< Esaias 60 >

1 Stå op, bli lys! For ditt lys kommer, og Herrens herlighet går op over dig.
“എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2 Se, mørke dekker jorden, og mulm folkene, men over dig skal Herren opgå, og over dig skal hans herlighet åpenbare sig,
ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു, എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും, അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും.
3 og folkeslag skal søke til ditt lys, og konger til den glans som er gått op over dig.
രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും.
4 Løft dine øine og se dig omkring! De samler sig alle sammen, de kommer til dig; dine sønner skal komme fra det fjerne, og dine døtre skal bæres på armen.
“കണ്ണുകളുയർത്തി ചുറ്റും നോക്കുക: അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നുവരും നിന്റെ പുത്രിമാരെ കൈകളിൽ എടുത്തുകൊണ്ടുവരും.
5 Da skal du se det og stråle av glede, og ditt hjerte skal banke og utvide sig; for havets rikdom skal vende sig til dig, folkenes gods skal komme til dig.
അപ്പോൾ നീ കണ്ടു ശോഭിക്കും, നിന്റെ ഹൃദയം ആനന്ദാതിരേകത്താൽ മിടിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ കൊണ്ടുവരപ്പെടും, രാഷ്ട്രങ്ങളുടെ സമ്പത്ത് നിന്റെ അടുക്കൽവരും.
6 Et mylder av kameler skal dekke dig, Midians og Efas kamelføll; alle sammen skal de komme fra Sjeba; gull og virak skal de føre til dig, og Herrens pris skal de forkynne.
ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും, മിദ്യാനിലെയും ഏഫയിലെയും ഒട്ടകക്കുട്ടികളാലുംതന്നെ. അവയെല്ലാം ശേബയിൽനിന്ന് വരും, അവ സ്വർണവും സുഗന്ധവർഗവും കൊണ്ടുവന്ന് യഹോവയ്ക്കു സ്തുതിഘോഷം മുഴക്കും.
7 Alle Kedars får skal samles til dig, Nebajots værer skal tjene dig; til mitt velbehag skal de ofres på mitt alter, og min herlighets hus vil jeg herliggjøre.
കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും; അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും, അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.
8 Hvem er disse som kommer flyvende som skyer, som duer til sine dueslag?
“മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും പറന്നുവരുന്ന ഇവർ ആര്?
9 For på mig skal øene vente, og fremst seiler Tarsis-skibene og fører dine barn hit fra det fjerne, deres sølv og gull kommer med dem - for Herrens, din Guds navns skyld, for Israels Helliges skyld, for han herliggjør dig.
നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ.
10 Og fremmede skal bygge dine murer, og deres konger skal tjene dig; i min harme har jeg slått dig, men i min nåde har jeg forbarmet mig over dig.
“വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും, അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു, എങ്കിലും എന്റെ ദയയാൽ ഞാൻ നിന്നോടു കരുണകാണിക്കും.
11 Og dine porter skal holdes åpne all tid, hverken dag eller natt skal de lukkes, så folkenes gods kan føres inn til dig, og deres konger føres med som fanger.
രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും— ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും; നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും, അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും.
12 For det folk og det rike som ikke vil tjene dig, skal gå til grunne, og hedningene skal bli aldeles ødelagt.
നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും; അതേ, ആ രാജ്യങ്ങൾ നിശ്ശേഷം ശൂന്യമാകും.
13 Libanons herlighet skal komme til dig, både cypress og lønn og buksbom, for å pryde det sted der min helligdom er, og det sted hvor mine føtter står, vil jeg herliggjøre.
“എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്, ലെബാനോന്റെ മഹത്ത്വം നിന്റെ അടുക്കൽവരും സരളവൃക്ഷവും പൈനും പുന്നയും ഒരുമിച്ചു നിന്റെ അടുക്കൽവരും. അങ്ങനെ ഞാൻ എന്റെ പാദങ്ങൾക്കായി ആ സ്ഥലത്തെ മഹത്ത്വപ്പെടുത്തും.
14 Og barna til dem som har plaget dig, skal komme bøiede til dig, og alle de som har foraktet dig, skal kaste sig ned for dine føtter, og de skal kalle dig Herrens stad, Israels Helliges Sion.
നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും; നിന്നെ നിന്ദിച്ച എല്ലാവരും നിന്റെ പാദത്തിൽ നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരമെന്നും ഇസ്രായേലിൻ പരിശുദ്ധന്റെ സീയോനെന്നും വിളിക്കും.
15 I stedet for at du var forlatt og hatet, så det ikke var nogen som drog igjennem dig, vil jeg gjøre dig til en evig herlighet, en fryd for slekt efter slekt.
“ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും.
16 Og du skal die hedningefolks melk, ja, kongers bryst skal du die, og du skal kjenne at jeg, Herren, er din frelser, og Jakobs Veldige din gjenløser.
നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും, രാജകീയ സ്തനങ്ങൾ നുകരും; യഹോവയായ ഞാൻ നിന്റെ രക്ഷകനും യാക്കോബിന്റെ ശക്തൻ നിന്റെ വീണ്ടെടുപ്പുകാരനും എന്നു നീ അറിയും.
17 I stedet for kobber vil jeg gi gull, i stedet for jern vil jeg gi sølv, i stedet for tre kobber og i stedet for sten jern, og jeg vil gjøre fred til din øvrighet og rettferdighet til din styrer.
ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും, ഇരുമ്പിനു പകരം വെള്ളിയും. മരത്തിനു പകരം വെങ്കലവും കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും. ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും.
18 Det skal ikke mere høres om vold i ditt land, ikke om hærfang og ødeleggelse innen dine landemerker, og du skal kalle frelsen dine murer og lovsangen dine porter.
ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.
19 Solen skal ikke mere være ditt lys om dagen, og månen skal ikke skinne og lyse for dig; men Herren skal være et evig lys for dig, og din Gud skal være din herlighet.
ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല, രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.
20 Din sol skal ikke mere gå ned, og din måne ikke miste sitt skinn; for Herren skal være et evig lys for dig, og din sorgs dager skal være til ende.
നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല; യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും.
21 Og ditt folk - de er alle sammen rettferdige; til evig tid skal de eie landet; de er jo en kvist som jeg har plantet, et verk av mine hender til min ære.
അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും അവർ ഭൂപ്രദേശം എന്നേക്കും കൈവശമാക്കുകയും ചെയ്യും. എന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിനായി ഞാൻ നട്ട നടുതലയും എന്റെ കൈകളുടെ പ്രവൃത്തിയുമായിരിക്കും അവർ.
22 Den minste skal bli til tusen, og den ringeste til et veldig folk; jeg, Herren, jeg vil la det skje hastig, i sin tid.
കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും. ഞാൻ യഹോവ ആകുന്നു; അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.”

< Esaias 60 >