< Esters 2 >
1 Da nogen tid var gått, og kongens vrede hadde lagt sig, kom han atter til å tenke på Vasti og det hun hadde gjort, og det som var besluttet om henne.
൧അതിന്റെശേഷം അഹശ്വേരോശ്‌രാജാവിന്റെ കോപം ശമിച്ചപ്പോൾ അവൻ വസ്ഥിയെയും അവൾ ചെയ്തതിനെയും അവളെക്കുറിച്ച് കല്പിച്ച വിധിയെയും ഓർത്തു.
2 Da sa kongens menn som gjorde tjeneste hos ham: Der skulde letes efter unge og fagre jomfruer for kongen,
൨അപ്പോൾ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാർ പറഞ്ഞത്: “രാജാവിന് വേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;
3 og kongen skulde sette menn i alle sitt rikes landskaper til å samle alle unge og fagre jomfruer til kvinnenes hus i borgen Susan under tilsyn av kongens hoffmann Hege, kvinnevokteren, og la dem få salver til å salve sig med,
൩രാജാവ് രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവർ സൗന്ദര്യമുള്ള യുവതികളായ എല്ലാകന്യകമാരെയും ഒരുമിച്ചുകൂട്ടി ശൂശൻരാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കുകയും അവർക്ക് ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കൾ കൊടുക്കുകയും ചെയ്യട്ടെ.
4 og så skulde den unge pike som behager kongen, bli dronning i Vastis sted! Det råd syntes kongen godt om, og han gjorde så.
൪രാജാവിന് ഇഷ്ടപ്പെട്ട യുവതി വസ്ഥിക്ക് പകരം രാജ്ഞിയായിരിക്കട്ടെ”. ഈ കാര്യം രാജാവിന് ഇഷ്ടമായി; അവൻ അങ്ങനെ തന്നേ ചെയ്തു.
5 I borgen Susan var det dengang en jødisk mann som hette Mordekai; han var sønn av Ja'ir, som var sønn av Sime'i og sønnesønn av Kis, av Benjamins ætt.
൫എന്നാൽ ശൂശൻ രാജധാനിയിൽ യായീരിന്റെ മകൻ മൊർദെഖായി എന്ന് പേരുള്ള യെഹൂദൻ ഉണ്ടായിരുന്നു. യായീർ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായിരുന്നു.
6 Han var blitt bortført fra Jerusalem med de fanger som blev bortført sammen med Judas konge Jekonja da han blev bortført av Babels konge Nebukadnesar.
൬ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാ രാജാവായ യെഖൊന്യാവോടുകൂടെ പിടിച്ചു കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ മൊർദെഖായിയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു.
7 Han var fosterfar til Hadassa, det er Ester, en datter av hans farbror; for hun hadde hverken far eller mor. Den unge pike var velskapt og fager, og da hennes far og mor døde, hadde Mordekai tatt henne til sig som sin egen datter.
൭അവൻ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേർ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാർ ഇല്ലാതിരുന്നതിനാൽ അവളെ വളർത്തിയിരുന്നു. ഈ യുവതി രൂപവതിയും സുന്ദരിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊർദെഖായി അവളെ തന്റെ മകളായി സ്വീകരിച്ചു.
8 Da nu kongens bud og befaling blev kjent, og mange unge piker samledes til borgen Susan under Hegais tilsyn, da blev også Ester hentet til kongens hus under tilsyn av Hegai, kvinnevokteren.
൮രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോൾ അനേകം യുവതികളെ ശൂശൻ രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേരിനെയും കൊണ്ടുവന്നു.
9 Den unge pike behaget ham og vant hans yndest; derfor skyndte han sig med å gi henne salver til å salve sig med og den mat hun skulde ha, og de syv unge piker fra kongens hus som var utsett til å tjene henne; og han lot henne og hennes piker flytte inn i de beste rum i kvinnehuset.
൯ആ യുവതിയെ അവന് ഇഷ്ടപ്പെട്ടു; അവളോടു താൽപര്യം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന് ആവശ്യമുള്ള വസ്തുക്കളെയും ഭക്ഷണത്തെയും രാജധാനിയിൽനിന്നു കൊടുക്കണ്ടിയ ഏഴ് ബാല്യക്കാരത്തികളെയും അവൾക്ക് വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി.
10 Ester hadde ikke sagt noget om sitt folk og sin ætt; for Mordekai hadde pålagt henne at hun ikke skulde si noget om det.
൧൦എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊർദ്ദേഖായി അവളോട് കല്പിച്ചിരുന്നു.
11 Hver eneste dag gikk Mordekai frem og tilbake utenfor forgården til kvinnehuset for å få vite hvorledes det stod til med Ester, og hvad de gjorde med henne.
൧൧എന്നാൽ എസ്ഥേരിന്റെ സുഖവർത്തമാനവും അവൾക്ക് എന്തെല്ലാം സംഭവിക്കും എന്നുള്ളതും അറിയേണ്ടതിന് മൊർദെഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന് മുമ്പാകെ നടന്നുകൊണ്ടിരുന്നു.
12 Nu var det så at når raden kom til en av de unge piker at hun skulde gå inn til kong Ahasverus, efterat der i tolv måneder var blitt gjort med henne således som det var foreskrevet om kvinnene - for så lang tid gikk det med til deres salving, seks måneder med myrraolje og seks måneder med velluktende saker og med andre salver for kvinner -
൧൨ഓരോ യുവതിയും പന്ത്രണ്ട് മാസം സ്ത്രീജനത്തിന് വേണ്ടിയുള്ള ശുദ്ധീകരണം നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം, അതായത് ആറ് മാസം മൂർതൈലവും ആറുമാസം സുഗന്ധവർഗ്ഗവും സ്ത്രീകൾക്ക് ശുദ്ധീകരണത്തിന് വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തർക്കും അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാനുള്ള തവണ വരുമ്പോൾ
13 når da den unge pike gikk inn til kongen, fikk hun ta med sig fra kvinnenes hus til kongens hus alt det hun bad om.
൧൩ഓരോ യുവതിയും രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്ന് രാജധാനിവരെ തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവൾ ചോദിക്കുന്ന സകലവും അവൾക്ക് കൊടുക്കും.
14 Om aftenen gikk hun inn, og om morgenen vendte hun tilbake til det andre kvinnehus og stod siden under tilsyn av kongens hoffmann Sa'asgas, medhustruenes vokter; hun kom ikke mere inn til kongen, medmindre kongen hadde slik hu til henne at hun blev kalt til ham med navns nevnelse.
൧൪സന്ധ്യാസമയത്ത് അവൾ ചെല്ലുകയും പ്രഭാതകാലത്ത് രാജാവിന്റെ ഷണ്ഡനായ, വെപ്പാട്ടികളുടെ പാലകനായ, ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്ക് രാജസന്നിധിയിൽ ചെല്ലുവാൻ സാദ്ധ്യമല്ല.
15 Da raden til å gå inn til kongen kom til Ester, datter av Abiha'il, som var farbror til hennes fosterfar Mordekai, krevde hun ikke annet enn det som kongens hoffmann Hegai, kvinnevokteren, rådet til. Og Ester vant yndest hos alle som så henne.
൧൫എന്നാൽ മൊർദെഖായി തനിക്ക് മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പൻ അബീഹയീലിന്റെ മകളായ എസ്ഥേരിന് രാജസന്നിധിയിൽ ചെല്ലുവാനുള്ള തവണ വന്നപ്പോൾ അവൾ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞത് മാത്രമല്ലാതെ മറ്റൊന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോട് ഇഷ്ടം തോന്നി.
16 Ester blev hentet til kong Ahasverus i hans kongelige hus i den tiende måned, det er måneden tebet, i hans regjerings syvende år.
൧൬അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ്‌രാജാവിന്റെ ഭരണത്തിന്റെ ഏഴാം ആണ്ട് തേബേത്ത് മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ട് ചെന്നു.
17 Kongen fikk Ester mere kjær enn alle de andre kvinner; hun vant nåde og yndest hos ham fremfor alle de andre jomfruer. Han satte en kongelig krone på hennes hode og gjorde henne til dronning i Vastis sted.
൧൭രാജാവ് എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും ദയയും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽ വച്ച് അവളെ വസ്ഥിക്ക് പകരം രാജ്ഞിയാക്കി.
18 Og kongen gjorde et stort gjestebud for alle sine fyrster og tjenere til ære for Ester, og han tilstod landskapene eftergivelse av skatter og delte ut gaver, som det høvde for en konge.
൧൮രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും “എസ്ഥേരിന്റെ വിരുന്ന്” എന്ന ഒരു വലിയ വിരുന്ന് നൽകി; അവൻ സംസ്ഥാനങ്ങൾക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കനുസരിച്ച് സമ്മാനങ്ങളും കൊടുത്തു.
19 Da det for annen gang blev samlet sammen jomfruer, satt Mordekai i kongens port.
൧൯രണ്ടാം പ്രാവശ്യം കന്യകമാരെ വിളിച്ചുകൂട്ടിയപ്പോൾ മൊർദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുകയായിരുന്നു.
20 Men Ester hadde ikke sagt noget om sin ætt og sitt folk; for det hadde Mordekai pålagt henne, og Ester gjorde i alle ting som Mordekai sa, således som hun hadde gjort da hun blev opfostret hos ham.
൨൦മൊർദെഖായി കല്പിച്ചതുപോലെ എസ്ഥേർ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേർ മൊർദെഖായിയുടെ അടുക്കൽ വളർന്നപ്പോൾ ആയിരുന്നതുപോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.
21 På den tid da Mordekai satt i kongens port, blev Bigtan og Teres, to av de hoffmenn hos kongen som holdt vakt ved dørtreskelen, vrede på kong Ahasverus og søkte å legge hånd på ham.
൨൧ആ കാലത്ത്, മൊർദെഖായി രാജാവിന്റെ വാതില്ക്കൽ ഇരിക്കുമ്പോൾ, കൊട്ടാരകാവല്ക്കാരിൽ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും കോപിച്ച് അഹശ്വേരോശ്‌രാജാവിനെ കയ്യേറ്റം ചെയ്യുവാൻ അവസരം അന്വേഷിച്ചു.
22 Dette fikk Mordekai kunnskap om, og han fortalte det til dronning Ester; og Ester sa det til kongen på Mordekais vegne.
൨൨മൊർദെഖായി ഈ കാര്യം അറിഞ്ഞ് എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അത് മൊർദെഖായിയുടെ നാമത്തിൽ രാജാവിനെ അറിയിച്ചു.
23 Saken blev gransket, og da det viste sig at det var så, blev de begge hengt i en galge. Dette blev opskrevet i krønikeboken for kongens øine.
൨൩അന്വേഷണം ചെയ്തപ്പോൾ കാര്യം സത്യമെന്ന് അറിഞ്ഞ് അവരെ രണ്ടുപേരെയും കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു; ഇത് രാജാവിന്റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവെച്ചു.