< UZekhariya 1 >

1 Ngenyanga yesificaminwembili, ngomnyaka wesibili kaDariyusi, kwafika ilizwi leNkosi kuZekhariya, indodana kaBerekiya, indodana kaIdo umprofethi, lisithi:
ദാര്യാവേശിന്റെ രണ്ടാം വർഷം എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2 INkosi yabathukuthelela oyihlo ngentukuthelo.
“യഹോവ നിങ്ങളുടെ പൂര്‍വ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.
3 Ngakho wothi kubo: Itsho njalo iNkosi yamabandla: Phendukelani kimi, itsho iNkosi yamabandla, lami ngizaphendukela kini, itsho iNkosi yamabandla.
ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്നിലേക്കു തിരിയുവിൻ’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ‘എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
4 Lingabi njengaboyihlo, abaprofethi bakuqala abamemeza kubo, besithi: Itsho njalo iNkosi yamabandla: Ake liphenduke ezindleleni zenu ezimbi lezenzweni zenu ezimbi; kodwa kabezwanga, kabangilalelanga, itsho iNkosi.
നിങ്ങൾ നിങ്ങളുടെ പൂര്‍വ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുവിൻ’ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കുകയോ എനിക്ക് ചെവി തരുകയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.
5 Oyihlo, bangaphi? Labaprofethi, baphila laphakade yini?
നിങ്ങളുടെ പൂര്‍വ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ?
6 Kodwa amazwi ami lezimiso zami, engakulaya izinceku zami abaprofethi, kakubaficanga oyihlo yini? Basebephenduka bathi: Njengalokhu iNkosi yamabandla yayinakana ukukukwenza kithi, njengokwezindlela zethu lanjengokwezenzo zethu, ngokunjalo yenze kithi.
എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”
7 Ngosuku lwamatshumi amabili lane lwenyanga yetshumi lanye, okuyinyanga uShebati, ngomnyaka wesibili kaDariyusi, lafika ilizwi leNkosi kuZekhariya, indodana kaBerekiya, indodana kaIdo umprofethi, lisithi:
ദാര്യാവേശിന്റെ രണ്ടാം വർഷത്തിൽ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തുനാലാം തീയതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
8 Ngabona ebusuku, khangela-ke umuntu owayegade ibhiza elibomvu, njalo wayemi phakathi kwezihlahla zamamiteli eziseliweni, lemva kwakhe kwakulamabhiza abomvu, alibhidi, lamhlophe.
ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുചെടികളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും തവിട്ടുനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു.
9 Ngasengisithi: Bayini laba, nkosi yami? Ingilosi eyayikhuluma lami yasisithi kimi: Mina ngizakutshengisa ukuthi laba bayini.
“യജമാനനേ, ഇവർ ആരാകുന്നു?” എന്നു ഞാൻ ചോദിച്ചതിന് എന്നോട് സംസാരിക്കുന്ന ദൂതൻ: “ഇവർ ആരെന്ന് ഞാൻ നിനക്ക് കാണിച്ചുതരാം” എന്ന് എന്നോട് പറഞ്ഞു.
10 Umuntu owayemi phakathi kwezihlahla zamamiteli wasephendula wathi: Laba yibo iNkosi ebathumileyo ukuhamba besiya le lale emhlabeni.
൧൦എന്നാൽ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: “ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ” എന്ന് ഉത്തരം പറഞ്ഞു.
11 Basebephendula ingilosi yeNkosi eyayimi phakathi kwezihlahla zamamiteli, bathi: Sihambile, saya le lale emhlabeni, khangela-ke, wonke umhlaba uhlezi uthule.
൧൧അവർ കൊഴുന്തുചെടികളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: “ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു” എന്ന് ഉത്തരം പറഞ്ഞു.
12 Ingilosi yeNkosi yasiphendula yathi: Nkosi yamabandla, koze kube nini wena ungabi lesihawu phezu kweJerusalema laphezu kwemizi yakoJuda, osuyithukuthelele okweminyaka le engamatshumi ayisikhombisa?
൧൨എന്നാൽ യഹോവയുടെ ദൂതൻ: “സൈന്യങ്ങളുടെ യഹോവേ, ഈ എഴുപത് വർഷം അങ്ങ് കോപിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും അങ്ങ് എത്രത്തോളം കരുണ കാണിക്കാതിരിക്കും?” എന്നു ചോദിച്ചു.
13 INkosi yasiphendula ingilosi eyayikhuluma lami ngamazwi amahle, amazwi aduduzayo.
൧൩അതിന് യഹോവ എന്നോട് സംസാരിക്കുന്ന ദൂതനോട് നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
14 Ngakho ingilosi eyayikhuluma lami yathi kimi: Memeza, usithi: Itsho njalo iNkosi yamabandla: Ngilobukhwele ngeJerusalema langeZiyoni ngobukhwele obukhulu.
൧൪എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട് പറഞ്ഞത്: “നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെരൂശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.
15 Njalo ngiyathukuthela ngentukuthelo enkulu ngezizwe ezonwabileyo; ngoba mina ngizondile kancinyane, kodwa zona zancedisa ngasebubini.
൧൫ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’
16 Ngalokho, itsho njalo iNkosi: Ngibuyele eJerusalema ngilezihawu; indlu yami izakwakhiwa kuyo, itsho iNkosi yamabandla, lentambo yokulinganisa izakwelulwa phezu kweJerusalema.
൧൬അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
17 Phinda umemeze, usithi: Itsho njalo iNkosi yamabandla: Imizi yami isezasatshalaliswa ngokuhle; njalo iNkosi isezaduduza iZiyoni, isezayikhetha iJerusalema.
൧൭നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കുകയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കുകയും ചെയ്യും’”.
18 Ngasengiphakamisa amehlo ami, ngabona, khangela-ke, impondo ezine.
൧൮ഞാൻ തലപൊക്കി നോക്കിയപ്പോൾ നാല് കൊമ്പ് കണ്ടു.
19 Ngasengisithi kuyo ingilosi eyayikhuluma lami: Kuyini lokhu? Yasisithi kimi: Lezi zimpondo ezihlakaze uJuda, uIsrayeli, leJerusalema.
൧൯എന്നോട് സംസാരിക്കുന്ന ദൂതനോട്: “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: “ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ” എന്ന് ഉത്തരം പറഞ്ഞു.
20 INkosi yasingitshengisa ingcitshi ezine.
൨൦യഹോവ എനിക്ക് നാല് കൊല്ലന്മാരെ കാണിച്ചുതന്നു.
21 Ngasengisithi: Lezi zizekwenzani? Yasikhuluma isithi: Lezi zimpondo ezihlakaze uJuda, kwaze kwangabi lomuntu ophakamisa ikhanda lakhe; kodwa lezi zize ukuzethusa, ukulahla izimpondo zabezizwe, ezaphakamisa uphondo lumelene lelizwe lakoJuda ukulihlakaza.
൨൧“ഇവർ എന്തുചെയ്യുവാൻ വന്നിരിക്കുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ആരും തല ഉയർത്താത്തവിധം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; കൊല്ലന്മാരോ യെഹൂദാ ദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജനതകളുടെ കൊമ്പുകളെ തള്ളിയിട്ട് ജനതകളെ പേടിപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.

< UZekhariya 1 >