< Salmenes 75 >
1 Til sangmesteren; "Forderv ikke"; en salme av Asaf; en sang. Vi priser dig, Gud, vi priser, og nær er ditt navn; de forteller om dine undergjerninger.
സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു, അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
2 For så sier Herren: Jeg vil gripe den fastsatte tid, jeg vil dømme med rettferdighet.
ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു; നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
3 Jorden er i opløsning, og alle de som bor på den; jeg har satt dens grunnstøtter efter mål. (Sela)
ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. (സേലാ)
4 Jeg sier til de overmodige: Vær ikke overmodige, og til de ugudelige: Løft ikke horn!
അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത്
5 Løft ikke eders horn i det høie, tal ikke frekt med stiv nakke!
നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
6 For ikke fra øst eller fra vest, ei heller fra fjellenes ørken -
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
7 nei, Gud er den som dømmer; den ene fornedrer han, og den andre ophøier han.
വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു: അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
8 For det er et beger i Herrens hånd med skummende vin; det er fullt av krydret vin, og han skjenker ut av det; sannelig, dets berme skal de drikke, ja utsuge, alle de ugudelige på jorden.
സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്; അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
9 Men jeg vil forkynne det evindelig, jeg vil lovsynge Jakobs Gud.
എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും; ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
10 Og alle de ugudeliges horn vil jeg avhugge, den rettferdiges horn skal ophøies.
അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും, എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”