< Johannes 4 >
1 Då no Jesus fekk vita at farisæarane hadde høyrt han vann fleire læresveinar og døypte fleire enn Johannes
൧യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ട് എന്നു കർത്താവ് അറിഞ്ഞപ്പോൾ
2 - endå det var ikkje Jesus sjølv som døypte, men læresveinarne hans -
൨ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും
3 so tok han ut frå Judæa og for til Galilæa att.
൩അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു് യാത്രയായി.
4 Han laut fara gjenom Samaria,
൪അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
5 og kom då til ein by i Samaria som heiter Sykar og ligg tett ved den marki som Jakob gav Josef, son sin.
൫അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യ പട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി.
6 Der var Jakobs-kjelda. Jesus var trøytt etter ferdi, og sette seg beint ned der innmed kjelda; det var ikring den sette timen.
൬അവിടെ യാക്കോബിന്റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
7 Då kjem det ei kvinna frå Samaria og vil draga upp vatn. Jesus segjer til henne: «Lat meg få drikka!»
൭ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു.
8 For læresveinarne hans hadde gjenge inn til byen og skulde kjøpa mat.
൮അവന്റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
9 «Korleis hev det seg, » segjer den samaritanske kvinna, «at du, som er jøde, bed meg, ei samaritansk kvinna, um drikka?» - for jødarne hev ikkje nokoslag samlag med samaritanarne.
൯ശമര്യസ്ത്രീ അവനോട്: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ എന്നു പറഞ്ഞു.
10 Jesus svara: «Dersom du kjende Guds gåva, og visste kven han er, han som bed deg um drikka, so bad du honom, og han gav deg livande vatn.»
൧൦അതിന് യേശു: നീ ദൈവത്തിന്റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞ് എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
11 «Herre, » segjer kvinna, «du hev ingen ting å draga upp med, og brunnen er djup! Kvar hev du då det livande vatnet frå?
൧൧സ്ത്രീ അവനോട്: യജമാനനേ, നിനക്ക് കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെ നിന്നു ലഭിക്കും?
12 Er då du større enn Jakob, ættfaren vår, som hev gjeve oss brunnen? han hev sjølv drukke av honom, og sønerne og feet hans med.»
൧൨നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
13 Jesus svara: «Kvar den som drikk av dette vatnet, vert tyrst att,
൧൩യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും.
14 men den som drikk av det vatnet eg vil gjeva honom, vert aldri tyrst meir; for det vatnet eg gjev honom, vert i honom til ei kjelda med vatn som vell upp til ævelegt liv.» (aiōn , aiōnios )
൧൪ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn , aiōnios )
15 «Herre, » sagde kvinna, «gjev meg det vatnet, so eg ikkje vert tyrst meir, og ikkje treng koma alt hit og draga upp vatn!»
൧൫സ്ത്രീ അവനോട്: യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം എന്നു പറഞ്ഞു.
16 Han segjer til henne: «Gakk og henta mannen din, og kom hit att!»
൧൬യേശു അവളോട്: പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
17 «Eg hev ingen mann, » svara kvinna. «Det er rett som du segjer, at du ikkje hev nokon mann, » sagde Jesus;
൧൭എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി.
18 «for du hev havt fem menner, og den du hev no, er ikkje din mann. No sagde du sant.»
൧൮അഞ്ച് ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നേ എന്നു യേശു പറഞ്ഞു.
19 «Herre, eg ser at du er ein profet!» sagde kvinna.
൧൯സ്ത്രീ അവനോട്: യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു.
20 «Federne våre tilbad Gud på dette fjellet, og de segjer at det er i Jerusalem ein skal tilbeda honom.»
൨൦ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 Jesus segjer til henne: «Tru meg, kvinna; det kjem ei tid då de ikkje skal tilbeda Faderen på dette fjellet og ikkje i Jerusalem heller.
൨൧യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു.
22 De tilbed det de ikkje kjenner, me tilbed det me kjenner; for frelsa kjem frå jødarne.
൨൨നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്.
23 Men det kjem ei tid, og ho hev alt kome, då dei rette tilbedarane skal tilbeda Faderen i ånd og sanning; for slike tilbedarar er det Faderen vil hava.
൨൩സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്നു പിതാവ് ആഗ്രഹിക്കുന്നു.
24 Gud er ånd, og dei som tilbed honom, lyt tilbeda i ånd og sanning.»
൨൪ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
25 Kvinna segjer til honom: «Eg veit at Messias kjem» - Messias er det same som Kristus -; «når han kjem, skal han læra oss alt.»
൨൫സ്ത്രീ അവനോട്: മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 Jesus segjer til henne: «Det er eg - eg som talar med deg.»
൨൬യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
27 I det same kom læresveinarne hans. Dei undra seg yver at han tala med ei kvinna; like vel var det ingen som sagde: «Kva vil du henne?» eller: «Kvi talar du med henne?»
൨൭ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 So let kvinna vatskrukka si standa, og gjekk av stad til byen og sagde til folki:
൨൮അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്ന് ജനങ്ങളോട്:
29 «Kom, so skal de sjå ein mann som hev sagt meg alt eg hev gjort! Skal tru han er Messias?»
൨൯ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 Då gjekk dei ut or byen. Med dei var på vegen til honom,
൩൦അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 bad læresveinarne honom: «Et, rabbi!»
൩൧അതേസമയം ശിഷ്യന്മാർ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 Han svara: «Eg hev ein mat som ikkje de veit um.»
൩൨അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്ക് ഉണ്ട് എന്നു അവരോട് പറഞ്ഞു.
33 Då sagde læresveinarne seg imillom: «Tru nokon hev bore mat til honom?»
൩൩ആകയാൽ ആരെങ്കിലും അവന് ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 Jesus segjer til deim: «Min mat er at eg gjer det han vil som sende meg, og fullfører hans verk.
൩൪യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികയ്ക്കുന്നത് തന്നേ എന്റെ ആഹാരം.
35 Segjer ikkje de: «Det er endå fire månader fyrr hausten kjem?» Men høyr kva eg segjer dykk: Lyft upp augo dykkar og skoda åkrane, korleis dei alt gulnar mot hausten.
൩൫ഇനി നാല് മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നേ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 Den som haustar fær løn, og samlar grøda til ævelegt liv, so dei skal få gleda seg saman både den som sår og den som haustar. (aiōnios )
൩൬വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. (aiōnios )
37 For her høver det ordet: «Det er ein som sår og ein annan som haustar.»
൩൭വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു.
38 Eg hev sendt dykk ut til å hausta det som de ikkje hev havt noko arbeidt med; andre hev havt arbeidet, og de hev gjenge inn i arbeidet deira.»
൩൮നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 Det var mange av samaritanarne frå den byen som trudde på honom for det som kvinna hadde sagt då ho vitna: «Han hev sagt meg alt eg hev gjort!»
൩൯ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.
40 Då no samaritanarne kom til honom, bad dei at han vilde vera hjå deim, og han vart verande der tvo dagar.
൪൦അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു.
41 Og mange fleire trudde for skuld ordet han tala,
൪൧ഏറ്റവും അധികംപേർ അവന്റെ വചനം കേട്ട് വിശ്വസിച്ചു:
42 og dei sagde til kvinna: «No trur me’kje lenger for skuld det du hev tala; for me hev sjølve høyrt honom og veit no for visst at han er den som skal frelsa verdi.»
൪൨ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
43 Då dei tvo dagarne var lidne, tok han ut derifrå og for til Galilæa;
൪൩ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു് പോയി.
44 for Jesus vitna sjølv at ein profet vert ikkje æra i sitt eige fedreland.
൪൪പ്രവാചകന് തന്റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്ന് യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
45 Då han no kom til Galilæa, tok galilæarane vel imot honom; dei hadde set alt det han gjorde i Jerusalem på høgtidi; for dei var sjølve komne til høgtidi.
൪൫അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.
46 So kom han då atter til Kana i Galilæa, der han hadde gjort vatn til vin. I Kapernaum var det ein kongsmann som hadde ein sjuk son.
൪൬അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനയിൽ വന്നു. അന്ന് മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
47 Då han fekk høyra at Jesus hadde teke ut frå Judæa og var komen til Galilæa, gjekk han til honom og bad at han vilde koma ned og lækja son hans; for han låg på det siste.
൪൭യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന്, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
48 Jesus svara: «Ser de’kje teikn og under, so trur de ikkje.»
൪൮യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
49 Kongsmannen segjer til honom: «Herre, kom ned innan barnet mitt døyr!»
൪൯രാജഭൃത്യൻ അവനോട്: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
50 Jesus segjer til honom: «Gakk heim att! Son din liver.» Mannen trudde det Jesus sagde til honom og gjekk.
൫൦യേശു അവനോട്: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി.
51 Då han alt var på heimvegen, kom tenarane hans imot honom og sagde at guten hans livde.
൫൧അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
52 So spurde han deim kva tid det hadde vorte betre med honom. «I går den sjuande timen slepte sotti honom, » sagde dei.
൫൨അവന് ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു.
53 Då skyna faren at det var i den same timen som Jesus hadde sagt til honom: «Son din liver, » og han trudde, både han og heile hans hus.
൫൩ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
54 Dette var det andre teiknet Jesus gjorde då han no atter kom frå Judæa til Galilæa.
൫൪യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.