< Salmenes 138 >

1 Av David. Eg vil prisa deg av alt mitt hjarta, for augo på gudarne vil eg syngja deg lov.
ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.
2 Eg vil kasta meg ned framfyre ditt heilage tempel, eg vil takka ditt namn for di miskunn og for din truskap; for du hev gjort ditt ord herlegt yver alt ditt namn.
ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു.
3 Den dagen eg ropa, svara du meg, du gjorde meg frihuga, styrkte mi sjæl.
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4 Herre, alle kongar på jordi skal prisa deg, når dei fær høyra ordi av din munn.
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും.
5 Og dei skal syngja um Herrens vegar; for Herrens æra er stor,
അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
6 for Herren er høg og ser til den låge, og den stormodige kjenner han langan veg.
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
7 Um eg ferdast midt i naudi, held du meg i live, mot harmen til mine fiendar retter du ut di hand, og ho frelser meg, di høgre hand.
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
8 Herren vil fullføra sitt verk for meg. Herre, di miskunn varer æveleg; det verk dine hender hev gjort, må du ikkje gjeva upp!
യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

< Salmenes 138 >