< 5 Mosebok 20 >
1 Når du drar ut i krig mot din fiende, og du ser hester og vogner og flere krigsfolk enn du har selv, da skal du ikke være redd dem; for Herren din Gud er med dig, han som førte dig op fra Egyptens land.
൧നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
2 Og når I er i ferd med å gå i striden, da skal presten trede frem og tale til folket.
൨നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കണം:
3 Og han skal si til dem: Hør, Israel! I er idag i ferd med å gå i strid mot eders fiender. La ikke motet falle; frykt ikke, forferdes ikke og reddes ikke for dem!
൩“യിസ്രായേലേ, കേൾക്കുക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്.
4 For Herren eders Gud går selv med eder for å stride for eder mot eders fiender og frelse eder.
൪നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടി പോരുന്നു”.
5 Og tilsynsmennene skal tale til folket og si: Er her nogen mann som har bygget et nytt hus og ikke innvidd det, så kan han gå og vende tilbake til sitt hus, forat han ikke skal dø i striden og en annen innvie det.
൫പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത്: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിയാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
6 Og er her nogen mann som har plantet en vingård og ennu ikke har tatt den i bruk, så kan han gå og vende tilbake til sitt hus, forat han ikke skal dø i striden og en annen ta den i bruk.
൬ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോവുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.
7 Og er her nogen mann som har trolovet sig med en kvinne, men ennu ikke har tatt henne til ekte, så kan han gå og vende tilbake til sitt hus, forat han ikke skal dø i striden og en annen ekte henne.
൭ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതെയിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ”.
8 Og tilsynsmennene skal fremdeles tale til folket og si: Er her nogen mann som er redd og motfallen, så kan han gå og vende tilbake til sitt hus, forat ikke hans brødres hjerte skal bli mistrøstig, likesom hans eget hjerte er.
൮പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തെയും അധൈര്യപ്പെടുത്താതിരിക്കട്ടെ”
9 Og når så tilsynsmennene har endt sin tale til folket, da skal de sette hærførere over folket.
൯ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കണം.
10 Når du går frem mot en by for å stride mot den, så skal du først tilbyde den fred.
൧൦നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയണം.
11 Og dersom den svarer dig fredelig og lukker op for dig, da skal alt folket i byen være dig arbeidspliktig og tjene dig.
൧൧‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യണം.
12 Men dersom den ikke vil ha fred med dig, men føre krig mot dig, da skal du kringsette den,
൧൨എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കണം.
13 og Herren din Gud skal gi den i din hånd; og du skal slå alt mannkjønn der ihjel med sverdets egg;
൧൩നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ എല്ലാം വാളിന്റെ വായ്ത്തലയാൽ കൊല്ലണം.
14 men kvinnene og barna og feet og alt det som er i byen - alt hærfanget der - kan du ta som ditt bytte, og du kan nytte alt det som Herren din Gud har latt dig ta fra dine fiender.
൧൪എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.
15 Således skal du gjøre med alle de byer som ligger meget langt borte fra dig og ikke hører disse folk til.
൧൫ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യണം.
16 Men i de byer som hører disse folk til, og som Herren din Gud gir dig til arv, der skal du ikke la noget som drar ånde, bli i live;
൧൬നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
17 men du skal slå dem med bann, både hetittene og amorittene og kana'anittene og ferisittene, hevittene og jebusittene, således som Herren din Gud har befalt dig,
൧൭ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കണം.
18 forat de ikke skal lære eder å ta efter alle de vederstyggelige ting som de har gjort for sine guder, så I synder mot Herren eders Gud.
൧൮അവർ അവരുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നെ.
19 Når du holder en by kringsatt i lang tid og strider mot den for å innta den, så skal du ikke ødelegge dens trær ved å skadehugge dem med øksen; du kan ete av dem, men du skal ikke hugge dem ned; trærne på marken er da ikke mennesker, så du skulde stride mot dem og?
൧൯യുദ്ധത്തിൽ ഒരു പട്ടണം പിടിക്കുവാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്ക് തിന്നാവുന്നതാകയാൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിക്കുവാൻ അവ മനുഷ്യരാകുന്നുവോ?
20 Men de trær som du vet ikke bærer spiselig frukt, dem kan du ødelegge og hugge ned og bruke til å bygge bolverk mot den by som fører krig mot dig, inntil den faller.
൨൦തിന്നുവാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.