< यहेज्केल 25 >
1 १ नंतर परमेश्वराचे वचन माझ्याकडे आले की,
൧“യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 २ “मानवाच्या मुला, तू आपले मुख अम्मोन्यांच्या लोकांविरूद्ध लाव आणि त्यांच्याविरुद्ध भविष्य सांग.
൨മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്:
3 ३ अम्मोनाच्या लोकांस सांग, प्रभू परमेश्वराचे वचन ऐका. प्रभू परमेश्वर असे म्हणतो की, माझे पवित्रस्थान बाटविण्यात आले तेव्हा त्याविरूद्ध होता आणि इस्राएल देश उद्ध्वस्त करण्यात आला, तेव्हा तिच्याविरूद्ध होता आणि यहूदाचे घराणे जेव्हा बंदिवासात गेले तेव्हा त्यांच्याविरुद्ध तू, अहा! म्हणालास,
൩“യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്ന് പറഞ്ഞതുകൊണ്ട്
4 ४ म्हणून पाहा! मी तुला पूर्वेकडच्या लोकांस त्यांची मालमत्ता देईन. ते तुमच्याविरुध्द छावणी देतील आणि आपले तंबू तुमच्यात देतील. ते तुझे फळ खातील व ते तुझे दूध पितील.
൪ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാല് കുടിക്കുകയും ചെയ്യും.
5 ५ आणि मी राब्बाचे उंटासाठी कुरण करीन व अम्मोन लोकांच्या कळपासाठी शेत करीन. मग तुम्हास समजेल की मी परमेश्वर आहे.
൫ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും”.
6 ६ कारण प्रभू परमेश्वर असे म्हणतो, की तू इस्राएल देशाविरूद्ध टाळ्या वाजविल्या व तुझे पाय आपटले व आपल्या मनापासून तुच्छतेने आनंद केलास.
൬യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്,
7 ७ म्हणून पाहा! मी आपल्या हाताने तुला तडाखा देईन आणि तुला राष्ट्रांस लूट असे देईन. मी तुला दुसऱ्या लोकांपासून कापून दूर करीन आणि तुझा नाश करीन. मी तुला देशामधून नाहीसे करीन आणि तेव्हा तुला समजेल मी परमेश्वर आहे.
൭ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്ന് നീ അറിയും”.
8 ८ प्रभू परमेश्वर असे म्हणतो, कारण मवाब व सेईर म्हणतात ‘पाहा! यहूदाचे घराणे सर्व इतर राष्ट्रांसारखेच आहे.
൮യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്ന് മോവാബും സേയീരും പറയുന്നതുകൊണ്ട്,
9 ९ यास्तव पाहा! मी मवाबाचा उतार उघडा करीन, त्याच्या सीमेवरील बेथ-यशिमोथ, बाल-मौन, किर्याथाईम ही वैभवी नगरे सुरुवात होतात,
൯ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു
10 १० पूर्वेकडचे लोक जे कोणी अम्मोनी लोकांविरूद्ध आहेत. मी त्यांना त्यांचा ताबा देईन याकरिता की, अम्मोनी लोकांची आठवण राष्ट्रांमध्ये कोणी काढणार नाही.
൧൦അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും.
11 ११ म्हणून मी मवाबाविरूद्ध न्याय तडीस नेईन आणि त्यांना समजेल की मीच परमेश्वर आहे.
൧൧ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും”.
12 १२ प्रभू परमेश्वर असे म्हणतो, अदोमाने यहूदाच्या घराण्याविरूद्ध सूड घेतला आहे आणि असे करून त्यांने अपराध केला आहे.
൧൨യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്ത് ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു”.
13 १३ म्हणून प्रभू परमेश्वर, म्हणतो, “मी अदोमाला आपल्या हाताने तडाखा देईन आणि प्रत्येक पुरुषाचा व तेथील प्राण्यांचा नाश करीन. तेमानापासून ददानापर्यंत मी त्यांचा विध्वंस करीन, ते ठिकाण सोडून देईन. ते तलवारीने पडतील.
൧൩അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിന്റേ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും.
14 १४ याप्रकारे मी आपले लोक इस्राएल यांच्या हातून अदोमावर सूड घेईन आणि माझ्या क्रोधाप्रमाणे आणि माझ्या त्वेषाप्रमाणे ते अदोमाचे करतील. मग त्यांना माझा सूड कळेल. असे प्रभू परमेश्वर म्हणतो.
൧൪ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 १५ प्रभू परमेश्वर असे म्हणतो, कारण आपल्या मनात फार जुने शत्रुत्व आणि तिरस्कार बाळगून पलिष्ट्यांनी यहूदावर सूड घेतला आहे आणि तिचा नाश केला आहे.
൧൫യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്ത് പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടി പകരം വീട്ടിയിരിക്കുകകൊണ്ട്
16 १६ म्हणून, प्रभू परमेश्वर असे म्हणतो, पाहा! मी पलिष्ट्यांविरूद्ध आपला हात उगारीन आणि करेथी लोकांस कापून टाकीन आणि जे कोणी समुद्रकिनाऱ्यावरील अवशिष्ट राहिलेल्यांचा नाश करीन.
൧൬യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
17 १७ कारण संतापाने मी त्यांच्याविरुद्ध भयंकर सूड घेऊन त्यांना मी शिक्षा करीन. मी त्यांच्यावर सूड उगवीन तेव्हा त्यांना समजेल की, मी परमेश्वर आहे.”
൧൭ഞാൻ ക്രോധശിക്ഷകളോടു കൂടി അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും”.