< Salmenes 102 >
1 En bønn av en elendig, når han vansmekter og utøser sin sorg for Herrens åsyn. Herre, hør min bønn og la mitt rop komme til dig!
൧അരിഷ്ടന്റെ പ്രാർത്ഥന; അവൻ ക്ഷീണിച്ച് യഹോവയുടെ മുൻപാകെ തന്റെ സങ്കടം പകരുമ്പോൾ സമർപ്പിച്ചത്. യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.
2 Skjul ikke ditt åsyn for mig på den dag jeg er i nød! Bøi ditt øre til mig! På den dag jeg roper, skynd dig å svare mig!
൨കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അങ്ങയുടെ ചെവി എങ്കലേക്ക് ചായിക്കണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
3 For mine dager er faret bort som en røk, og mine ben er forbrent som en brand.
൩എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.
4 Mitt hjerte er stukket som en urt og fortørket; for jeg har glemt å ete mitt brød.
൪എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിക്കുവാൻ മറന്നുപോകുന്നു.
5 For mine lydelige sukks skyld henger mine ben ved mitt kjøtt.
൫എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു.
6 Jeg ligner pelikanen i ørkenen, jeg er som uglen på øde steder.
൬ഞാൻ മരുഭൂമിയിലെ വേഴാമ്പൽ പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നെ.
7 Jeg våker og er blitt som en enslig fugl på taket.
൭ഞാൻ ഉറക്കം ഇളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽ പോലെ ആകുന്നു.
8 Hele dagen spotter mine fiender mig; de som raser mot mig, sverger ved mig.
൮എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോട് ചീറുന്നവർ എന്റെ പേര് ചൊല്ലി ശപിക്കുന്നു.
9 For jeg eter aske som brød og blander min drikk med gråt
൯ഞാൻ അപ്പം പോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു;
10 for din vredes og din harmes skyld; for du har løftet mig op og kastet mig bort.
൧൦അങ്ങയുടെ കോപവും ക്രോധവും ഹേതുവായി തന്നെ; അങ്ങ് എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.
11 Mine dager er som en hellende skygge, og selv visner jeg som en urt.
൧൧എന്റെ ആയുസ്സിന്റെ ദിനങ്ങള്‍ ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12 Men du, Herre, du troner til evig tid, og ditt minne varer fra slekt til slekt.
൧൨യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ; അങ്ങയുടെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.
13 Du vil reise dig, du vil forbarme dig over Sion; for det er tiden til å være det nådig, timen er kommet.
൧൩അങ്ങ് എഴുന്നേറ്റ് സീയോനോട് കരുണ കാണിക്കും; അവളോടു കൃപ കാണിക്കുവാനുള്ള കാലം, അതേ, അതിനുള്ള സമയം വന്നിരിക്കുന്നു.
14 For dine tjenere elsker dets stener, og de ynkes over dets støv.
൧൪അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താത്പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു.
15 Og hedningene skal frykte Herrens navn, og alle jordens konger din herlighet.
൧൫യഹോവ സീയോനെ പണിയുകയും തന്റെ മഹത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും
16 For Herren har bygget Sion, han har åpenbaret sig i sin herlighet.
൧൬കർത്താവ് അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കുകയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കുകയും ചെയ്തതുകൊണ്ട്
17 Han har vendt sig til de hjelpeløses bønn, og han har ikke foraktet deres bønn.
൧൭ജനതകൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ മഹത്വത്തെയും ഭയപ്പെടും.
18 Dette skal bli opskrevet for den kommende slekt, og det folk som skal skapes, skal love Herren.
൧൮വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19 For han har sett ned fra sin hellige høide, Herren har fra himmelen skuet til jorden
൧൯യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ
20 for å høre den fangnes sukk, for å løse dødens barn,
൨൦സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും
21 forat de i Sion skal forkynne Herrens navn og hans pris i Jerusalem,
൨൧ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും
22 når de samler sig, folkeslagene og rikene, for å tjene Herren.
൨൨യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു നോക്കി; സ്വർഗ്ഗത്തിൽനിന്ന് ഭൂമിയെ തൃക്കൺപാർത്തുവല്ലോ.
23 Han har bøiet min kraft på veien, han har forkortet mine dager.
൨൩ദൈവം ആയുസ്സിന്റെ മധ്യത്തില്‍ വെച്ച് എന്റെ ബലം ക്ഷയിപ്പിച്ചു; അവിടുന്ന് എന്റെ നാളുകൾ ചുരുക്കിയിരിക്കുന്നു.
24 Jeg sier: Min Gud, ta mig ikke bort midt i mine dager! Dine år varer fra slekt til slekt.
൨൪“എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്ന് ഞാൻ പറഞ്ഞു; അങ്ങയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
25 Fordum grunnfestet du jorden, og himlene er dine henders gjerning.
൨൫പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങയുടെ കൈകളുടെ പ്രവൃത്തി ആകുന്നു.
26 De skal forgå, men du blir stående; de skal alle eldes som et klæde, som et klædebon omskifter du dem, og de omskiftes,
൨൬അവ നശിക്കും അവിടുന്ന് നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും.
27 men du er den samme, og dine år får ingen ende.
൨൭അവിടുന്ന് അനന്യനാകുന്നു; അങ്ങയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല.
28 Dine tjeneres barn skal bo i ro, og deres avkom skal stå fast for ditt åsyn.
൨൮അങ്ങയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി അങ്ങയുടെ സന്നിധിയിൽ നിലനില്ക്കും.