< ULevi 4 >

1 UThixo wathi kuMosi,
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 “Tshela abantu bako-Israyeli ukuthi: ‘Nxa umuntu esona kodwa engoni ngabomo, njalo esenza konke okwalelwa yimilayo kaThixo,
“യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപംചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -
3 Nxa umphristi ogcotshiweyo angona, besekuletha icala ebantwini, kumele alethe kuThixo ijongosi elingelasici njengomnikelo wesono ngenxa yesono ayabe esenzile.
അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.
4 Kalethe inkunzi esangweni lethente lokuhlangana, phambi kukaThixo. Uzabeka isandla sakhe ekhanda layo, abeseyihlaba phambi kukaThixo.
അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കണം.
5 Umphristi ogcotshiweyo uzathatha elinye igazi lenkunzi alise ethenteni lokuhlangana.
അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
6 Kagxamuze umunwe wakhe egazini, abesechela elinye lakhona kasikhombisa phambi kukaThixo, phambi kwekhetheni lendlu engcwele.
പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
7 Umphristi uzafaka elinye igazi empondweni ze-alithare lempepha elephunga elimnandi eliphambi kukaThixo ethenteni lokuhlangana. Igazi lenkunzi eliseleyo uzalithela phansi kwe-alithari lomnikelo wokutshiswa, esangweni lethente lokuhlangana.
പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
8 Kumele akhuphe wonke amahwahwa enkunzi yomnikelo wesono, idanga lonke lawo wonke amahwahwa embese ezangaphakathi.
പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്ന് നീക്കണം.
9 Izinso zombili, lamahwahwa azo aseduzane lesinqe, lamahwahwa aphezu kwesibindi kuzakhutshwa ndawonye lezinso,
വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കണം.
10 njengalokho okwenziwa nxa ihwahwa likhutshwa enkabini eyabe ingumnikelo wobudlelwano. Umphristi uzakutshisela e-alithareni lomnikelo wokutshiswa.
൧൦സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അത് ദഹിപ്പിക്കണം.
11 Kodwa isikhumba senkunzi kanye lenyama yayo yonke, inhloko, amangqina, ezangaphakathi lamathumbu,
൧൧കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
12 okutsho ingxenye yonke yenkunzi, kumele akukhuphele phandle kwezihonqo endaweni ehlanzekileyo ngokomkhuba, lapho okuchithelwa khona umlotha, abesekutshisela emlilweni wenkuni oyabe usenqumbini yomlotha.
൧൨അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അത് ചുട്ടുകളയണം.
13 Nxa uzulu wonke wako-Israyeli angona, engoni ngabomo, abesesenza konke okwalelwa yimilayo kaThixo, lanxa uzulu lowo engazilutho ngodaba lolu, ulecala.
൧൩“‘യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,
14 Nxa bangavele bazi ngesono abasenzileyo, ibandla kumele lilethe inkunzi eliguqa njengomnikelo wesono, liyethule phambi kwethente lokuhlangana.
൧൪ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്
15 Abadala bakuleyondawo bazabeka izandla zabo ekhanda lenkunzi phambi kukaThixo, njalo inkunzi izahlatshelwa phambi kukaThixo.
൧൫സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം.
16 Umphristi ogcotshiweyo uzathatha elinye igazi lenkunzi angene lalo ethenteni lokuhlangana.
൧൬അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
17 Uzacwilisa umunwe wakhe egazini, abeselichela phambi kukaThixo kasikhombisa phambi kwekhetheni.
൧൭പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
18 Kaninde elinye igazi empondweni ze-alithare eliphambi kukaThixo ethenteni lokuhlangana. Igazi eliseleyo uzalithela phansi kwe-alithari lomnikelo wokutshiswa, esangweni lethente lokuhlangana.
൧൮അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
19 Kakhuphe wonke amahwahwa abesewatshisela e-alithareni,
൧൯കാളക്കിടാവിന്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
20 abesesenza enkunzini le lokho akwenza enkunzini yomnikelo wesono. Ngalokho umphristi uzabenzela indlela yokubuyisana phakathi kwabo, njalo bazathethelelwa.
൨൦പാപയാഗത്തിനുള്ള കാളയെ, അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് സഭയോട് ക്ഷമിക്കും.
21 Kakhuphele inkunzi phandle kwezihonqo, abeseyitshisa njengalokho akwenza inkunzi yakuqala. Lo ngumnikelo wesono okazulu wonke.
൨൧പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
22 Nxa umkhokheli angona engakunxwanelanga enze okwaliwa yimilayo kaThixo uNkulunkulu, ulecala.
൨൨“‘ഒരു പ്രമാണി പാപംചെയ്യുകയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ
23 Nxa angatshelwa ngesono asenzileyo kumele alethe umnikelo wempongo engelasici.
൨൩അവൻ ചെയ്ത പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരണം.
24 Kabeke isandla sakhe ekhanda lembuzi abeseyihlabela lapho okuhlatshelwa khona umnikelo wokutshiswa phambi kukaThixo. Kungumnikelo wesono.
൨൪അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കണം; അത് ഒരു പാപയാഗം.
25 Umphristi uzathatha elinye igazi lomnikelo wesono abeselininda empondweni ze-alithari lomnikelo wokutshiswa abesethela elinye lonke igazi phansi kwe-alithari.
൨൫പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
26 Uzatshisela wonke amahwahwa e-alithareni njengalokhu akwenza amahwahwa omnikelo wobudlelwano. Ngale indlela umphristi uzakwenza indlela yokubuyisana ngesono somuntu abesethethelelwa.
൨൬ആൺകോലാടിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ പ്രമാണിയുടെ പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
27 Nxa omunye umuntu phakathi kwendawo angona engakunxwanelanga ukona, enze okwaliwa yimilayo kaThixo, uyabe elecala.
൨൭“‘സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീർന്നാൽ
28 Nxa angatshelwa ngesono ayabe esenzile, kumele alethe umnikelo wesono sakhe, umnikelo wembuzi ensikazi engelasici.
൨൮പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരണം.
29 Kabeke isandla sakhe ekhanda lomnikelo wesono, abesewuhlabela endaweni yomnikelo wokutshiswa.
൨൯പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചശേഷം ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കണം.
30 Umphristi kumele athathe elinye igazi ngomunwe wakhe, abeselininda empondweni ze-alithare lomnikelo wokutshiswa, abesethela elinye eliseleyo phansi kwe-alithari.
൩൦പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
31 Uzakhupha amahwahwa wonke njengalokhu okwenziwa emnikelweni wobudlelwano, njalo umphristi uzawutshisela e-alithareni njengoqhatshi olulephunga elimnandi kuThixo. Ngaleyondlela, umphristi uzamenzela indlela yokubuyisana, abesethethelelwa.
൩൧അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
32 Nxa angaletha imvu njengomnikelo wesono, kumele alethe ensikazi engelasici.
൩൨“‘അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരണം.
33 Kumele abeke isandla sakhe ekhanda layo, abeseyihlaba njengomnikelo wesono endaweni lapho okuhlatshelwa khona umnikelo wokutshiswa.
൩൩പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കണം.
34 Emva kwalokho, umphristi uzathatha elinye igazi lomnikelo wesono ngomunwe, alininde empondweni ze-alithare lomnikelo wokutshiswa, abesethela elinye igazi eliseleyo ngaphansi kwe-alithari.
൩൪പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
35 Bazakhupha wonke amahwahwa, njengalokhu okwenziwa emvini yomnikelo wobudlelwano, njalo umphristi uzayitshisela e-alithareni phezu kwemihlatshelo yokudla enikelwa kuThixo. Ngalokho umphristi uzamenzela indlela yokubuyisana ngesono asenzileyo abesethethelelwa.’”
൩൫അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കണം; അവൻ ചെയ്ത പാപത്തിന് പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.

< ULevi 4 >