< Apenbaring 18 >
1 Derefter så jeg en annen engel stige ned fra himmelen; han hadde stor makt, og jorden blev oplyst av hans herlighet,
ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു.
2 og han ropte med sterk røst og sa: Falt, falt er Babylon, den store, og den er blitt et bosted for onde ånder, og et fengsel for hver uren ånd, og et fengsel for hver uren og hatet fugl;
ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ അവൾ ഭൂതാവേശിതസ്ഥലവും സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
3 for av hennes horelevnets vredes-vin har alle folk drukket, og kongene på jorden har drevet hor med henne, og kjøbmennene på jorden er blitt rike av hennes vellevnets fylde.
അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”
4 Og jeg hørte en annen røst fra himmelen si: Gå ut fra henne, mitt folk, forat I ikke skal ha del i hennes synder, og forat I ikke skal få noget av hennes plager!
സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
5 For hennes synder når like til himmelen, og Gud har kommet hennes urettferdige gjerninger i hu.
അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു. അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
6 Gi henne igjen som hun har gitt, og gjengjeld henne dobbelt efter hennes gjerninger! Skjenk henne dobbelt i det beger hun har iskjenket!
അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക. അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
7 Så meget som hun har ophøiet sig selv og levd i vellevnet, så meget skal I gi henne av pine og sorg! Fordi hun sier i sitt hjerte: Jeg sitter som dronning og er ikke enke, og sorg skal jeg aldri se,
അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക; അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ. ‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു. ഞാനൊരു വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’ എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
8 derfor skal hennes plager komme på én dag: død og sorg og sult; og hun skal bli opbrent med ild; for sterk er Gud Herren, som dømte henne.
അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും; ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ അവളെ തീയിൽ ദഹിപ്പിച്ചുകളയും.
9 Og kongene på jorden, som har drevet hor og levd i vellevnet med henne, skal gråte og jamre sig over henne når de ser røken av hennes brand,
“അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും.
10 mens de står langt borte av frykt for hennes pine, og de skal si: Ve, ve, du store by Babylon, du sterke by, at din dom er kommet i en time!
അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്: “‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ! ശക്തിയുള്ള നഗരമേ! ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’ എന്നു പറയും.
11 Og kjøbmennene på jorden skal gråte og sørge over henne, fordi ingen mere kjøper deres skibsladninger,
“സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും;
12 skibsladninger av gull og sølv og edelstener og perler og fint lin og purpur og silke og skarlagen, og allslags velluktende tre og allslags kar av elfenben og allslags kar av kostelig tre og av kobber og jern og marmor,
കറുവപ്പട്ട, ഏലം, മീറ, കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ
13 og kanel og hårsalve og røkelse og myrra og virak og vin og olje og fint mel og hvete og storfe og får og hester og vogner og træler og menneskesjeler.
ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.
14 Og den frukt som din sjel hadde lyst til, er blitt borte for dig, og alt det fete og glimrende er blitt borte for dig, og aldri mere skal nogen finne det igjen.
“നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു.
15 De som handler med slikt, de som er blitt rike ved henne, skal stå langt borte av frykt for hennes pine og gråte og sørge og si:
ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:
16 Ve, ve den store by, som var klædd i fint lin og purpur og skarlagen og lyste av gull og edelstener og perler, at så stor en rikdom er ødelagt i én time!
“‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്; സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
17 Og hver styrmann og hver skibsfører og alle sjøfolk og alle de som ferdes på havet, stod langt borte
ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’ എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും. “എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന്
18 og ropte da de så røken av hennes brand, og sa: Hvem er lik den store by?
അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും.
19 Og de kastet støv på sine hoder og ropte med gråt og sorg og sa: Ve, ve den store by, hvor alle som har skib i sjøen, er blitt rike av dens kostbarheter, at den er lagt øde i en time!
അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും: “‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, കപ്പലുടമകളെയെല്ലാം നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ, നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’
20 Fryd dig over den, du himmel, og I hellige, og I apostler og profeter, fordi Gud har holdt dom over den for eder!
“ദൂതൻ തുടർന്നു പറഞ്ഞത്: “‘അല്ലയോ, സ്വർഗമേ, വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’ ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”
21 Og en veldig engel løftet en sten som en stor kvernsten og kastet den i havet og sa: Så skal Babylon, den store by, kastes ned med hast og ikke finnes mere.
ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്: “മഹാനഗരമായ ബാബേൽ ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും, പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
22 Og lyd av harpespillere og sangere og fløitespillere og basunblåsere skal ikke mere høres i dig, og ingen som driver nogen kunst, skal mere finnes i dig, og lyd av kvern skal ikke mere høres i dig,
വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല. ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും ഇനി നിന്നിൽ കാണുകയില്ല. ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം നിന്നിൽനിന്ന് ഉയരുകയുമില്ല.
23 og lys av lampe skal ikke mere skinne i dig, og røst av brudgom og brud skal ikke mere høres i dig; for dine kjøbmenn var stormennene på jorden, fordi alle folk blev ført vill ved din trolldom.
ഒരു ദീപവും ഇനി നിന്നിൽ ജ്വലിക്കുകയില്ല. വധൂവരന്മാരുടെ ഉല്ലാസഘോഷം ഇനി നിന്നിൽ കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു. ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
24 Og i den blev funnet blod av profeter og hellige og av alle dem som er myrdet på jorden.
ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”