< 2 Kongebok 25 >
1 I det niande styringsåret hans, tiande dagen i tiande månaden, kom Nebukadnessar, Babel-kongen, med heile heren sin til Jerusalem, lægra seg utanfor byen og bygde skansar rundt ikring honom.
൧അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ട് പത്താം മാസം പത്താം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയം ഇറങ്ങി; അതിനെ ഉപരോധിക്കയും ചെയ്തു.
2 Byen vart kringsett til Sidkias ellevte styringsår.
൨സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.
3 Den niande dagen i månaden røynde svolten hardt på i byen, og landsfolket hadde inkje mat.
൩അതേ ആണ്ടില്‍ നാലാംമാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.
4 Då vart byen teken. Og alt stridsfolket rømde um natti gjenom porten i dubbelmuren ved kongshagen, medan kaldæarane låg rundt ikring byen. Dei tok leidi til Moarne.
൪അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച് കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ എല്ലാം രാത്രിയിൽ രാജാവിന്റെ തോട്ടത്തിനരികെ രണ്ട് മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽ വഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയിലൂടെ ഓടിപ്പോയി.
5 Men kaldæarheren forfylgde kongen og nådde honom att på Moarne ved Jeriko. Alt herfolket sprang frå honom og spreiddest.
൫എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരിഹോ സമഭൂമിയിൽവെച്ച് അവനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
6 Dei fanga då kongen og førde honom upp til Ribla til Babel-kongen. Der fekk han sin dom.
൬അവർ രാജാവിനെ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന് വിധി കല്പിച്ചു.
7 Sønerne åt Sidkia drap dei medan han såg på det; so stakk han ut augo på Sidkia, batt honom med koparlekkjor og førde honom til Babel.
൭അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ച് ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബിലോണിലേക്ക് കൊണ്ടുപോയി.
8 Sjuande dagen i den femte månaden i det nittande styringsåret åt Nebukadnessar, Babel-kongen, kom ein av tenarane åt Babel-kongen, livvakthovdingen Nebuzaradan, til Jerusalem.
൮അഞ്ചാം മാസം ഏഴാം തിയ്യതി, ബാബിലോൺ രാജാവായ നെബൂഖദ്നേസറിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബിലോൺരാജാവിന്റെ ഭൃത്യനായ അകമ്പടി നായകൻ നെബൂസർ-അദാൻ യെരൂശലേമിൽ വന്നു.
9 Han brende upp Herrens hus og kongsgarden. Ja, alle husi i Jerusalem, serleg alle storfolk-hus, sette han eld på.
൯അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ മഹത്തുക്കളുടെ ഭവനങ്ങളൊക്കെ അവൻ തീവെച്ച് ചുട്ടുകളഞ്ഞു.
10 Og murarne ikring Jerusalem vart nedrivne av heile den kaldæarheren som livvakthovdingen hadde med seg.
൧൦അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
11 Resten av folket som var att i byen, og svikararne som hadde gjenge yver til Babel-kongen, og resten av ålmugen, vart burtførd av Nebuzaradan, livvakthovdingen.
൧൧നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബിലോൺ രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ കൊണ്ടുപോയി.
12 Nokre av fatigfolket i landet let han vera att til å arbeida i vinhagarne og på åkrarne.
൧൨എന്നാൽ അകമ്പടിനായകൻ ദേശത്തെ ദരിദ്രരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
13 Koparsulorne i Herrens hus, fotstykki og koparhavet i Herrens hus, braut kaldæarane sund, og tok koparen med seg til Babel.
൧൩യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞ് അവയുടെ താമ്രം ബാബിലോണിലേക്ക് കൊണ്ടുപോയി.
14 Og dei tok oskefati og eldskuflerne og ljossakserne og skålerne og alle kopargogner som dei hadde til gudstenesta.
൧൪കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
15 Livvakthovdingen tok og glodpannorne og blodbollarne, og alt som var av skirt gull og av skirt sylv.
൧൫തീച്ചട്ടികളും, കലശങ്ങളും, പൊന്നും വെള്ളിയും കൊണ്ടുള്ള സകലതും അകമ്പടിനായകൻ കൊണ്ടുപോയി.
16 Tvo sulor og eit hav og fotstykki som Salomo hadde laga åt Herrens hus - koparen i alle desse gognerne var ikkje vegande.
൧൬ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ട് സ്തംഭങ്ങൾ, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെ സകല ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഉപയോഗിച്ച താമ്രം തൂക്കുവാൻ കഴിയാത്തവണ്ണം അധികമായിരുന്നു.
17 Den eine sula var attan alner høg, og ovanpå den var det eit koparhovud, og hovudet var tri alner høgt; rundt ikring hovudet var det eit net og granateple, alt av kopar; og sameleis var det med netet på den andre sula.
൧൭ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ട് മുഴം; അതിന്മേലുള്ള മകുടം താമ്രംകൊണ്ടുള്ളതായിരുന്നു. ഒരോ മകുടത്തിന്റെയും ഉയരം മൂന്ന് മുഴം; മകുടത്തിന്റെചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രം കൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18 Livvakthovdingen tok øvstepresten Seraja og næst-øvste presten Sefanja og dei tri dørstokkvaktarane,
൧൮അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്ന് വാതിൽക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
19 og frå byen tok han ein hirdmann som uppsynsmann yver herfolket, og fem som han råka på i byen av næmaste lagsfolket hjå kongen, dessutan skrivaren åt herhovdingen, han som skreiv ut landsfolket til hertenesta, og seksti andre landsfolk han råka på i byen.
൧൯നഗരത്തിൽനിന്ന് അവൻ പടയാളികളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ച് കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തിൽനിന്ന് പടയാളികളെ തെരഞ്ഞെടുക്കുന്ന സേനാപതിയുടെ കൊട്ടാരം കാര്യസ്ഥനെയും നഗരത്തിൽ കണ്ട മറ്റ് അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20 Alle desse tok livvakthovdingen Nebuzaradan med seg til Ribla til Babel-kongen.
൨൦ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ലയിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
21 Og Babel-kongen slo deim i hel der i Ribla i Hamatlandet. Soleis vart Juda burtført frå landet sitt.
൨൧ബാബിലോൺരാജാവ് ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പോകേണ്ടിവന്നു.
22 Babel-kongen Nebukadnessar sette Gedalja, son åt Ahikam Safansson, til jarl yver det folket som var att i Judalandet, dei som han let vera att.
൨൨ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അധിപതിയാക്കി.
23 Då alle herhovdingarne og hermennerne deira fekk greida på at Babel-kongen hadde sett inn Gedalja, kom dei til Gedalja i Mispa: Ismael Netanjason, og Johanan Kareahsson og Seraja Tanhumetson frå Netofa og Ja’asanja, son åt ein mann frå Ma’aka, dei og mennerne deira.
൨൩ബാബിലോൺരാജാവ് ഗെദല്യാവിനെ അധിപതിയാക്കി എന്ന് നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മയഖാത്യന്റെ മകൻ യാസന്യാവ് എന്നീ സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.
24 Gedalja gjorde eid til deim og hermennerne deira, og sagde med deim: «Ver ikkje rædde for kaldæartenarane! Set bu i landet, og gjev dykk under Babel-kongen, so vil det ganga dykk vel.»
൨൪ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു; അവരോട് പറഞ്ഞത്: “നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുത്; ദേശത്ത് പാർത്ത് ബാബിലോൺ രാജാവിനെ സേവിക്കുവിൻ; അത് നിങ്ങൾക്ക് നന്മയായിരിക്കും”.
25 Men i den sjuande månaden kom Ismael, son åt Netanja Elisamason, ein mann av kongsætti, med ti mann og slo i hel Gedalja og dei jødar og kaldæarar som var hjå honom i Mispa.
൨൫എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്ത് ആളുകളുമായി വന്ന് ഗെദല്യാവിനെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.
26 So tok herhovdingarne og heile folket, unge og gamle, og gav seg på veg ut til Egyptarland; dei var rædde for kaldæarane.
൨൬അപ്പോൾ ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റ് പുറപ്പെട്ട് ഈജിപ്റ്റിലേക്ക് പോയി.
27 I det sju og trettiande året etter Juda-kongen Jojakin var burtførd, sju og tjugande dagen i tolvte månaden, gav Evil-Merodak, Babel-kongen - same året som han vart konge - Jojakin, Juda-kongen, uppreisnad og fria honom or fangehuset.
൨൭യെഹൂദാ രാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബിലോൺ രാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്ന് വിടുവിച്ചു
28 Han helsa honom venleg med han og gav honom fremste sessen millom dei kongarne som var hjå honom i Babel.
൨൮അവനോട് കരുണയോട് സംസാരിച്ചു; തന്നോടുകൂടെ ബാബിലോണിൽ പ്രവാസികളായി ഉണ്ടായിരുന്ന രാജാക്കന്മാരെക്കാൾ ഉന്നതമായ സ്ഥാനം അവന് നൽകി.
29 Han fekk leggja av seg fangebunaden, og gjekk kvar dag til kongens bord, so lenge han livde.
൨൯അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യവും അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
30 Kost og tæring naut han dagvisst på kongens kostnad, til kvar dag det han trong for dagen, heile si livetid.
൩൦രാജാവ് അവന് അവന്റെ മരണദിവസം വരെ ജീവകാലം മുഴുവൻ നിത്യവൃത്തിക്കുള്ള ഓഹരി കൊടുത്തുപോന്നു.