< 1 Tessalonikerne 5 >
1 Men om tidene og stundene, brødre, trenger I ikke til at nogen skriver til eder;
൧സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ.
2 I vet jo selv grant at Herrens dag kommer som en tyv om natten.
൨രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ.
3 Når de sier: Fred og ingen fare! da kommer en brå undergang over dem, likesom veer over den fruktsommelige, og de skal ingenlunde undfly.
൩അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.
4 Men I, brødre, er ikke i mørket, så dagen skulde komme over eder som en tyv;
൪എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;
5 for I er alle lysets barn og dagens barn; vi hører ikke natten eller mørket til.
൫നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെയും പകലിന്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.
6 La oss derfor ikke sove, som de andre, men la oss våke og være edrue!
൬ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക.
7 De som sover, sover jo om natten, og de som drikker sig drukne, er drukne om natten;
൭ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
8 men vi som hører dagen til, la oss være edrue, iklædd troens og kjærlighetens brynje og med håpet om frelse som hjelm;
൮നാമോ പകലിന്റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
9 for Gud bestemte oss ikke til vrede, men til å vinne frelse ved vår Herre Jesus Kristus,
൯ദൈവം നമ്മെ കോപത്തിനല്ല,
10 han som døde for oss, forat vi, enten vi våker eller sover, skal leve sammen med ham.
൧൦നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്.
11 Forman derfor hverandre, og opbygg den ene den andre, som I og gjør!
൧൧ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ.
12 Men vi ber eder, brødre, at I skjønner på dem som arbeider iblandt eder og er eders forstandere i Herren og formaner eder,
൧൨സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം
13 og at I holder dem overmåte høit i kjærlighet for deres gjernings skyld. Hold fred med hverandre!
൧൩ഏറ്റവും സ്നേഹത്തോടെ പരിഗണിക്കണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.
14 Og vi formaner eder, brødre, påminn de uskikkelige, trøst de mismodige, hjelp de skrøpelige, vær langmodige mot alle!
൧൪സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
15 Se til at ingen gjengjelder nogen ondt med ondt, men legg alltid vinn på det som godt er, mot hverandre og mot alle
൧൫ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
൧൭ഇടവിടാതെ പ്രാർത്ഥിക്കുവിൻ
18 takk for alt! for dette er Guds vilje i Kristus Jesus til eder.
൧൮എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
20 ringeakt ikke profetisk tale;
൨൦പ്രവചനങ്ങളെ നിസ്സാരമാക്കരുത്.
21 men prøv alt, hold fast på det gode,
൨൧സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.
22 avhold eder fra allslags ondt!
൨൨സകലവിധദോഷവും വിട്ടകലുവിൻ.
23 Men han selv, fredens Gud, hellige eder helt igjennem, og gid eders ånd og sjel og legeme må bevares fullkomne, ulastelige ved vår Herre Jesu Kristi komme!
൨൩സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
24 Han er trofast som har kalt eder; han skal og gjøre det.
൨൪നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
൨൫സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
26 Hils alle brødrene med et hellig kyss!
൨൬സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
27 Jeg besverger eder ved Herren at I lar brevet bli lest for alle brødrene.
൨൭കർത്താവിന്റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കണം.
28 Vår Herre Jesu Kristi nåde være med eder!
൨൮നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.