< Markus 8 >
1 På nytt var mye folk samlet, og de hadde ikke noe å spise. Jesus ba da disiplene komme bort til seg og sa:
൧ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്:
2 ”Jeg føler sterkt med folket. De har vært hos meg i tre dager og har ikke noe å spise.
൨“ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു;
3 Dersom jeg sender dem hjem uten at de har fått mat, kan de besvime av utmattelse langs veien. Noen av dem bor jo langt herfra.”
൩ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവെച്ച് തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു.
4 Disiplene svarte:”Hvor skal vi få tak i nok mat til alle disse menneskene her i ødemarken?”
൪അതിന് അവന്റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു.
5 Jesus spurte:”Hvor mange brød har dere?””Sju”, svarte de.
൫അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. ഏഴ് എന്നു അവർ പറഞ്ഞു.
6 Da ba Jesus folket å slå seg ned på bakken. Han tok de sju brødene, takket Gud for maten og brøt dem i biter. Bitene ga han til disiplene, som i sin tur delte dem ut til folket.
൬അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി.
7 I tillegg hadde de noen små fisker. Jesus takket Gud også for dem og ba disiplene å dele ut.
൭ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു.
8 Alle spiste og ble mette. Da de til slutt samlet sammen det som var til overs, ble det sju fulle kurver.
൮അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു.
9 Det var omkring 4 000 personer til stede. Etterpå sendte Jesus folket hjem.
൯അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.
10 Han steg ombord i en båt og dro til distriktet ved Dalmanuta sammen med disiplene.
൧൦അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി.
11 Da fariseerne fikk vite at Jesus var der, kom de for å diskutere med ham. De forlangte at han skulle gi dem et tegn fra Gud som bevis på hvem han var.
൧൧അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി.
12 Jesus ble dypt skuffet da han hørte dette og sukket:”Hvorfor må denne slekten se tegn for å kunne tro? Nei, jeg forsikrer dere at Gud skal ikke la dere få se noe tegn.”
൧൨അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,
13 Så dro han fra dem og steg i båten igjen og dro over til den andre siden av sjøen.
൧൩പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.
14 Disiplene oppdaget nå at de hadde glemt å skaffe seg mat før de dro. Et eneste brød var alt de hadde med seg i båten.
൧൪ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നുപോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
15 Jesus begynte å advare dem og sa:”Ta dere nøye i vare både for fariseerne og kong Herodes sin deig som ligger og gjærer.”
൧൫അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
16 ”Hva mener han?” spurte disiplene hverandre. De trodde han sa dette fordi de hadde glemt å ta med seg brød.
൧൬നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു.
17 Da Jesus hørte dem diskutere dette, sa han:”Hvorfor er dere så urolige for at dere ikke har brød med dere? Forstår dere fortsatt ingenting? Er dere så trege til å fatte?
൧൭അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
18 Dere har øyne å se med og ser likevel ingenting, og øre å høre med og hører likevel ingenting. Har dere glemt
൧൮കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
19 at jeg mettet mer enn 5 000 personer med bare fem brød? Hvor mange fulle kurver med rester plukket dere opp den gangen?””Tolv”, sa de.
൧൯അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
20 ”Da jeg mettet mer enn 4 000 personer med sju brød, hvor mange kurver fikk dere da til overs?””Sju”, svarte de.
൨൦നാലായിരംപേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.
21 Jesus sa:”Forstår dere fortsatt ingenting?”
൨൧പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
22 Da de kom over til Betsaida, førte de en blind mann til Jesus og ba at han måtte røre ved mannen og helbrede han.
൨൨അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
23 Jesus tok da den blinde mannen ved hånden og førte ham ut av byen. Der spyttet han på øynene hans og la hendene sine på ham.”Kan du se noe?” spurte Jesus.
൨൩അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
24 Mannen så seg omkring.”Ja”, sa han,”jeg ser folk. Men de ser ut som trær som går omkring!”
൨൪അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.
25 Da la Jesus hendene sine på mannens øyne en gang til. Og nå ble mannen helt helbredet og kunne se igjen, og han så alle ting klart som dagen.
൨൫വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
26 Senere sendte Jesus mannen hjem med denne henstillingen:”Gå ikke inn i byen på veien hjem.”
൨൬“നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.
27 Jesus og disiplene dro fra Galilea og gikk nordover til byene rundt Cæsarea Filippi. Mens de gikk langs veien, spurte han:”Hvem sier folk at jeg er?”
൨൭അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്ക് പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു.
28 ”Noen sier at du er døperen Johannes”, svarte disiplene,”noen sier at du er Elia, og andre at du er en annen av profetene som før i tiden bar fram Guds budskap.”
൨൮“യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റുചിലർ” എന്നു അവർ ഉത്തരം പറഞ്ഞു.
29 Da spurte han:”Hvem tror dere at jeg er?” Peter svarte:”Du er Messias, den lovede kongen.”
൨൯അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
30 Men Jesus forbød dem strengt å snakke med noen om dette.
൩൦പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു.
31 Etter dette begynte Jesus å undervise disiplene om at han, Menneskesønnen, måtte lide mye. Han forklarte at folkets ledere, øversteprestene og de skriftlærde ville ta avstand fra ham og stå bak at han ble drept, men at han etter tre dager skulle stå opp igjen fra de døde.
൩൧“മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
32 Dette sa han helt åpent. Peter dro han da til sides og begynte å protestere.
൩൨അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
33 Jesus vendte seg om og så bort mot disiplene og sa strengt til Peter:”Gå bort fra meg, Satan! Det du nå tenker, er mennesketanker og kommer ikke fra Gud.”
൩൩അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.
34 Så kalte han disiplene til seg og ba folket å komme. Og han sa til dem:”Om noen vil bli disiplene mine, da kan han ikke lenger tenke på seg selv, men må følge mitt eksempel og være beredt til å dø.
൩൪പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
35 Ja, den som klamrer seg fast til livet, skal til sist miste det, men den som mister livet sitt for min skyld for å spre budskapet om meg, han skal berge det.
൩൫ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
36 Hva vinner et menneske om hele verden blir gitt ham, dersom han samtidig mister det evige livet?
൩൬ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവന് എന്ത് പ്രയോജനം?
37 Ingen penger i hele verden kan hjelpe et menneske til å få livet tilbake.
൩൭അല്ല, തന്റെ ജീവന് വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും?;
38 Den som innfor vår tids gudløse og syndige mennesker skammer seg over meg og budskapet mitt, han skal jeg, Menneskesønnen, skamme meg over når jeg vender tilbake til min Fars herlighet sammen med englene hans.”
൩൮വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;”.