< Filippenserne 4 >
1 Derfor, mine brødre, som jeg elsker og lenges efter, min glede og min krans, stå således fast i Herren, mine elskede!
൧അതുകൊണ്ട്, എന്റെ പ്രിയരും ഞാൻ കാണുവാൻ ആഗ്രഹിക്കുന്നവരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ, പ്രിയമുള്ളവരേ.
2 Evodia formaner jeg, og Syntyke formaner jeg til å ha det samme sinn i Herren;
൨കർത്താവിൽ ഒരേ മനസ്സോടെയിരിക്കുവാൻ ഞാൻ യുവൊദ്യയെയോടും സുന്തുകയെയോടും പ്രബോധിപ്പിക്കുന്നു.
3 ja, jeg ber også dig, du som med rette kalles Synzygus, kom dem til hjelp! for de har kjempet med mig i evangeliet tillikemed Klemens og mine andre medarbeidere, hvis navn står i livsens bok.
൩സാക്ഷാൽ എന്റെ വിശ്വസ്തരായ കൂട്ടുവേലക്കാരേ, ആ സ്ത്രീകളെ സഹായിക്കണം എന്ന് ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരോടൊന്നിച്ച്, അവർ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ അദ്ധ്വാനിച്ചിരിക്കുന്നു.
4 Gled eder i Herren alltid! atter vil jeg si: Gled eder!
൪കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ; സന്തോഷിക്കുവിൻ എന്ന് ഞാൻ പിന്നെയും പറയുന്നു.
5 Eders saktmodighet bli vitterlig for alle mennesker! Herren er nær.
൫നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവ് വരുവാൻ അടുത്തിരിക്കുന്നു.
6 Vær ikke bekymret for noget, men la i alle ting eders begjæringer komme frem for Gud i påkallelse og bønn med takksigelse;
൬ഒന്നിനേക്കുറിച്ചും വിചാരപ്പെടരുത്; പ്രത്യുത, എല്ലാറ്റിലും പ്രാർത്ഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കട്ടെ.
7 og Guds fred, som overgår all forstand, skal bevare eders hjerter og eders tanker i Kristus Jesus.
൭എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
8 For øvrig, brødre, alt som er sant, alt som er ære verdt, alt som er rettferdig, alt som er rent, alt som er elskelig, alt som tales vel om, enhver dyd, og alt det som priselig er - gi akt på det!
൮ഒടുവിൽ, സഹോദരന്മാരേ, സത്യമായത് ഒക്കെയും മാന്യമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും ഹൃദ്യമായത് ഒക്കെയും സല്ക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്ളുവിൻ.
9 Det som I også har lært og mottatt og hørt og sett hos mig, gjør det; og fredens Gud skal være med eder.
൯എന്നോട് പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
10 Jeg blev såre glad i Herren over at I endelig engang er kommet således til velmakt igjen at I har kunnet tenke på mitt beste, som I nok også før tenkte på, men I hadde ikke leilighet.
൧൦നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല.
11 Ikke at jeg sier dette av trang; for jeg har lært å nøies med det jeg har;
൧൧ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്.
12 jeg vet å leve i ringe kår, jeg vet også å ha overflod; i alt og i alle ting er jeg innvidd, både å mettes og å sulte, både å ha overflod og å lide trang;
൧൨താഴ്ചയിൽ എങ്ങനെ ഇരിക്കണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിയ്ക്കറിയാം; തൃപ്തനായിരിക്കുന്നതിന്റെയും വിശന്നിരിക്കുന്നതിന്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു.
13 jeg formår alt i ham som gjør mig sterk.
൧൩എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.
14 Dog har I gjort vel i å ta del i min trengsel.
൧൪എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.
15 Men I vet og, I filippensere, at i evangeliets første tid, da jeg drog ut fra Makedonia, hadde ingen menighet regning med mig over gitt og mottatt uten I alene;
൧൫ഫിലിപ്പ്യരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കെദോന്യയിൽനിന്ന് പുറപ്പെട്ടപ്പോൾ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചെലവുകാര്യത്തിൽ എന്നോട് കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.
16 for også i Tessalonika sendte I mig både en og to ganger det jeg trengte.
൧൬എന്തെന്നാൽ ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ പോലും എന്റെ ആവശ്യങ്ങൾക്ക് നിങ്ങൾ ഒന്നിലധികം തവണ അയച്ചുതന്നുവല്ലോ.
17 Ikke at jeg attrår gaven, men jeg attrår den frukt av den som rikelig kommer eder til gode.
൧൭ഞാൻ ദാനം അന്വേഷിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന പ്രതിഫലം അത്രേ അന്വേഷിക്കുന്നത്.
18 Men nu har jeg fått alt og har overflod; jeg har fullt op efterat jeg av Epafroditus har mottatt eders gave, en yndig duft, et offer til glede og velbehag for Gud.
൧൮എന്നാൽ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നത് സൗരഭ്യവാസനയായി, ദൈവത്തിന് പ്രസാദമായ ഒരു സ്വീകാര്യയാഗമായി എപ്പഫ്രൊദിത്തൊസിൽനിന്ന് ഞാൻ സ്വീകരിച്ച് തൃപ്തനായിരിക്കുന്നു.
19 Og min Gud skal efter sin rikdom fylle all eders trang i herlighet i Kristus Jesus.
൧൯എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങളൊക്കെയും തന്റെ മഹത്വത്തിന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ നൽകിത്തരും.
20 Men vår Gud og Fader være æren i all evighet! Amen. (aiōn )
൨൦ഇപ്പോൾ നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )
21 Hils hver hellig i Kristus Jesus!
൨൧ക്രിസ്തുയേശുവിലുള്ള ഓരോ വിശുദ്ധർക്കും വന്ദനം ചെയ്യുവിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
22 Brødrene hos mig hilser eder; alle de hellige hilser eder, især de som hører til keiserens hus.
൨൨വിശുദ്ധന്മാർ എല്ലാവരും, വിശേഷാൽ കൈസരുടെ കൊട്ടാരത്തിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
23 Den Herre Jesu Kristi nåde være med eders ånd!
൨൩കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.