< 2 Samuel 9 >
1 David spurte: «Finst det endå att nokon av Sauls hus? Eg vil gjera sælebot mot honom for Jonatans skuld.»
൧പിന്നീട് ദാവീദ്: “ഞാൻ യോനാഥാന്റെ നിമിത്തം ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ?” എന്ന് അന്വേഷിച്ചു.
2 Sauls hus åtte ein tenar, Siba heitte han; honom kalla dei til David. Kongen spurde honom: «Er du Siba?» Han svara: «Ja, tenaren din er det.»
൨എന്നാൽ ശൌലിന്റെ ഭവനത്തിൽ സീബാ എന്നു പേരുള്ള ഒരു ദാസൻ ഉണ്ടായിരുന്നു; അവർ അവനെ ദാവീദിന്റെ അടുക്കൽ വിളിച്ചുവരുത്തിയപ്പോൾ രാജാവ് അവനോട്: “നീ സീബയോ?” എന്നു ചോദിച്ചു. “അടിയൻ” എന്ന് അവൻ പറഞ്ഞു.
3 Kongen spurde: «Finst det endå att nokon av Sauls hus, som eg kann gjera Guds sælebot mot?» Siba svara kongen: «Det finst endå att ein son åt Jonatan, han er lam på båe føterne.»
൩“ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് ചോദിച്ചതിന്: “രണ്ട് കാലും മുടന്തായിട്ട് യോനാഥാന്റെ ഒരു മകൻ ഉണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
4 Kongen spurde: «Kvar er han?» Siba svara: «Han held seg no hjå Makir Ammielsson i Lo-Debar.»
൪“അവൻ എവിടെ?” എന്ന് രാജാവ് ചോദിച്ചതിന്: “ലോദെബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്” എന്ന് സീബാ രാജാവിനോടു പറഞ്ഞു.
5 Kong David sende då bod og henta honom frå Lo-Debar, frå heimen åt Makir Ammielsson.
൫അപ്പോൾ ദാവീദ് രാജാവ് ആളയച്ച്, ലോദെബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അവനെ വരുത്തി.
6 Då Mefiboset, son åt Jonatan Saulsson, kom til David, fall han å gruve og bøygde seg. David sagde: «Mefiboset!» Han svara: «Ja, her er tenaren din.»
൬ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരം പറഞ്ഞു.
7 David trøysta honom: «Ver hugheil; eg vil gjera sælebot mot deg for skuld Jonatan, far din. Eg gjev deg att all jordeigedomen åt Saul, farfar din. Og du skal allstødt eta ved mitt bord.»
൭ദാവീദ് അവനോട്: “ഭയപ്പെടണ്ടാ; നിന്റെ അപ്പനായ യോനാഥാൻ നിമിത്തം ഞാൻ നിന്നോട് നിശ്ചയമായി ദയകാണിച്ച് നിന്റെ പിതാവിന്റെ അപ്പനായ ശൌലിന്റെ നിലം മുഴുവനും നിനക്ക് മടക്കിത്തരും; നീയോ നിത്യം എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
8 Då bøygde han seg og sagde: «Kva er eg, tenaren din, at du vendar deg til ein daud hund som meg?»
൮അവൻ നമസ്കരിച്ചുകൊണ്ട്: “ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ അങ്ങ് കടാക്ഷിക്കുവാൻ അടിയൻ എന്തുള്ളു?” എന്നു പറഞ്ഞു.
9 Kongen kalla på Siba, sveinen åt Saul, og gav honom det bodet: «Alt det Saul og ætti hans åtte, gjev eg åt son til herren din.
൯അപ്പോൾ രാജാവ് ശൌലിന്റെ ദാസനായ സീബയെ വിളിപ്പിച്ച് അവനോട് കല്പിച്ചത്: “ശൌലിനും അവന്റെ സകലഭവനത്തിനും ഉള്ളതെല്ലാം ഞാൻ നിന്റെ യജമാനന്റെ മകന് കൊടുത്തിരിക്കുന്നു.
10 Du og sønerne dine og tenarane dine skal dyrka og hausta eigedomen hans; og det skal vera til kost og tæring levemåte åt son til herren din. Men sjølv skal Mefiboset, son åt herren din, stødt eta ved mitt bord.» Siba hadde femtan søner og tjuge tenarar.
൧൦നീയും നിന്റെ പുത്രന്മാരും വേലക്കാരും നിന്റെ യജമാനന്റെ മകന് ഭക്ഷിക്കുവാൻ ആഹാരം ഉണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കണം; എന്നാൽ നിന്റെ യജമാനന്റെ മകനായ മെഫീബോശെത്ത് നിത്യവും എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും”. സീബയ്ക്കു പതിനഞ്ചുപുത്രന്മാരും ഇരുപത് വേലക്കാരും ഉണ്ടായിരുന്നു.
11 Han svara kongen: «Alt det du, herre konge, byd tenaren din, det skal tenaren din gjera.» «Og Mefiboset skal eta ved mitt bord som ein av kongssønerne.»
൧൧“എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്തോ, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
12 Mefiboset hadde ein liten son, Mika heitte han. Alle som budde i huset åt Siba, vart tenarar for Mefiboset.
൧൨മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്. സീബയുടെ വീട്ടിൽ ഉള്ളവരെല്ലാം മെഫീബോശെത്തിന് ദാസന്മാരായ്ത്തീർന്നു.
13 Men sjølv budde Mefiboset i Jerusalem, då han stødt åt ved kongens bord. Han var lam på båe føterne.
൧൩ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാൽ രണ്ടും മുടന്തായിരുന്നു.