< 5 Mosebok 24 >
1 Når ein mann hev teke seg ei kona og ført henne heim, hender det at han ikkje kann lika henne, av di han hev funne noko ufyse hjå henne. Då skriv han kann henda eit skilsmålsbrev og gjev henne i hand, og sender henne or huset.
ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.
2 Dersom no ho, etter ho hev flutt ifrå honom, gjeng stad og gifter seg med ein annan,
അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാൎയ്യയായി ഇരിക്കാം.
3 og denne andre og fær uhug til henne, og gjev henne skilsmålsbrev, og sender henne frå seg, eller dersom den andre mannen hennar døyr,
എന്നാൽ രണ്ടാമത്തെ ഭൎത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാൎയ്യയായിട്ടു എടുത്ത രണ്ടാമത്തെ ഭൎത്താവു മരിച്ചുപോകയോ ചെയ്താൽ
4 so må ikkje den fyrste mannen, som hadde skilt seg med henne, taka henne til kona att, etter ho hev vorte urein; for slikt er avstyggjelegt i Herrens augo, og du skal ikkje føra synd yver det landet som Herren, din Gud, gjev deg til odel og eiga.
അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭൎത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാൎയ്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
5 Ein nygift mann skal ikkje fara ut i strid, og det må ikkje leggjast andre tyngslor på honom heller; han skal vera fri eit heilt år, til gagn for heimen sin og til hyggja for kona som han hev fenge.
ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാൎയ്യയെ സന്തോഷിപ്പിക്കേണം.
6 Ingen må taka ei handkvern eller ein kvernstein i vissa; for då tek han livet i vissa.
തിരികല്ലാകട്ടെ അതിന്റെ മേല്ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.
7 Kjem de yver ein mann som hev rana burt nokon av landsmennerne sine, av Israels-folket, og fer ille med honom eller sel honom, so skal ransmannen døy; soleis skal du rydja det vonde ut or lyden.
ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവൎത്തിക്കയോ അവനെ വിലെക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
8 Tak dykk i vare for spillsykja! tak dykk vel i vare, og gjer som Levi-prestarne lærer dykk! Soleis som eg hev sagt deim fyre, lyt de leggja dykk vinn um å gjera.
കുഷ്ഠരോഗത്തിന്റെ ബാധാകാൎയ്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്കു ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.
9 Kom i hug kva Herren, din Gud, gjorde med Mirjam då de var på vegen frå Egyptarland!
നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വെച്ചു മിൎയ്യാമിനോടു ചെയ്തതു ഓൎത്തുകൊൾക.
10 Når du låner ein noko, må du ikkje ganga inn i huset hans og taka det du skal hava i vissa.
കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.
11 Du skal standa utanfor, og den du gjev lånet, skal sjølv koma ut til deg med vissa.
നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
12 Er det ein fatigmann, so må du ikkje hava vissa hans hjå deg um natti;
അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.
13 du skal lata honom få henne att når soli glader, so han kann sova i kjolen sin; då vil han takka og velsigna deg, og Herren, din Gud, vil rekna deg det til rettferd.
അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂൎയ്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
14 Du skal ikkje vera hard mot ein arbeidsmann som lid naud og er fatig, anten han høyrer til ditt eige folk, eller det er ein av dei framande som held til hjå dykk, i by eller bygd.
നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.
15 Du skal gjeva honom løni si på dagen, og fyrr enn soli glader; for han er fatig, og stundar etter løni. Elles kunde han klaga deg for Herren, og du fekk synd på deg.
അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂൎയ്യൻ അതിന്മേൽ അസ്തമിക്കരുതു; അവൻ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.
16 Foreldre skal ikkje lata livet for det borni hev gjort, og born ikkje for det foreldri hev gjort; ingen skal lata livet for anna enn sine eige brot.
മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാൎക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.
17 Du skal ikkje rengja retten for ein framand eller farlaus, og ikkje taka klædi åt ei enkja i vissa.
പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു.
18 Kom i hug at du var træl i Egyptarland, men Herren, din Gud, fria deg ut derifrå. Difor forbyd eg deg å gjera sovore.
നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓൎക്കേണം; അതുകൊണ്ടാകുന്നു ഇക്കാൎയ്യം ഞാൻ നിന്നോടു കല്പിക്കുന്നതു.
19 Når du køyrer inn lodi og gløymer att eit rauk på åkeren, skal du ikkje ganga attende etter det; du skal lata dei framande og farlause og enkjorne hava det; då skal Herren, din Gud, velsigna deg i alt du tek deg fyre.
നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.
20 Når du hev rist oljetrei, skal du ikkje leita etter frukt som kann ha vorte hangande på greinerne; den lyt dei framande og dei farlause og enkjorne få.
ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.
21 Når du hev hausta vinhagen, skal du ikkje henta dei druvorne som att er; dei skal vera åt dei framande og dei farlause og enkjorne.
മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ;
22 Kom i hug at du var træl i Egyptarlandet! Difor er det eg segjer deg at du skal fara so.
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓൎക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാൎയ്യം നിന്നോടു കല്പിക്കുന്നതു.