< Esras 2 >
1 Dette var de menn fra landskapet Juda som drog hjem fra fangenskapet i det fremmede land - de som kongen i Babel Nebukadnesar hadde bortført til Babel, og som nu vendte tilbake til Jerusalem og Juda, hver til sin by,
ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
2 de som fulgte med Serubabel, Josva, Nehemias, Seraja, Re'elaja, Mordekai, Bilsan, Mispar, Bigvai, Rehum og Ba'ana. - Dette var tallet på mennene av Israels folk:
സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
3 Paros' barn, to tusen et hundre og to og sytti;
പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
4 Sefatjas barn, tre hundre og to og sytti;
ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
5 Arahs barn, syv hundre og fem og sytti;
ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
6 Pahat-Moabs barn av Josvas og Joabs efterkommere, to tusen åtte hundre og tolv;
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
7 Elams barn, tusen to hundre og fire og femti;
ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
8 Sattus barn, ni hundre og fem og firti;
സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
9 Sakkais barn, syv hundre og seksti;
സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
10 Banis barn, seks hundre og to og firti;
ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു.
11 Bebais barn, seks hundre og tre og tyve;
ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു.
12 Asgads barn, tusen to hundre og to og tyve;
അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
13 Adonikams barn, seks hundre og seks og seksti;
അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു.
14 Bigvais barn, to tusen og seks og femti;
ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു.
15 Adins barn, fire hundre og fire og femti;
ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
16 Aters barn av Esekias' ætt, åtte og nitti;
യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
17 Besais barn, tre hundre og tre og tyve;
ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു.
18 Joras barn, hundre og tolv;
യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു.
19 Hasums barn, to hundre og tre og tyve;
ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു.
20 Gibbars barn, fem og nitti;
ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു.
21 Betlehems barn, hundre og tre og tyve;
ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
22 Netofas menn, seks og femti;
നെതോഫാത്യർ അമ്പത്താറു.
23 Anatots menn, hundre og åtte og tyve;
അനാഥോത്യർ നൂറ്റിരുപത്തെട്ടു.
24 Asmavets barn, to og firti;
അസ്മാവെത്യർ നാല്പത്തിരണ്ടു.
25 Kirjat-Arims, Kefiras og Be'erots barn, syv hundre og tre og firti;
കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റി നാല്പത്തിമൂന്നു.
26 Ramas og Gebas barn, seks hundre og en og tyve;
രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
27 Mikmas' menn, hundre og to og tyve;
മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
28 Betels og Ais menn, to hundre og tre og tyve;
ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
29 Nebos barn, to og femti;
നെബോനിവാസികൾ അമ്പത്തിരണ്ടു.
30 Magbis' barn, hundre og seks og femti;
മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
31 den annen Elams barn, tusen to hundre og fire og femti;
മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
32 Harims barn, tre hundre og tyve;
ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
33 Lods, Hadids og Onos barn, syv hundre og fem og tyve;
ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
34 Jerikos barn, tre hundre og fem og firti;
യെരീഹോനിവാസികൾ മുന്നൂറ്റി നാല്പത്തഞ്ചു.
35 Sena'as barn, tre tusen og seks hundre og tretti.
സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
36 Av prestene: Jedajas barn av Josvas hus, ni hundre og tre og sytti;
പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
37 Immers barn, tusen og to og femti;
ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
38 Pashurs barn, tusen to hundre og syv og firti;
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
39 Harims barn, tusen og sytten.
ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
40 Av levittene: Josvas og Kadmiels barn av Hodavjas efterkommere, fire og sytti.
ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
41 Av sangerne: Asafs barn, hundre og åtte og tyve.
സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
42 Av dørvokternes barn: Sallums barn, Aters barn, Talmons barn, Akkubs barn, Hatitas barn, Sobais barn - i alt hundre og ni og tretti.
വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പതു.
43 Av tempeltjenerne: Sihas barn, Hasufas barn, Tabbaots barn,
ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
44 Keros' barn, Siahas barn, Padons barn,
കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
45 Lebanas barn, Hagabas barn, Akkubs barn,
ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,
46 Hagabs barn, Samlais barn, Hanans barn,
ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
47 Giddels barn, Gahars barn, Reajas barn,
ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
48 Resins barn, Nekodas barn, Gassams barn,
രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
49 Ussas barn, Paseahs barn, Besais barn,
ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
50 Asnas barn, Me'unims barn, Nefisims barn,
ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
51 Bakbuks barn, Hakufas barn, Harhurs barn,
മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
52 Basluts barn, Mehidas barn, Harsas barn,
ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
53 Barkos' barn, Siseras barn, Tamahs barn,
സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
54 Nesiahs barn, Hatifas barn.
നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
55 Av Salomos tjeneres barn: Sotais barn, Hassoferets barn, Perudas barn,
ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
56 Ja'alas barn, Darkons barn, Giddels barn,
യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
57 Sefatjas barn, Hattils barn, Pokeret-Hasseba'ims barn, Amis barn.
ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
58 Alle tempeltjenerne og Salomos tjeneres barn var tilsammen tre hundre og to og nitti.
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
59 Og dette var de som drog hjem fra Tel-Melah, Tel-Harsa, Kerub, Addan og Immer, men ikke kunde opgi sin familie og sin ætt, eller om de var av Israel:
തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
60 Delajas barn, Tobias' barn, Nekodas barn, seks hundre og to og femti,
ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
61 og av prestenes barn: Habajas barn, Hakkos' barn, Barsillais barn, han som hadde tatt en av gileaditten Barsillais døtre til hustru og var blitt opkalt efter dem.
പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
62 Disse lette efter sine ættelister, men de fantes ingensteds opskrevet; de blev da utelukket fra prestedømmet som uverdige dertil,
ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
63 og stattholderen sa til dem at de ikke skulde ete av det høihellige, før det fremstod en prest med urim og tummim.
ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
64 Hele menigheten var i alt to og firti tusen tre hundre og seksti
സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
65 foruten deres tjenere og tjenestepiker, som var syv tusen tre hundre og syv og tretti. De hadde også med sig to hundre sangere og sangerinner.
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
66 De hadde syv hundre og seks og tretti hester, to hundre og fem og firti mulesler,
എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും
67 fire hundre og fem og tretti kameler og seks tusen syv hundre og tyve asener.
നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
68 Nogen av familiehodene gav, da de kom til Herrens hus i Jerusalem, frivillige gaver til Guds hus, så det kunde gjenreises på sitt gamle sted;
എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
69 efter sin evne gav de til arbeidskassen: en og seksti tusen dariker i gull og fem tusen miner i sølv; dessuten hundre prestekjortler.
അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
70 Både prestene og levittene og nogen av det menige folk og sangerne og dørvokterne og tempeltjenerne bosatte sig i sine byer, og hele Israel ellers bodde i sine byer.
പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.