< UJohane 17 >

1 UJesu esekutshilo lokhu, wakhangela ezulwini wakhuleka wathi: “Baba, isikhathi sesifikile. Khazimulisa iNdodana yakho, ukuze iNdodana yakho ikukhazimulise.
ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
2 Ngoba wayinika amandla phezu kwabantu bonke ukuthi ibaphe ukuphila okungapheliyo kubo bonke labo obanike yona. (aiōnios g166)
നീ അവന് നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios g166)
3 Manje-ke yilokhu ukuphila okungapheliyo: ukuthi bakwazi wena, onguwe wedwa uNkulunkulu weqiniso, loJesu Khristu omthumileyo. (aiōnios g166)
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു. (aiōnios g166)
4 Sengikulethele inkazimulo emhlabeni ngokuphelelisa umsebenzi owanginika wona ukuthi ngiwenze.
നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
5 Manje, Baba, akungikhazimulise phambi kwakho ngaleyonkazimulo esasilayo sobabili umhlaba ungakabi khona.”
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
6 “Ngikuvezile kulabo owangipha bona emhlabeni. Babengabakho; wangipha bona njalo labo balilalele ilizwi lakho.
നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
7 Khathesi sebesazi ukuthi konke lokho onginike khona kuvela kuwe.
നീ എനിക്ക് തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
8 Ngoba ngabanika amazwi owanginika wona bawemukela. Bakwazi ngeqiniso ukuthi ngavela kuwe njalo bakholwa ukuthi ungithumile.
നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9 Ngikhulekela bona. Kangikhulekeli umhlaba kodwa labo onginike bona ngoba bangabakho.
ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
10 Konke engilakho ngokwakho, lakho konke olakho ngokwami. Lenkazimulo isikimi ngabo.
൧൦എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
11 Kangisayikuhlala emhlabeni kusukela khathesi ngoba sengisiza kuwe, kodwa bona balokhu besemhlabeni. Baba Ongcwele, bavikele ngamandla ebizo lakho, ibizo owanginika lona ukuze babemunye njengalokhu thina simunye.
൧൧ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
12 Ngesikhathi ngiphakathi kwabo ngabavikela, ngabagcina bephephile ngalelobizo owanginika lona. Kakulahlekanga loyedwa ngaphandle koyedwa owayefanele ukubhubha ukuze kugcwaliseke uMbhalo.
൧൨അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ച്; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
13 Sengisiza kuwe manje, kodwa ngiyazitsho lezizinto ngisesemhlabeni ukuze babe lentokozo yami ngokugcweleyo ngaphakathi kwabo.
൧൩ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
14 Ngibaphile ilizwi lakho ngakho umhlaba usubazonda ngoba bengaseyibo bomhlaba njengoba lami ngingasuye womhlaba.
൧൪ഞാൻ അവർക്ക് നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
15 Umkhuleko wami kawusi wokuthi ubasuse emhlabeni, kodwa ukuthi ubavikele komubi.
൧൫അവരെ ലോകത്തിൽ നിന്നു എടുക്കണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
16 Kabasibo bomhlaba, njengoba lami ngingasiwawo.
൧൬ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
17 Bangcwelise ngalo iqiniso; ilizwi lakho liliqiniso.
൧൭സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18 Njengalokhu wangithuma emhlabeni, lami ngibathumile emhlabeni.
൧൮നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19 Ngenxa yabo ngiyazingcwelisa ukuze labo bangcweliswe ngobuqotho.”
൧൯അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
20 “Umkhuleko wami kawusiwabo bodwa. Ngikhulekela njalo labo abazakholwa kimi ngenxa yobufakazi babo,
൨൦ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
21 ukuthi bonke babemunye Baba njengoba wena ukimi lami ngikuwe. Sengathi labo bangaba kithi ukuze umhlaba ukholwe ukuthi ungithumile.
൨൧അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
22 Ngibaphile inkazimulo owangipha yona ukuze babemunye njengalokhu thina simunye:
൨൨നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:
23 mina ngibe kubo lawe ukimi. Sengathi bangaba lokumanyana okupheleleyo ukutshengisa umhlaba ukuthi ungithumile njalo ubathandile njengalokhu ungithandile lami.
൨൩നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
24 Baba, ngifuna ukuthi labo ongiphe bona babe lami lapho engikhona njalo bayibone inkazimulo yami, inkazimulo onginike yona ngoba wangithanda umhlaba ungakadalwa.
൨൪പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
25 Baba olungileyo, loba umhlaba ungakwazi, mina ngiyakwazi, njalo bayakwazi ukuthi ungithumile.
൨൫നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
26 Ngikuvezile wena kubo njalo ngizaqhubeka ukwenza ukuthi waziwe ukuze kuthi uthando olalo kimi lube ngolwabo njalo lokuthi mina ngokwami ngibe kubo.”
൨൬ഞാൻ നിന്റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.

< UJohane 17 >