< Jeremias 14 >
1 Herrens ord som kom til Jeremia um turketidi:
൧വരൾച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.
2 Syrgjande ligg Juda, portarne ormegtast; syrgjeklædde luter dei mot jord, og naudropi stig upp frå Jerusalem.
൨“യെഹൂദാ വിലപിക്കുന്നു; അതിന്റെ വാതിലുകൾ തളരുന്നു; അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.
3 Storfolket deira sender sine undergjevne etter vatn; dei kjem til brunnarne, men finn inkje vatn; deira kjerald kjem tome attende. Dei kjenner seg skjemde og vonbrotne og sveiper inn sine hovud.
൩അവരുടെ കുലീനന്മാർ ഭൃത്യരെ വെള്ളത്തിന് അയയ്ക്കുന്നു; അവർ കുളങ്ങളുടെ അടുത്തുചെന്ന്, വെള്ളം കാണാതെ ഒഴിഞ്ഞപാത്രങ്ങളോടെ മടങ്ങിവരുന്നു; അവർ ലജ്ജിച്ച് വിഷണ്ണരായി തല മൂടുന്നു.
4 For jordi skuld, som er forfærd vorti av di det ikkje vert regn i landet, kjenner bønderne seg skjemde, sveiper inn sine hovud.
൪ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു.
5 For jamvel hindi i marki ber kalven, men gjeng ifrå honom, for di det ikkje finst gras.
൫മാൻപേട വയലിൽ പ്രസവിച്ചിട്ട് പുല്ല് ഇല്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
6 Og villasni stend på snaude haugar, dei syp etter anden som sjakalar; augo deira kjenast upp, for di det ikkje finst urter.
൬കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലാത്തതുകൊണ്ട് അതിന്റെ കണ്ണ് മങ്ങിപ്പോകുന്നു.
7 Um våre misgjerningar vitnar mot oss, so gjer då miskunn for ditt namn skuld! For mange er våre fråfall, mot deg hev me synda.
൭യഹോവേ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോട് പാപം ചെയ്തിരിക്കുന്നു.
8 Du Israels von, du frelsar i trengsletid! Kvi er du som ein framand i landet, og som ein ferdamann som tjeldar berre for natti?
൮യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനുമായുള്ള യഹോവേ, അവിടുന്ന് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രി പാർക്കുവാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
9 Kvi er du lik ein forstøkt mann, lik ei kjempa som ikkje vinn å hjelpa? Du er då midt ibland oss, Herre, og me er uppkalla etter ditt namn; slepp oss ikkje frå deg!
൯പരിഭ്രാന്തനായ പുരുഷനെപ്പോലെയും രക്ഷിക്കുവാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, അങ്ങ് ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ട്; അവിടുത്തെ നാമം വിളിച്ചിരിക്കുന്ന ഞങ്ങളെ ഉപേക്ഷിക്കരുതേ!
10 So segjer Herren um dette folket: Soleis likar dei å reika um; dei sparer ikkje føterne sine. So hev då Herren ikkje hugnad i deim; no vil han minnast misgjerningarne deira og heimsøkja synderne deira.
൧൦അവർ ഇങ്ങനെ അലഞ്ഞുനടക്കുവാൻ ഇഷ്ടപ്പെട്ട്, കാൽ അടക്കിവച്ചതുമില്ല” എന്ന് യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ട് യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവിടുന്ന് ഇപ്പോൾതന്നെ അവരുടെ അകൃത്യത്തെ ഓർത്ത് അവരുടെ പാപങ്ങളെ സന്ദർശിക്കും”.
11 Og Herren sagde med meg: Du skal ikkje beda um velgang for dette folket.
൧൧യഹോവ എന്നോട്: “നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കരുത്;
12 Når dei fastar, lyder eg ikkje på deira rop, og når dei ofrar brennoffer og grjonoffer, hev eg ikkje hugnad i deim, men med sverd, svolt og sott vil eg tyna deim.
൧൨അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കുകയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
13 Då sagde eg: «Å, Herre, Herre, sjå profetarne segjer med deim: «De skal ikkje sjå sverd, og de ikkje verta ute for svolt, men fred med tryggje vil eg gjeva dykk på denne staden.»»
൧൩അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്ന് പറഞ്ഞു.
14 Då sagde Herren med meg: Lygn spår profetarne i mitt namn; ikkje hev eg sendt deim og ikkje bede deim og ikkje tala til deim; lygn-syner og runing og fåfengd og sitt hjartans svik, det er det dei spår åt dykk.
൧൪യഹോവ എന്നോട് അരുളിച്ചെയ്തത്: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല; അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു”.
15 Difor, so segjer Herren um dei profetarne som spår i midt namn, endå eg ikkje hev sendt deim, og som segjer at sverd og svolt ikkje skal koma i dette landet: For sverd og svolt skal dei enda sine dagar, desse profetarne.
൧൫അതുകൊണ്ട് യഹോവ:” ഞാൻ അയയ്ക്കാതെ എന്റെ നാമത്തിൽ പ്രവചിക്കുകയും, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാവുകയില്ല’ എന്നു പറയുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
16 Og folket som dei spår åt, skal liggja slengt på gatorne i Jerusalem, tynt av svolten og sverdet, og ingen skal jorda deim - dei sjølve, konorne deira og sønerne deira og døtterne deira - og eg vil renna vondska deira ut yver deim.
൧൬അവരുടെ പ്രവചനം കേട്ട ജനം യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായി വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാവുകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെ മേൽ പകരും.
17 Men du skal segja med deim dette ordet: Tårorne trillar or augo mine natt og dag og fær ikkje stogga; for møyi, dotteri, folket mitt, er ovleg sundbroti, hev fenge eit stort ulækjande sår.
൧൭നീ ഈ വചനം അവരോടു പറയണം: എന്റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.
18 Gjeng eg ut på marki, sjå, då ligg der dei som med sverd er slegne, og kjem eg inn i byen, sjå, der talmast dei av svolt. Ja, både prest og profet lyt flakka um, til eit land som dei ikkje kjenner.
൧൮വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു കൊല്ലപ്പെട്ടവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ട് അവശരായവർ; പ്രവാചകനും പുരോഹിതനും ഒരുപോലെ അവർ അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നു.
19 Hev du då reint støytt Juda frå deg, eller styggjest di sjæl ved Sion? Kvi hev du slege oss so, at det ikkje bid helsebot for oss? Me ventar på fred, men det kjem ikkje noko godt, og på ei tid med helsebot, og sjå - fælske.
൧൯നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, കഷ്ടത!
20 Herre, me kjennest ved vår ugudlege åtferd, misgjerningi åt federne våre, at me hev synda mot deg.
൨൦യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ അങ്ങയോടു പാപം ചെയ്തിരിക്കുന്നു.
21 For ditt namn skuld støyt oss ikkje frå deg, lat ikkje din herlegdoms kongsstol verta svivyrd! Kom i hug, brjot ikkje di pakt med oss!
൨൧അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ മഹത്വമുള്ള സിംഹാസനത്തിനു അപമാനം വരുത്തരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതിന് ഭംഗം വരുത്തരുതേ.
22 Finst det nokon av dei fåfenglege gudarne åt heidningfolki som kann gjeva regn? Eller sender himmelen regnskurer av seg sjølv? Er det ikkje du, Herre, vår Gud? Me stundar på deg, for du hev gjort alt dette.
൨൨ജനതകളുടെ മിത്ഥ്യാമൂർത്തികളിൽ മഴ പെയ്യിക്കുവാൻ കഴിയുന്നവർ ഉണ്ടോ? അല്ല, ആകാശമോ മഴ നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അത് അങ്ങ് തന്നെയല്ലയോ? അങ്ങേയ്ക്കായി ഞങ്ങൾ കാത്തിരിക്കും; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നത് അവിടുന്നാണല്ലോ.