< रोमी 4 >
1 तब हामी के भनौँ त? हाम्रा पुर्खा अब्राहामले शरीरअनुसार के पाए त?
൧എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു?
2 यदि अब्राहाम कामद्वारा धर्मी ठहरिएका भए, उनले घमण्ड गर्ने कारण हुन्थ्यो, तर परमेश्वरको सामु त होइन ।
൨അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും,
3 किनकि धर्मशास्त्रले के भन्छ? “अब्राहामले परमेश्वरमा विश्वास गरे, र यो उनको निम्ति धार्मिकता गनियो ।”
൩തിരുവെഴുത്ത് എന്ത് പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നേ.
4 अब जसले काम गर्छ, त्यसको ज्यालालाई अनुग्रहको रूपमा गनिँदैन, तर पाउनुपर्ने कुराको रूपमा गनिन्छ ।
൪എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ.
5 तर त्यसको निम्ति जसले काम गर्दैन, तर त्यसको सट्टा अधर्मीलाई धर्मी ठहराउनुहुनेमा विश्वास गर्छ, त्यसको विश्वासलाई धार्मिकताको रूपमा गनिन्छ ।
൫എന്നാൽ പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നു എങ്കിൽ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
6 दाऊदले पनि कामविना नै परमेश्वरले धार्मिकता गान्नुभएको मानिसलाई आशिष् घोषणा गर्छन् ।
൬ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്:
7 उनले भने, “ती धन्य हुन्, जसका अधर्महरू क्षमा भएका छन् र जसका पापहरू ढाकिएका छन् ।”
൭“അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
8 त्यो मानिस धन्यको हो, जसको विरुद्धमा परमेश्वरले पापको लेखा राख्नुहुन्न ।”
൮കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ”.
9 तब के यो आशिष् केवल ती खतना भएकाहरूका लागि मात्रै भनिएको हो वा ती खतना नगरिएकाहरूका लागि पनि भनिएको हो? किनकि हामी भन्छौँ, “अब्राहामको निम्ति विश्वास धार्मिकताको रूपमा गनियो ।”
൯ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്റെ വിശ്വാസം അബ്രാഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്.
10 त्यसो हो भने, यो कसरी गनियो त? अब्राहाम खतनामा हुँदा वा बेखतना हुँदा? यो खतनामा हुँदा भएको थिएन, तर बेखतनामा हुँदा भएको थियो ।
൧൦എപ്പോഴാണ് കണക്കിടപ്പെട്ടത്? പരിച്ഛേദനാകർമ്മത്തിന് മുമ്പോ പിമ്പോ? തീർച്ചയായും പരിച്ഛേദനയ്ക്കു മുൻപു തന്നേ.
11 अब्राहामले खतनाको चिन्ह पाए । यो विश्वासको धार्मिकताको छाप थियो, जुन उनी बेखतनाको हुँदा नै पाइसकेका थिए । यो चिन्हको परिणामचाहिँ तिनीहरू बेखतनामै भए तापनि उनी विश्वास गर्ने सबैका पिता भए । यसको मतलब यो हो, कि त्यो धार्मिकता तिनीहरूको निम्ति धार्मिकता गनिनेछ ।
൧൧പരിച്ഛേദനക്കുമുമ്പേ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായിട്ടാണ് പരിച്ഛേദന എന്ന അടയാളം അവന് ലഭിച്ചത്; പരിച്ഛേദനയില്ലാതെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും,
12 यसको अर्थ यो हो, कि अब्राहाम खतनाबाट आएकाहरूका निम्ति मात्र होइन, तर हाम्रा पिता अब्राहामको कदम पछ्याउनेहरूका निम्ति पनि पिता भए । र उनी बेखतनामा हुँदा नै उनीसँग विश्वास थियो ।
൧൨പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് പരിച്ഛേദനക്കുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്ക് പിതാവായിരിക്കേണ്ടതിനും തന്നെ.
13 किनकि अब्राहाम र उनका सन्तानहरूलाई दिइएको प्रतिज्ञा अर्थात् तिनीहरू संसारको उत्तराधिकार हुने प्रतिज्ञा व्यवस्थाद्वारा दिइएको थिएन । बरु, यो विश्वासको धार्मिकताद्वारा थियो ।
൧൩ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്.
14 किनकि यदि ती व्यवस्थाकाहरू उत्तराधिकारीहरू हुन् भने विश्वासीलाई त रित्तो बनाइयो र प्रतिज्ञालाई रद्द गरियो ।
൧൪എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.
15 किनकि व्यवस्थाले क्रोध ल्याउँछ, तर जहाँ व्यवस्था छैन त्यहाँ अनाज्ञाकारिता हुँदैन ।
൧൫ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
16 यसैले, यो विश्वासद्वारा हुन्छ, ताकि त्यो अनुग्रहद्वारा हुन सकोस् । परिणामस्वरूप, प्रतिज्ञा सारा सन्तानहरूका निम्ति निश्चित छ । अनि यी सन्तानहरूले केवल व्यवस्था जान्नेहरूलाई मात्र होइन, तर ती अब्राहामको विश्वासबाट आएकाहरूलाई पनि समेट्छन् । किनकि उनी हामी सबैका पिता हुन् ।
൧൬അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ.
17 जस्तो लेखिएको छ, “मैले तिमीलाई धेरै जातिहरूका पिता बनाएको छु ।” अब्राहाम आफूले भरोसा गरेका परमेश्वरको उपस्थितिमा थिए, जसले मरेकालाई जीवन दिनुहुन्छ र अस्तित्वमा नभएका थोकहरूलाई अस्तित्वमा ल्याउन सक्नुहुन्छ ।
൧൭മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താൻ വിശ്വാസം അർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന് തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18 यी सारा बाहिरी परिस्थितिहरूका बाबजुद पनि भविष्यको निम्ति अब्राहामले परमेश्वरमा दृढतासाथ भरोसा गरे । त्यसैले, उनी “तेरा सन्तानहरू यस्तै हुनेछन्” भनिएअनुसार धेरै जातिहरूका पिता बने ।
൧൮“നിന്റെ സന്തതി ഇപ്രകാരം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് സഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു.
19 उनी विश्वासमा कमजोर थिएनन् । अब्राहामले बुझे, कि उनको शरीर बालक जन्माउन समर्थ थिएन (किनकि उनी करिब एक सय वर्ष पुगेका थिए) । साराको कोख पनि बालक पैदा गर्न समर्थ थिएन भन्ने पनि उनले स्वीकार गरे ।
൧൯അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
20 तर परमेश्वरको प्रतिज्ञाका कारण, अब्राहाम अविश्वासमा रोकिएनन् । बरु, उनलाई विश्वासमा बलियो बनाइयो र उनले परमेश्वरको प्रशंसा गरे ।
൨൦ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു,
21 परमेश्वरले जे कुरा प्रतिज्ञा गर्नुभएको थियो, त्यो उहाँ पुरा गर्न सक्षम पनि हुनुहुन्थ्यो भनी उनी पूर्ण रूपमा विश्वस्त थिए ।
൨൧ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു അവന് പൂർണ്ണമായി ബോധ്യമുണ്ടായിരുന്നു.
22 त्यसकारण, यो उनको निम्ति धार्मिकता गनियो ।
൨൨അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.
23 अब यो केवल उनको भलाइको निम्ति गनिएको थिएन ।
൨൩അവന് കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല,
24 यो हाम्रो निम्ति पनि लेखिएको थियो, जसको निम्ति यो गनिनेछ, हामी जसले हाम्रा येशू प्रभुलाई मृत्युबाट जीवित पार्नुहुनेमा विश्वास गर्छौं ।
൨൪നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന
25 यो उहाँ नै हुनुहुन्छ जसलाई हाम्रा अपराधका लागि सुम्पिएको थियो, र हामीलाई धर्मी ठहराउन जीवित पारिएको थियो ।
൨൫നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.