< Esaias 22 >
1 Utsagn om Syne-dalen. Hvad fattes dig siden alt ditt folk er steget op på takene?
൧ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്ത് ഭവിച്ചു?
2 Du larmfulle, du brusende stad, du jublende by! Dine drepte er ikke drept med sverd og ikke død i krig.
൨അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.
3 Dine høvdinger har alle sammen flyktet bort, uten bue er de fanget; alle som fantes i dig, er fanget, enda de hadde flyktet langt bort.
൩നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
4 Derfor sier jeg: Se bort fra mig! Jeg må gråte bittert. Treng ikke inn på mig for å trøste mig over mitt folks undergang!
൪അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്”.
5 For en dag med forferdelse og nedtramping og forvirring holder Herren, Israels Gud, hærskarenes Gud, i Syne-dalen; murer brytes ned, og skrik lyder op imot fjellet.
൫സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ.
6 Elam bærer kogger, drar frem med stridsmenn på vogner og med ryttere, og Kir har tatt dekket av sitt skjold.
൬ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടി ആവനാഴിക എടുക്കുകയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
7 Dine herligste daler fylles med vogner, og rytterne stiller sig op imot portene.
൭അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
8 Så tar Herren dekket bort fra Juda, og du ser dig på den dag om efter rustningene i skoghuset,
൮അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്ന് നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,
9 og I ser at Davids stad har mange revner, og I samler vannet i den nedre dam,
൯ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,
10 og I teller Jerusalems hus, og I river husene ned for å styrke muren,
൧൦യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.
11 og I gjør en grav mellem begge murene for vannet fra den gamle dam; men I ser ikke op til ham som gjorde dette, og ham som uttenkte det for lang tid siden, ser I ikke.
൧൧പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
12 Herren, Israels Gud, hærskarenes Gud, kaller eder den dag til gråt og veklage og til å rake hodet og binde sekk om eder.
൧൨അന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും
13 Men se, der er fryd og glede; de slakter okser, de slakter får, de eter kjøtt og drikker vin; de sier: La oss ete og drikke, for imorgen dør vi!
൧൩രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.
14 Men i mine ører lyder Herrens, hærskarenes Guds åpenbaring: Sannelig, denne misgjerning skal I ikke få utsonet så lenge I lever, sier Herren, Israels Gud, hærskarenes Gud.
൧൪സൈന്യങ്ങളുടെ യഹോവ എന്റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
15 Så sier Herren, Israels Gud, hærskarenes Gud: Gå inn til denne overhovmester Sebna, han som står for huset, og si:
൧൫സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;
16 Hvad har du her, og hvem har du her, siden du her har hugget dig ut en grav, du som hugger dig ut en grav i høiden, huler dig ut en bolig i berget?
൧൬നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
17 Se, Herren skal slynge dig, ja slynge dig bort, mann! Han skal rulle dig sammen,
൧൭ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
18 han skal nøste dig til et nøste og kaste dig som en ball bort til et vidtstrakt land; dit skal du, og der skal du dø, og dit skal dine herlige vogner, du skamflekk for din herres hus!
൧൮അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.
19 Jeg vil støte dig bort fra din post, og fra din plass skal du bli kastet ned.
൧൯ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.
20 Og på den dag vil jeg kalle min tjener Eljakim, Hilkias' sønn,
൨൦ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
21 og jeg vil klæ ham i din kjortel og binde ditt belte om ham og gi din makt i hans hånd, og han skal være en far for Jerusalems innbyggere og for Judas hus.
൨൧അവനെ ഞാൻ നിന്റെ മേലങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവന്റെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.
22 Og jeg vil legge nøklen til Davids hus på hans skulder, og han skal lukke op, og ingen lukke til, og lukke til, og ingen lukke op.
൨൨ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
23 Og jeg vil feste ham som en nagle på et sikkert sted, og han skal bli et æressete for sin fars hus.
൨൩ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
24 Og de skal henge på ham hele tyngden av hans fars hus, de edle og de ville skudd, alle småkarene, både fatene og alle krukkene.
൨൪അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും”.
25 På den dag, sier Herren, hærskarenes Gud, skal den nagle som var festet på et sikkert sted, løsne; den skal hugges av og falle ned, og den byrde som hang på den, skal ødelegges; for Herren har talt.
൨൫“ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അത് മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.