meg til dykk.
൯“സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നെ അത് തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10 For kven vil vanvyrda dagen som tok til i det små, når desse sju med gleda ser blyloddet i Zerubbabels hand, desse Herrens augo som fer ikring yver heile jordi?
൧൦അല്പകാര്യങ്ങളുടെ ദിവസത്തെ ആര് നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു”.
11 Då tok eg til ords og sagde til honom: «Kva skal dei tyda desse tvo oljetrei på høgre og vinstre sida av ljosestaken?»
൧൧അതിന് ഞാൻ അവനോട്: “വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവു മരം എന്താകുന്നു?” എന്നു ചോദിച്ചു.
12 Og eg tok atter til ords og spurde honom: «Kva skal dei tyda desse tvo oljegreinerne tett attved dei tvo gullrøyrerne som det renn gull ned ifrå?»
൧൨ഞാൻ രണ്ടാം പ്രാവശ്യം അവനോട്: “പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിനരികിൽ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ട് ഒലിവുശിഖരം എന്ത്?” എന്നു ചോദിച്ചു.
13 Då sagde han til meg: «Kva? Veit du ikkje kva desse skal tyda?» Eg svara: «Nei, herre.»
൧൩അവൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു.
14 Då sagde han: «Det er dei tvo olje-sønerne som stend hjå herren yver all jordi.»
൧൪അതിന് അവൻ: “ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാർ” എന്നു പറഞ്ഞു.