< Josvas 21 >
1 Overhodene for levittenes familier trådte frem for Eleasar, presten, og Josva, Nuns sønn, og for familie-overhodene i Israels barns stammer
൧അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ കനാൻ ദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാരിന്റെയും നൂനിന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞത്:
2 og talte til dem i Silo i Kana'ans land og sa: Herren bød ved Moses at der skulde gis oss byer å bo i med jordet omkring for vårt fe.
൨“യഹോവ ഞങ്ങൾക്ക് പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് മേച്ചിൽപ്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ?”
3 Da gav Israels barn efter Herrens befaling av sine arvelodder levittene disse byer med tilhørende jorder:
൩അപ്പോൾ യിസ്രായേൽ മക്കൾ തങ്ങളുടെ അവകാശത്തിൽനിന്ന് യഹോവയുടെ കല്പനപ്രകാരം താഴെപ്പറയുന്ന പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
4 Først kom loddet ut for kahatittenes ætter, og blandt disse levitter fikk Arons, prestens, sønner ved loddkastingen tretten byer av Juda stamme og av simeonittenes stamme og av Benjamins stamme,
൪കെഹാത്യകുടുംബങ്ങൾക്കു നറുക്കുവീണതനുസരിച്ച് പുരോഹിതനായ അഹരോന്റെ പിൻ ഗാമികളായ ലേവ്യർക്ക് യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമൂന്ന് പട്ടണങ്ങൾ കിട്ടി.
5 og de andre Kahats barn fikk ved loddkastingen ti byer av Efra'ims stammes ætter og av Dans stamme og av den halve Manasse stamme.
൫കെഹാത്തിന്റെ ശേഷം മക്കൾക്ക് എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്ത് പട്ടണങ്ങൾ കിട്ടി.
6 Gersons barn fikk ved loddkastingen tretten byer av Issakars stammes ætter og av Asers stamme og av Naftali stamme og av den halve Manasse stamme i Basan.
൬ഗേർശോന്റെ മക്കൾക്ക് യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമൂന്ന് പട്ടണങ്ങൾ കിട്ടി.
7 Meraris barn fikk efter sine ætter tolv byer av Rubens stamme og av Gads stamme og av Sebulons stamme.
൭മെരാരിയുടെ മക്കൾക്ക് കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ട് പട്ടണങ്ങൾ ലഭിച്ചു.
8 Disse byer med tilhørende jorder gav Israels barn levittene ved loddkasting, således som Herren hadde befalt ved Moses.
൮അങ്ങനെ യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.
9 Av Judas barns stamme og av Simeons barns stamme avgav de de byer som nu skal nevnes:
൯അവർ യെഹൂദാ ഗോത്രത്തിൽനിന്നും ശിമെയോൻ ഗോത്രത്തിൽനിന്നും താഴെ പറയുന്ന പട്ടണങ്ങൾ കൊടുത്തു.
10 Arons sønner av kahatittenes ætter, de av Levis barn som loddet først kom ut for,
൧൦അവ ലേവിഗോത്രത്തിലെ കെഹാത്യരുടെ കുടുംബങ്ങളിലെ അഹരോന്റെ മക്കൾക്കു ലഭിച്ചു. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.
11 fikk Arbas, anakittenes stamfars by, det er Hebron, i Juda-fjellene med tilhørende jorder rundt omkring;
൧൧യെഹൂദാമലനാട്ടിൽ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനുചുറ്റുമുള്ള പുല്പുറങ്ങളും അവർക്ക് കൊടുത്തു.
12 men byens mark og dens landsbyer gav de Kaleb, Jefunnes sønn, til eiendom.
൧൨എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
13 Arons, prestens, sønner fikk både Hebron, som var tilfluktsstad for manndrapere, med tilhørende jorder og Libna med jorder
൧൩പുരോഹിതനായ അഹരോന്റെ മക്കൾക്ക് ലഭിച്ച അവകാശം: കൊല ചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
14 og Jattir med jorder og Estemoa med jorder
൧൪യത്ഥീരും അതിന്റെ പുല്പുറങ്ങളും
15 og Holon med jorder og Debir med jorder
൧൫എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
16 og A'in med jorder og Jutta med jorder og Bet-Semes med jorder - ni byer av disse to stammer;
൧൬അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും. ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽനിന്ന് ഒമ്പതു പട്ടണങ്ങളും,
17 og av Benjamins stamme: Gibeon med jorder, Geba med jorder,
൧൭ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബെയോനും അതിന്റെ പുല്പുറങ്ങളും
18 Anatot med jorder og Almon med jorder - fire byer.
൧൮ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും.
19 Således fikk Arons sønner, prestene, i alt tretten byer med tilhørende jorder.
൧൯അഹരോന്റെ മക്കളായ പുരോഹിതന്മാർക്ക് എല്ലാംകൂടി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
20 Og Kahats barns ætter av levittene - de andre av Kahats barn - fikk av Efra'ims stamme disse byer, som utgjorde deres lodd:
൨൦ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക്, നറുക്കുപ്രകാരം എഫ്രയീം ഗോത്രത്തിൽനിന്ന് കിട്ടിയ പട്ടണങ്ങൾ ഇവ ആയിരുന്നു:
21 De fikk Sikem, som var tilfluktsstad for manndrapere, med tilhørende jorder i Efra'im-fjellene og Geser med jorder
൨൧എഫ്രയീംനാട്ടിൽ, കൊല ചെയ്തവന് സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
22 og Kibsa'im med jorder og Bet-Horon med jorder - fire byer;
൨൨കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങൾ.
23 og av Dans stamme: Elteke med jorder, Gibbeton med jorder,
൨൩ദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
24 Ajalon med jorder, Gat-Rimmon med jorder - fire byer;
൨൪അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങൾ.
25 og av den halve Manasse stamme: Ta'anak med jorder og Gat-Rimmon med jorder - to byer.
൨൫മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ രണ്ടു പട്ടണങ്ങൾ.
26 Det var i alt ti byer med tilhørende jorder som de andre kahatitters ætter fikk.
൨൬ഇങ്ങനെ കെഹാത്തിന്റെ ശേഷിച്ച മക്കളുടെ കുടുംബങ്ങൾക്ക് എല്ലാംകൂടെ പത്ത് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
27 Og Gersons barn av levittenes ætter fikk av den halve Manasse stamme Galon i Basan, som var tilfluktsstad for manndrapere, med tilhørende jorder, og Be'estera med jorder - to byer;
൨൭ലേവ്യ കുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, കൊല ചെയ്തവന് സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
28 og av Issakars stamme: Kisjon med jorder, Daberat med jorder.
൨൮ഇങ്ങനെ രണ്ടു പട്ടണങ്ങളും യിസ്സാഖാർ ഗോത്രത്തിൽനിന്ന് കിശ്യോനും അതിന്റെ പുല്പുറങ്ങളും
29 Jarmut med jorder, En-Gannim med jorder - fire byer;
൨൯ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും,
30 og av Asers stamme: Misal med jorder, Abdon med jorder,
൩൦ആശേർ ഗോത്രത്തിൽനിന്ന് മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
31 Helkat med jorder og Rehob med jorder - fire byer;
൩൧ഹെല്‍ക്കത്തും അതിന്റെ പുല്പുറങ്ങളും രഹോബും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും,
32 og av Naftali stamme: Kedes i Galilea, som var tilfluktsstad for manndrapere, med tilhørende jorder, og Hammot-Dor med jorder og Kartan med jorder - tre byer.
൩൨നഫ്താലി ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗലീലയിലെ കാദേശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ മൂന്നു പട്ടണങ്ങളും കൊടുത്തു.
33 Gersonittenes byer efter deres ætter utgjorde således i alt tretten byer med tilhørende jorder.
൩൩ഇങ്ങനെ ഗേർശോന്യർക്ക് കുടുംബംകുടുംബമായി പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
34 Og Meraris barns ætter, resten av levittene, fikk av Sebulons stamme: Jokneam med jorder, Karta med jorder,
൩൪ലേവ്യഗോത്രത്തിൽ ശേഷിച്ച മെരാര്യകുടുംബങ്ങൾക്ക് സെബൂലൂൻ ഗോത്രത്തിൽനിന്ന് യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
35 Dimna med jorder, Nahalal med jorder - fire byer;
൩൫ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും
36 og av Rubens stamme: Beser med jorder og Jahsa med jorder,
൩൬രൂബേൻ ഗോത്രത്തിൽനിന്ന് ബേസെരും അതിന്റെ പുല്പുറങ്ങളും
37 Kedemot med jorder og Mefa'at med jorder - fire byer;
൩൭യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാല് പട്ടണങ്ങളും,
38 og av Gads stamme: Ramot i Gilead, som var tilfluktsstad for manndrapere, med tilhørende jorder, og Mahana'im med jorder,
൩൮ഗാദ്ഗോത്രത്തിൽനിന്നു, കൊല ചെയ്തവന് സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39 Hesbon med jorder, Jaser med jorder - i alt fire byer.
൩൯ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും; ഇങ്ങനെ നാല് പട്ടണങ്ങളും കൊടുത്തു.
40 De byer som Meraris barn, resten av levittenes ætter, fikk som sin lodd efter sine ætter, var i alt tolv byer.
൪൦അങ്ങനെ ലേവ്യകുടുംബത്തിൽ ശേഷിച്ച മെരാര്യർക്ക് നറുക്കനുസരിച്ച് കുടുംബംകുടുംബമായി കിട്ടിയത് പന്ത്രണ്ട് പട്ടണങ്ങൾ ആയിരുന്നു.
41 I alt utgjorde levittenes byer i Israels barns eiendomsland åtte og firti byer med tilhørende jorder.
൪൧യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് എല്ലാംകൂടെ നാല്പത്തെട്ട് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
42 Disse byer hadde hver for sig sine jorder rundt omkring sig; så var det med alle disse byer.
൪൨ഈ പട്ടണങ്ങളിൽ ഓരോന്നിനും ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു.
43 Således gav Herren Israel hele det land han hadde svoret å ville gi deres fedre; og de inntok det og bosatte sig der.
൪൩യഹോവ യിസ്രായേലിന് താൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അത് കൈവശമാക്കി അവിടെ പാർത്തു.
44 Og Herren lot dem ha ro på alle kanter, aldeles som han hadde tilsvoret deres fedre; og ingen av alle deres fiender kunde holde stand imot dem; alle deres fiender gav Herren i deres hånd.
൪൪യഹോവ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ എല്ലായിടത്തും അവർക്ക് സ്വസ്ഥത നല്കി. ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകലശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.
45 Ikke ett ord blev til intet av alle de gode ord Herren hadde talt til Israels hus; det blev opfylt alt sammen.
൪൫യഹോവ യിസ്രായേൽഗൃഹത്തിന് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.