< Jeremias 6 >

1 Flytt bort, I Benjamins barn, ut av Jerusalem, og støt i basun i Tekoa og reis op et tegn over Bet-Hakkerem! For ulykke truer fra nord med stor ødeleggelse.
“ബെന്യാമീൻമക്കളേ, യെരൂശലേമിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളം ഊതുവിൻ; ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.
2 Den fagre og forkjælede, Sions datter, gjør jeg til intet.
സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.
3 Til henne skal hyrder komme med sine hjorder; de slår op telt mot henne rundt omkring, de beiter av hver sitt stykke.
അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; അവർ ഓരോരുത്തൻ അവനവന്റെ സ്ഥലത്തു മേയിക്കും”.
4 Innvi eder til krig mot henne! Stå op og la oss dra op om middagen! Ve oss! For dagen heller, og aftenens skygger blir lange.
“അതിന്റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുവരുന്നു.
5 Stå op og la oss dra op om natten, og la oss ødelegge hennes palasser!
എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്റെ അരമനകളെ നശിപ്പിക്കുക!”
6 For så sier Herren, hærskarenes Gud: Fell trær og kast op en voll mot Jerusalem! Det er byen som skal hjemsøkes; den er aldeles full av undertrykkelse i sitt indre.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: “വൃക്ഷങ്ങൾ മുറിക്കുവിൻ! യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; അതിന്റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.
7 Som en brønn lar sitt vann velle ut, således lar den sin ondskap velle ut; vold og ødeleggelse høres i den, sår og slag er alltid for mitt åsyn.
കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.
8 La dig advare, Jerusalem, så ikke min sjel skal vende sig fra dig, så jeg ikke skal gjøre dig til en ørken, til et ubygget land!
യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക”.
9 Så sier Herren, hærskarenes Gud: En efterhøst skal de holde på det som er blitt igjen av Israel, likesom på et vintre. Rekk atter og atter ut din hånd, likesom vinhøsteren til rankene!
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.
10 Hvem skal jeg tale og vidne for, så de hører? Se, deres øre er uomskåret, så de ikke kan gi akt; se, Herrens ord er blitt til spott blandt dem, de liker det ikke;
൧൦അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? കാതുകൾ അടഞ്ഞു പോകയാൽ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; അവർക്ക് അതിൽ ഇഷ്ടമില്ല.
11 men jeg er fylt av Herrens vrede, jeg er trett av å holde den hos mig. Utøs den over barnet på gaten og over de unge menns fortrolige krets! Ja, både mann og kvinne skal rammes, både den gamle og den eldgamle,
൧൧ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.
12 og deres hus skal gå over til andre, og likeså deres marker og deres hustruer; for jeg vil rekke ut min hånd mot landets innbyggere, sier Herren.
൧൨അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാർക്ക് ആയിപ്പോകും; ഞാൻ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
13 For både små og store søker alle sammen urettferdig vinning; både profet og prest gjør alle sammen svik,
൧൩“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
14 og de læger mitt folks skade på lettferdig vis, idet de sier: Fred! Fred! Og det er dog ingen fred.
൧൪സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്ന് അവർ പറഞ്ഞ്, എന്റെ ജനത്തിന്റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
15 De skal bli til skamme, for de har gjort vederstyggelige ting. De hverken skammer sig eller kjenner til blygsel; derfor skal de falle blandt dem som faller; på den tid jeg hjemsøker dem, skal de snuble, sier Herren.
൧൫മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” എന്ന് യഹോവയുടെ അരുളപ്പാട്.
16 Så sa Herren: Stå på veiene og se til, og spør efter de gamle stier, spør hvor veien går til det gode, og vandre på den! Så skal I finne hvile for eders sjeler. Men de sa: Vi vil ikke vandre på den.
൧൬യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ വഴിയരികിൽ ചെന്ന് നല്ലവഴി ഏതെന്ന് നോക്കുവിൻ; പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും”. അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്ന് പറഞ്ഞു.
17 Og jeg satte vektere over eder og sa: Gi akt på basunens lyd! Men de sa: Vi vil ikke gi akt.
൧൭ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.
18 Derfor hør, I hedningefolk, og vit, du menighet, hvad som skjer iblandt dem!
൧൮“അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക”.
19 Hør, du jord: Se, jeg lar ulykke komme over dette folk, frukten av deres onde råd; for på mine ord har de ikke gitt akt, og min lov har de forkastet.
൧൯“ഭൂമിയേ, കേൾക്കുക; ഈ ജനം എന്റെ വചനങ്ങൾ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർത്ഥം അവരുടെ മേൽ വരുത്തും”.
20 Hvad skal jeg med virak fra Sjeba og med den beste kalmus fra et fjernt land? Eders brennoffer er ikke til velbehag for mig, og eders slaktoffer vil jeg ikke ha.
൨൦“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല”.
21 Derfor sier Herren så: Se, jeg setter støtestener for dette folk, og både fedre og barn skal snuble over dem; granne med granne skal omkomme.
൨൧ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും”.
22 Så sier Herren: Se, et folk kommer fra landet i nord, et stort folk skal bryte op fra jordens ytterste ende.
൨൨യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
23 Bue og spyd holder de i hånden; de er grusomme og skåner ingen; deres røst bruser som havet, og på hester kommer de ridende, rustet som krigsmenn, mot dig, Sions datter!
൨൩അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോൻ പുത്രീ, അവർ നിന്റെനേരെ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു”.
24 Vi har hørt ryktet om det, våre hender er blitt kraftløse; angst har grepet oss, smerter som den fødende kvinnes.
൨൪അതിന്റെ വാർത്ത കേട്ട് ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവുകിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
25 Gå ikke ut på marken og vandre ikke på veien! For fienden har sverd, det er redsel rundt omkring.
൨൫നിങ്ങൾ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കുകയുമരുത്; അവിടെ ശത്രുവിന്റെ വാൾ നിമിത്തം ചുറ്റും ഭയം ഉണ്ട്.
26 Mitt folks datter! Omgjord dig med sekk og velt dig i aske, hold sorg som over det eneste barn, bitter veklage! Brått kommer ødeleggeren over oss.
൨൬എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായ വിലാപവും കഴിക്കുക; സംഹാരകൻ പെട്ടെന്ന് നമ്മുടെനേരെ വരും.
27 Til en prøver har jeg satt dig blandt mitt folk, til en fast borg, forat du skal kjenne og prøve deres vei.
൨൭“നീ എന്റെ ജനത്തിന്റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.
28 De er alle sammen de stridigste gjenstridige, de går omkring som baktalere, de er kobber og jern; de gjør alle det som er til skade.
൨൮അവരെല്ലാവരും മഹാമത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; അവർ ചെമ്പും ഇരിമ്പും തന്നെ; അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.
29 Blåsebelgen er opbrent av ilden, blyet er fortært; forgjeves har de smeltet og smeltet, og de onde er ikke skilt ut.
൨൯ഉല ഉഗ്രമായി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
30 Vraket sølv kalles de; for Herren har vraket dem.
൩൦യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

< Jeremias 6 >