< Sakarias 12 >
1 Ei framsegn, Herrens ord um Israel. So segjer Herren som spana ut himmelen, grunnfeste jordi og skaper ånd i mannebarm:
൧പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.
2 Sjå, eg gjer Jerusalem til ei tumleskål for alle folki rundt ikring, og jamvel yver Juda skal det koma når Jerusalem vert kringsett.
൨“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും.
3 På den dagen skal eg gjera Jerusalem til ein lyftestein for alle folki; alle dei som lyfter på honom, skal riva seg sund, og alle folki på jordi skal flokka seg imot det.
൩ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിന് വിരോധമായി കൂടിവരും.
4 På den dagen, segjer Herren, skal eg slå alle hestarne med villska og hestfolki med vitløysa; men yver Judas hus skal eg vaka, og alle hestarne åt folki slær eg med blindskap.
൪അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്.
5 Då skal ættehovdingane i Juda segja med seg sjølve: «Vår styrke er dei som bur i Jerusalem, ved Herren, allhers drott, deira Gud.»
൫“അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേം നിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
6 På den dagen skal eg lata ættehovdingarne i Juda verta liksom ei glodpanna i ein vedhaug og ein brennande kyndel midt i ein halmdunge, og dei skal brenna upp alle folki rundt ikring; men Jerusalem skal framleides bu trygt på sin stad, i Jerusalem.
൬ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
7 Og fyrst skal Herren frelsa tjeldi åt Juda, so ikkje Davids hus og dei som bur i Jerusalem, skal få større heider enn Juda.
൭ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
8 På den dagen skal Herren halda skjolden sin yver deim som bur i Jerusalem, og den veikaste stakkaren millom deim skal på den dagen vera som David, og Davids hus som Gud, som Herrens engel framfyre deim.
൮ആ നാളിൽ യഹോവ യെരൂശലേം നിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
9 Og på den dagen skal eg trå etter å tyna alle heidningfolki som fer imot Jerusalem.
൯ആ നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.
10 Men yver Davids hus og yver deim som bor i Jerusalem, skal eg renna ut nåde-anden og bøne-anden, so dei ser upp til meg som dei hev gjenomstunge, og dei skal syrgja på honom som ein syrgjer på den einborne, og klaga sårt som ein klagar yver fyrstefødde sonen.
൧൦ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
11 På den dagen skal jammeren verta stor i Jerusalem liksom jammeren ved Hadadrimmon på Megiddosletta.
൧൧ആ നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
12 Og landet skal syrgja, kvar ættgrein for seg: ættgreini frå Davids hus for seg og deira kvinnor for seg, ættgreini frå Natans hus for seg og deira kvinnor for seg,
൧൨ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
13 ættgreini frå Levis hus for seg og deira kvinnor for seg, Sime’is ættgrein for seg og deira kvinnor for seg;
൧൩ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
14 like eins alle dei andre ættgreinerne for seg og kvinnorne deira for seg.
൧൪ശേഷിച്ചിരിക്കുന്ന കുലങ്ങളെല്ലാം അതത് കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും”.