< Salmenes 147 >

1 Halleluja! For det er godt å lovsyngja vår Gud, for yndelegt er det, og lovsong høver vel.
യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
2 Herren byggjer upp Jerusalem, han samlar dei burtdrivne israelitar.
യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
3 Han lækjer deim som hev sundbrote hjarta, og bind um deira verkjande sår.
മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
4 Han set tal på stjernorne, han nemner deim alle med namn.
ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
5 Stor er vår Herre og veldug i magt, på hans vit er det ikkje mål.
നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല.
6 Herren held dei spaklyndte uppe, dei ugudlege bøygjer han ned til jordi.
യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
7 Syng for Herren med takkesong, syng lov for vår Gud med cither!
സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
8 han som tekkjer himmelen med skyer, han som lagar regn for jordi, han som let det veksa gras på fjelli.
കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
9 Han gjev feet for, ramn-ungarne som ropar.
ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
10 Han hev ikkje hug til hestens styrke, han hev ikkje hugnad i mannsens leggjer.
൧൦അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
11 Herren hev hugnad i deim som ottast han, deim som ventar på hans miskunn.
൧൧തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
12 Jerusalem, prisa Herren, Sion, lova din Gud!
൧൨യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
13 For stengerne på dine portar hev han gjort faste, han hev velsigna dine born i deg.
൧൩ദൈവം നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
14 Han gjev dine grensor fred, han mettar deg med den feitaste kveite.
൧൪കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു.
15 Han sender sin tale til jordi, fort spring hans ord.
൧൫ദൈവം തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു.
16 Han som gjev snø som ull, han strår ut rim som oska.
൧൬ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
17 Han kastar sin is som småe stykke; kven kann standa for hans kulde?
൧൭അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
18 Han sender sitt ord og smeltar deim, han let vinden sin blåsa, då renn vatn.
൧൮ദൈവം തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
19 Han hev kunngjort sitt ord for Jakob, sine fyresegner og rettar for Israel.
൧൯ദൈവം യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
20 Soleis hev han ikkje gjort med noko folk, og hans rettar - deim kjenner dei ikkje. Halleluja!
൨൦അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; കർത്താവിന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.

< Salmenes 147 >