< UMakho 12 >

1 Waseqala ukukhuluma labo ngemifanekiso wathi: Umuntu wahlanyela isivini, wasibiyela ngothango, wagebha isikhamelo, wakha umphotshongo, wasiqhatshisa kubalimi, waya kwelinye ilizwe.
വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
2 Kwathi sekuyisikhathi esifaneleyo wathuma inceku kubalimi, ukuze yemukele kubalimi okwesithelo sesivini.
വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു.
3 Kodwa bayibamba bayitshaya, bayimukisa ize.
എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു.
4 Wasebuya ethuma kubo enye inceku; laleyo bayitshaya ngamatshe bayilimaza ekhanda, bayixotsha isithelwe inhloni.
മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.
5 Wasebuya ethuma enye; yona basebeyibulala; lezinye ezinengi, ezinye bazitshaya, lezinye bazibulala.
അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
6 Ngakho eseselendodana eyodwa ethandekayo kuye, ekucineni wayithuma kubo layo, esithi: Bazayihlonipha indodana yami.
“അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.
7 Kodwa labobalimi bakhulumisana besithi: Le yindlalifa; wozani, siyibulale, lelifa lizakuba ngelethu.
“എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
8 Basebeyibamba bayibulala, bayiphosela ngaphandle kwesivini.
അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു.
9 Ngakho uzakwenzani umninisivini? Uzakuza ababhubhise abalimi, anikele isivini kwabanye.
“മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.
10 Kalibalanga yini lumbhalo othi: Ilitshe abakhi abalalayo, yilo eseliyinhloko yengonsi;
“‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?”
11 lokhu kwenziwe yiNkosi, njalo kuyisimanga emehlweni ethu?
12 Basebedinga ukumbamba, kodwa besaba ixuku; ngoba babesazi ukuthi wayekhulume lumfanekiso emelane labo. Basebemtshiya bahamba.
യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി.
13 Basebethuma kuye abanye babaFarisi labakaHerodi, ukuze bamthiye ekukhulumeni.
പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.
14 Basebesiza bathi kuye: Mfundisi, siyazi ukuthi wena uqotho, njalo kawukhathali ngomuntu; ngoba kawunanzi isimo somuntu, kodwa ufundisa indlela kaNkulunkulu ngeqiniso: Kuvunyelwe yini ukuthela kuKesari kumbe hatshi?
അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?
15 Sithele, kumbe singatheli? Kodwa ekwazi ukuzenzisa kwabo wathi kubo: Lingilingelani? Lethani kimi udenariyo, ukuze ngibone.
ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.”
16 Basebeletha. Wasesithi kubo: Ngokabani lumfanekiso lalumbhalo? Basebesithi kuye: NgokaKesari.
അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
17 UJesu wasephendula wathi kubo: Mnikeni uKesari okukaKesari, loNkulunkulu okukaNkulunkulu. Basebemangala ngaye.
അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.
18 Basebesiza kuye abaSadusi, abathi kakukho ukuvuka kwabafileyo; basebembuza, besithi:
പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
19 Mfundisi, uMozisi wasibhalela, ukuthi: Uba umfowabo womuntu esifa, atshiye umkakhe, engatshiyi bantwana, umfowabo kamthathe umkakhe, amvusele umfowabo inzalo;
അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
20 kwakulezelamani eziyisikhombisa; owokuqala wasethatha umfazi, wafa engatshiyanga inzalo;
ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
21 lowesibili wamthatha, wafa, laye engatshiyanga inzalo; lowesithathu kwaba njalo;
രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.
22 lalaba boyisikhombisa bamthatha, kabatshiyanga inzalo. Ekucineni kwabo bonke kwafa lomfazi.
ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു.
23 Ngakho ekuvukeni kwabafileyo, mhla bevukayo, uzakuba ngumkabani kubo; lokhu abayisikhombisa babelaye engumkabo?
അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
24 UJesu wasephendula wathi kubo: Kaliduhanga yini ngalokhu, ngoba lingayazi imibhalo, loba amandla kaNkulunkulu?
അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്?
25 Ngoba mhla bevukayo ekufeni, kabathathani, njalo kabendiswa, kodwa banjengengilosi ezisemazulwini.
മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
26 Kodwa mayelana labafileyo, ukuthi bayavuswa, kalifundanga yini egwalweni lukaMozisi, ukuthi uNkulunkulu esihlahleni wakhuluma njani kuye, esithi: NginguNkulunkulu kaAbrahama, loNkulunkulu kaIsaka, loNkulunkulu kaJakobe?
എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ?
27 Kayisuye uNkulunkulu wabafileyo, kodwa uNkulunkulu wabaphilayo; ngakho lina liduhile kakhulu.
അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”
28 Wasefika omunye wababhali, esezwile bebuzana, esebonile ukuthi ubaphendule kuhle, wambuza wathi: Yiwuphi umlayo wokuqala kuyo yonke?
അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു.
29 UJesu wasemphendula wathi: Owokuqala kuyo yonke imilayo ngowokuthi: Zwana, Israyeli: INkosi uNkulunkulu wethu, iNkosi yinye;
അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ;
30 njalo wothanda iNkosi uNkulunkulu wakho ngenhliziyo yakho yonke, langomphefumulo wakho wonke, langengqondo yakho yonke, langamandla akho wonke. Yilo umlayo owokuqala.
നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’
31 Lowesibili uyafanana, yilo: Wothanda umakhelwane wakho njengalokhu uzithanda wena. Kawukho omunye umlayo omkhulu kulale.
രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”
32 Umbhali wasesithi kuye: Kuhle, Mfundisi, utsho okuqotho ukuthi kuloNkulunkulu oyedwa, langaphandle kwakhe kakho omunye;
“ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ.
33 lokumthanda ngenhliziyo yonke, langokuqedisisa konke, langomphefumulo wonke, langamandla wonke, lokuthanda umakhelwane njengawe, kuyedlula yonke iminikelo yokutshiswa lemihlatshelo.
സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.
34 UJesu esembona ukuthi uphendule ngenhlakanipho, wathi kuye: Kawukhatshana lombuso kaNkulunkulu. Njalo kakwabe kusaba khona umuntu olesibindi sokumbuza.
അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല.
35 UJesu, efundisa ethempelini, wasephendula wathi: Batsho njani ababhali ukuthi uKristu uyindodana kaDavida?
പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ?
36 Ngoba uDavida uqobo lwakhe ngoMoya oyiNgcwele wathi: INkosi yathi eNkosini yami: Hlala ngakwesokunene sami, ngize ngibeke izitha zakho zibe yisenabelo senyawo zakho.
ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ!
37 Ngakho uDavida uqobo lwakhe umbiza ngokuthi yiNkosi; pho uyindodana yakhe njani? Lexuku elikhulu lamuzwa ngokuthokoza.
ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു.
38 Wasesithi kubo ekufundiseni kwakhe: Qaphelani ababhali, abathanda ukuhamba bembethe izembatho ezinde, lokubingelelwa emidangeni,
യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.
39 lezihlalo eziqakathekileyo emasinagogeni, lezihlalo zabahloniphekayo ekudleni kwantambama;
പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
40 abadla izindlu zabafelokazi, bekhuleka isikhathi eside ngokuzenzisa; laba bazakwemukela ukulahlwa okukhulu.
അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
41 UJesu wasehlala phansi maqondana lesitsha somnikelo wabona ukuthi ixuku liphosela njani imali esitsheni somnikelo; labanothileyo abanengi baphosela okunengi.
പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു.
42 Kwasekufika umfelokazi othile ongumyanga waphosela inhlamvana ezimbili ezincane zemali, eziyindibilitshi.
എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
43 Wasebizela kuye abafundi bakhe, wathi kubo: Ngiqinisile ngithi kini: Lumfelokazi ongumyanga uphosele okwedlula bonke laba abaphoseleyo esitsheni somnikelo;
യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
44 ngoba bonke baphosele kokunengi kwabo; kodwa yena ebuyangeni bakhe uphosele konke alakho, konke okwempilo yakhe.
മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

< UMakho 12 >