< UFilimoni 1 >
1 Mina Phawuli, isibotshwa sikaKhristu uJesu, loThimothi umzalwane wethu, KuFilimoni umngane wethu othandekayo loyisisebenzi kanye lathi,
൧ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനായ പൗലൊസും, സഹോദരനായ തിമൊഥെയൊസും, ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
2 ku-Afiya udadewethu, ku-Akhiphasi olibutho kanye lathi, lasebandleni elihlanganela ekhaya lakho ngithi:
൨സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിന്റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്:
3 Umusa kawube kuwe kanye lokuthula okuvela kuNkulunkulu uBaba leNkosini uJesu Khristu.
൩നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
4 Ngihlezi ngimbonga kokuphela uNkulunkulu wami lapho ngikukhumbula emikhulekweni yami
൪കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് ഞാൻ കേട്ടിട്ട്,
5 ngoba ngiyezwa ngothando lwakho lokukholwa eNkosini uJesu kanye lothando lwakho kubo bonke abangcwele.
൫ക്രിസ്തുയേശു നിമിത്തം നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ സഫലമാകേണ്ടതിന്,
6 Ngikhulekela ukuba ukuhlanganyela kwakho kanye lathi ekukholweni kube lomfutho ngokujula ekuqedisiseni kwakho konke ukulunga esikwabelana ngenxa kaKhristu.
൬എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്ത് എപ്പോഴും എന്റെ ദൈവത്തിന് സ്തോത്രം ചെയ്യുന്നു.
7 Uthando lwakho lungiphe ukuthokoza okukhulu lokududuzeka ngoba wena, mzalwane, uvuselele inhliziyo zabangcwele.
൭സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയങ്ങൾക്ക് നീ ഉന്മേഷം പകർന്നതുകൊണ്ട് നിന്റെ സ്നേഹത്തിൽ എനിക്ക് വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.
8 Ngakho-ke, lanxa kuKhristu ngingaba lesibindi ngikulaye ukuba wenze lokho okumele ukwenze
൮ആകയാൽ ഉചിതമായത് നിന്നോട് കല്പിക്കുവാൻ ക്രിസ്തുവിൽ എനിക്ക് വളരെ ധൈര്യം ഉണ്ടെങ്കിലും,
9 kodwa ngiyakuncenga ngenxa yothando. Ngakho-ke, mina Phawuli, umuntu omdala khathesi oyisibotshwa sikaKhristu uJesu futhi,
൯പൗലൊസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിനുവേണ്ടി തടവുകാരനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കുകയത്രേ ചെയ്യുന്നത്.
10 ngiyakuncenga ngenxa yendodana yami u-Onesimasi owaba yindodana yami ngibotshiwe.
൧൦തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.
11 Kuqala wayengelasizo kuwe kodwa khathesi uselusizo kuwe lakimi.
൧൧അവൻ മുമ്പെ നിനക്ക് പ്രയോജനമില്ലാത്തവൻ ആയിരുന്നു; ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ തന്നെ.
12 Ngimthuma kuwe yena othandwe yinhliziyo yami.
൧൨എനിക്ക് പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു.
13 Kade ngingathanda ukuhlala laye ukuze athathe indawo yakho yokungisiza ngisabotshelwe ivangeli.
൧൩സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്ക് പകരം എന്റെ അടുക്കൽ തന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
14 Kodwa angithandanga ukwenza lutho kungelamvumo yakho ukuze kuthi loba ngumusa owenzayo ube ngowokuzithandela hatshi ukubanjwa ngamandla.
൧൪എങ്കിലും നിന്റെ നന്മ നിർബ്ബന്ധത്താൽ അല്ല, മനസ്സോടെ ആകേണ്ടതിന്, നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യുവാൻ എനിക്ക് താല്പര്യമില്ലായിരുന്നു.
15 Mhlawumbe isizatho sokwehlukaniswa lawe okwesikhatshana sasiyikuthi ube laye futhi kokuphela (aiōnios )
൧൫അവൻ അല്പകാലം വേർപിരിഞ്ഞിരുന്നത് അവനെ സദാകാലത്തേക്കും നിനക്ക് ലഭിക്കേണ്ടതിന് ആയിരിക്കാം; (aiōnios )
16 engaseyiso sigqili kodwa esengcono kulesigqili njengomzalwane othandekayo. Uyathandeka kimi kodwa uthandeka kakhulu kuwe njengomunye wakho lanjengomzalwane eNkosini.
൧൬അവൻ ഇനി ദാസനല്ല, ദാസനേക്കാൾ ഉപരി പ്രിയ സഹോദരൻ തന്നെ; അവൻ വിശേഷാൽ എനിക്ക് പ്രിയൻ എങ്കിൽ നിനക്ക് ജഡപ്രകാരവും കർത്താവിലും എത്ര അധികം?
17 Ngakho-ke, nxa ungithatha njengohlanganyela lawe, mamukele ngendlela obuzangamukela ngayo.
൧൭ആകയാൽ നീ എന്നെ കൂട്ടാളി എന്ന് കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ സ്വീകരിക്കുക.
18 Nxa kulokubi akwenze kuwe kumbe elesikwelede kuwe, kubalele kimi.
൧൮അവൻ നിന്നോട് വല്ലതും അന്യായം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ പേരിൽ കണക്കിട്ടുകൊൾക.
19 Mina Phawuli, ngiloba lokhu ngesandla sami. Ngizahlawula ngingabali ukuthi lawe ulomlandu kimi wena ngokwakho.
൧൯പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്ന് തീർക്കാം. നീ നിന്നെത്തന്നെ എനിക്ക് തരുവാൻ കടംപെട്ടിരിക്കുന്നു എന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
20 Ngiyafisa, mzalwane, ukuba ngithole usizo oluthile kuwe eNkosini; uvuselele inhliziyo yami kuKhristu.
൨൦അതേ സഹോദരാ, നിന്നിൽനിന്ന് കർത്താവിൽ ഒരു ഉപകാരം എനിക്ക് ആവശ്യമായിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയത്തിന് ഉന്മേഷം പകരുക.
21 Ngileqiniso ngokulalela kwakho, ngikulobela ngisazi ukuthi uzakwenza okudlula engikucelayo.
൨൧നിന്റെ അനുസരണത്തെപ്പറ്റി എനിക്ക് നിശ്ചയം ഉണ്ട്; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നത്.
22 Okunye njalo yilokhu: Ngilungisela indlu yezihambi ngoba ngithemba ukuba ngizabuyiselwa kuwe ngenxa yemikhuleko yakho.
൨൨അത്രയുമല്ല, നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്ക് നൽകപ്പെടുമെന്ന് പ്രത്യാശ ഉള്ളതുകൊണ്ട് എനിക്ക് താമസസൗകര്യം ഒരുക്കിക്കൊള്ളുക.
23 U-Ephafrasi oyisibotshwa kanye lami ngenxa kaKhristu uJesu, uyakubingelela.
൨൩ക്രിസ്തുയേശുവിനുവേണ്ടി എന്നോട് കൂടെ തടവിലാക്കപ്പെട്ട എപ്പഫ്രാസും
24 UMakho, lo-Aristakhasi, loDemasi kanye loLukha abayizisebenzi kanye lami bayakubingelela.
൨൪എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിനക്ക് വന്ദനം ചൊല്ലുന്നു.
25 Umusa weNkosi uJesu Khristu kawube lomoya wakho.
൨൫നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.