< Romerne 10 >

1 Brødre! mitt hjertes ønske og min bønn til Gud for dem er at de må bli frelst.
സഹോദരന്മാരേ, അവർ രക്ഷിയ്ക്കപ്പെടണം എന്നുതന്നെ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
2 For jeg gir dem det vidnesbyrd at de har nidkjærhet for Gud, men ikke med skjønnsomhet;
അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു.
3 for da de ikke kjente Guds rettferdighet og strevde efter å grunne sin egen rettferdighet, gav de sig ikke inn under Guds rettferdighet.
അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയ്ക്ക് കീഴ്പെട്ടില്ല.
4 For Kristus er lovens ende, til rettferdighet for hver den som tror.
വിശ്വസിക്കുന്ന ഏവനും നീതികരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണം ആകുന്നു.
5 For Moses skriver om rettferdigheten av loven: Det menneske som gjør disse ting, skal leve ved dem;
ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “ന്യായപ്രമാണത്തിന്റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
6 men rettferdigheten av troen sier så: Si ikke i ditt hjerte: Hvem skal fare op til himmelen - det vil si: for å hente Kristus ned -?
വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
7 eller: Hvem skal fare ned i avgrunnen - det vil si: for å hente Kristus op fra de døde -? (Abyssos g12)
ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്”. (Abyssos g12)
8 Men hvad sier den? Ordet er dig nær, i din munn og i ditt hjerte; det er troens ord, det som vi forkynner,
എന്നാൽ അത് എന്ത് പറയുന്നു? “വചനം നിനക്ക് സമീപമായി, നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നേ.
9 for dersom du med din munn bekjenner at Jesus er Herre, og i ditt hjerte tror at Gud opvakte ham fra de døde, da skal du bli frelst;
യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിയ്ക്കപ്പെടും.
10 for med hjertet tror en til rettferdighet, og med munnen bekjenner en til frelse.
൧൦ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു.
11 For Skriften sier: Hver den som tror på ham, skal ikke bli til skamme.
൧൧“അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
12 Det er jo ingen forskjell på jøde og greker; de har alle den samme Herre, som er rik nok for alle som påkaller ham;
൧൨യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവ് ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
13 for hver den som påkaller Herrens navn, skal bli frelst.
൧൩“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിയ്ക്കപ്പെടും” എന്നുണ്ടല്ലോ.
14 Hvorledes kan de da påkalle den som de ikke tror på? og hvorledes kan de tro der de ikke har hørt? og hvorledes kan de høre uten at det er nogen som forkynner?
൧൪എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ അവർ കേൾക്കും?
15 og hvorledes kan de forkynne uten at de blir utsendt? som skrevet er: Hvor fagre deres føtter er som forkynner fred, som bærer godt budskap!
൧൫അവർ അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
16 Men ikke alle var lydige mot evangeliet. For Esaias sier: Herre! hvem trodde vel det han hørte av oss?
൧൬എങ്കിലും അവർ എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു?” എന്നു യെശയ്യാവു പറയുന്നുവല്ലോ.
17 Så kommer da troen av forkynnelsen, og forkynnelsen ved Kristi ord;
൧൭ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
18 men jeg sier: Har de da ikke fått høre? Jo til visse; deres røst gikk ut til all jorden, og deres ord til jorderikes ende.
൧൮എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ ശബ്ദം സർവ്വഭൂമിയിലും അവരുടെ വചനം ലോകത്തിന്റെ അറ്റത്തോളവും പരന്നു”.
19 Men jeg sier: Kjente da Israel ikke til det? Først sier Moses: Jeg vil gjøre eder nidkjære på det som ikke er et folk; på et uforstandig folk vil jeg gjøre eder harme;
൧൯എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ട് ഞാൻ നിങ്ങൾക്ക് എരിവുവരുത്തും; മൂഢജാതിയെക്കൊണ്ട് നിങ്ങൾക്ക് കോപം ജനിപ്പിക്കും” എന്നു ഒന്നാമത് മോശെ പറയുന്നു.
20 og Esaias våger sig til å si: Jeg blev funnet av dem som ikke søkte mig; jeg åpenbarte mig for dem som ikke spurte efter mig;
൨൦യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്ക് ഞാൻ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.
21 men om Israel sier han: Hele dagen rakte jeg mine hender ut til et ulydig og gjenstridig folk.
൨൧യിസ്രായേലിനേക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടി” എന്നു അവൻ പറയുന്നു.

< Romerne 10 >