< 2 Krønikebok 21 >
1 Og Josafat la sig til hvile hos sine fedre og blev begravet hos sine fedre i Davids stad; og hans sønn Joram blev konge i hans sted.
൧യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന് പകരം രാജാവായി.
2 Han hadde flere brødre - sønner av Josafat - de hette Asarja og Jehiel og Sakarja og Asarja og Mikael og Sefatja; alle disse var sønner av Israels konge Josafat.
൨അവന്റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.
3 Deres far gav dem mange gaver av sølv og gull og kostbare ting og dessuten faste byer i Juda; men kongedømmet gav han til Joram; for han var den førstefødte.
൩അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവന് കൊടുത്തു.
4 Men da Joram hadde tiltrådt kongedømmet efter sin far og trygget sin makt, drepte han alle sine brødre med sverdet og likeledes nogen av Israels høvdinger.
൪യെഹോരാം തന്റെ അപ്പന്റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു.
5 Joram var to og tretti år gammel da han blev konge, og regjerte åtte år i Jerusalem.
൫യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു.
6 Han vandret på Israels kongers vei, likesom Akabs hus hadde gjort, for han hadde en datter av Akab til hustru; og han gjorde hvad ondt var i Herrens øine.
൬ആഹാബിന്റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.
7 Men Herren vilde ikke ødelegge Davids hus for den pakts skyld som han hadde gjort med David, og fordi han hadde sagt at han vilde la en lampe brenne for ham og hans sønner gjennem alle tider.
൭എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു.
8 I hans dager falt Edom fra Juda og tok sig en konge.
൮അവന്റെ കാലത്ത് ഏദോം യെഹൂദയുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.
9 Da drog Joram dit med sine høvdinger og med alle sine stridsvogner; han brøt op om natten og slo edomittene, som hadde omringet ham, og høvedsmennene over deres vogner.
൯യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്ന് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും തേരാളികളെയും ആക്രമിച്ചു.
10 Således falt Edom fra Juda og har vært skilt fra dem til den dag idag; på samme tid falt også Libna fra ham, fordi han hadde forlatt Herren, sine fedres Gud.
൧൦അങ്ങനെ ഏദോം ഇന്നുവരെ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്ത് ലിബ്നയും അവന്റെ അധികാരത്തോട് മത്സരിച്ചു.
11 Han opførte også offerhauger på Juda-fjellene og lokket Jerusalems innbyggere til utukt og forførte Juda.
൧൧അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേം നിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
12 Da kom det et brev til ham fra profeten Elias, og i det stod det: Så sier Herren, din far Davids Gud: Fordi du ikke har vandret på din far Josafats veier og på Judas konge Asas veier,
൧൨അവന് ഏലീയാപ്രവാചകന്റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാ രാജാവായ ആസയുടെ വഴികളിലും നടക്കാതെ
13 men har vandret på Israels kongers vei og lokket Juda og Jerusalems innbyggere til utukt, likesom Akabs hus lokket til utukt, og endog har drept dine brødre, din egen fars sønner, som var bedre enn du,
൧൩യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ, നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട്
14 så vil Herren la et hårdt slag ramme ditt folk og dine sønner og dine hustruer og alt det du eier.
൧൪യഹോവ നിന്റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും, നിന്റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും.
15 Og selv skal du rammes av en svær sykdom, en sykdom i dine innvoller, så dine innvoller efter år og dag skal falle ut på grunn av sykdommen.
൧൫നീ കുടലിൽ രോഗബാധിതനാകും. നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും”.
16 Så opegget Herren filistrene og de arabere som bor ved siden av etioperne, så de blev vrede på Joram,
൧൬യഹോവ എത്യോപ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും, അരാബികളേയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു;
17 og de drog op mot Juda og brøt inn i landet og førte bort alt gods som fantes i kongens hus, og dessuten hans sønner og hustruer, så han ikke hadde igjen nogen av sine sønner uten sin yngste sønn Joakas.
൧൭അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവന് ശേഷിച്ചില്ല.
18 Og efter alt dette rammet Herren ham med en ulægelig sykdom i hans innvoller.
൧൮ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു.
19 Og efter år og dag, da to år var gått til ende, falt hans innvoller ut på grunn av sykdommen, og han døde under hårde lidelser. Hans folk tendte ikke noget bål for ham, som de hadde gjort for hans fedre.
൧൯കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല.
20 Han var to og tretti år gammel da han blev konge, og regjerte åtte år i Jerusalem. Han gikk bort, og ingen savnet ham, og de begravde ham i Davids stad, men ikke i konge gravene.
൨൦അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.