< Apostlenes-gjerninge 3 >

1 Men Peter og Johannes gikk sammen op i templet ved bønnens time, som var den niende.
ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ
2 Og det blev båret frem en mann som var vanfør fra mors liv av, og som de daglig la ved den tempeldør som kalles den fagre, for å be dem som gikk inn i templet, om almisse.
അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.
3 Da han så Peter og Johannes som vilde gå inn i templet, bad han om å få en almisse.
അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.
4 Men Peter så skarpt på ham sammen med Johannes og sa: Se på oss!
പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്ന് പറഞ്ഞു.
5 Han gav da akt på dem, for han ventet å få noget av dem.
അവൻ തനിക്ക് വല്ലതും കിട്ടും എന്ന് കരുതി അവരെ ശ്രദ്ധിച്ചുനോക്കി.
6 Men Peter sa: Sølv og gull eier jeg ikke; men det jeg har, det gir jeg dig: I Jesu Kristi, nasareerens navn - stå op og gå!
അപ്പോൾ പത്രൊസ്: “നിനക്ക് നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക” എന്ന് പറഞ്ഞ്
7 Så grep han ham ved den høire hånd og reiste ham op,
അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;
8 og straks fikk hans føtter og ankler styrke, og han sprang op og stod og gikk omkring, og han fulgte med dem inn i templet, og gikk omkring der og sprang og lovet Gud.
നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.
9 Og hele folket så ham gå omkring og love Gud,
അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ട്,
10 og de kjente ham, de så at han var den som satt der ved den fagre tempeldør for å få almisse, og de blev fulle av forundring og redsel over det som var vederfaret ham.
൧൦ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവന് സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.
11 Mens han nu holdt sig nær til Peter og Johannes, strømmet hele folket i forundring sammen om dem ved den buegang som kalles Salomos buegang.
൧൧അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒ‍ാടിയെത്തി.
12 Da Peter så dette, svarte han folket: Israelittiske menn! Hvorfor undrer I eder over dette? eller hvorfor stirrer I på oss som om vi av vår egen kraft eller gudsfrykt hadde gjort at han går omkring?
൧൨അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?
13 Abrahams og Isaks og Jakobs Gud, våre fedres Gud, har herliggjort sin tjener Jesus, ham som I forrådte og fornektet for Pilatus da han dømte at han skulde løslates;
൧൩അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.
14 men I fornektet den hellige og rettferdige og bad at en morder måtte gis eder,
൧൪പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ടു,
15 men livets høvding drepte I, ham som Gud opvakte fra de døde, som vi er vidner om.
൧൫ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.
16 Og ved troen på hans navn har hans navn styrket denne mann som I ser og kjenner, og troen som virkedes ved ham, har gitt ham denne fulle førlighet for eders alles øine.
൧൬അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
17 Og nu, brødre! jeg vet at I gjorde det i uvitenhet, likesom eders rådsherrer;
൧൭സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
18 men Gud opfylte på denne måte det som han forut forkynte ved alle profetenes munn, at hans Messias skulde lide.
൧൮ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.
19 Så fatt da et annet sinn og vend om, forat eders synder må bli utslettet, så husvalelsens tider kan komme fra Herrens åsyn,
൧൯ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽനിന്നും
20 og han kan sende den for eder utkårede Messias, Jesus,
൨൦ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.
21 som himmelen skal huse inntil de tider da alt det blir gjenoprettet som Gud har talt om ved sine hellige profeters munn fra eldgamle dager av. (aiōn g165)
൨൧ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn g165)
22 Moses har jo sagt: En profet, likesom mig, skal Herren eders Gud opreise eder av eders brødre; ham skal I høre i alt det som han taler til eder;
൨൨‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
23 og det skal skje: Hver sjel som ikke hører denne profet, skal utryddes av folket.
൨൩ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിക്കപ്പെടും’ എന്ന് മോശെ പറഞ്ഞുവല്ലോ.
24 Men også alle profetene fra Samuel av og derefter, så mange som har talt, har også forkynt om disse dager.
൨൪അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.
25 I er barn av profetene og av den pakt som Gud gjorde med våre fedre da han sa til Abraham: Og i din ætt skal alle jordens slekter velsignes.
൨൫‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾതന്നെ നിങ്ങൾ.
26 I var de første som Gud sendte sin tjener til, da han lot ham fremstå forat han skulde velsigne eder, idet enhver av eder vender sig bort fra sin ondskap.
൨൬ദൈവം തന്റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു”.

< Apostlenes-gjerninge 3 >