< സെഫന്യാവു 1 >

1 യെഹൂദാ രാജാവായ ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, ഹിസ്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്.
Herrens Ord, som kom til Zefanias, en Søn af Kusi, der var en Søn af Gedalia, der var en Søn af Amaria, der var en Søn af Ezekias, i de Dage, da Josias, Amons Søn, var Konge i Juda.
2 “ഞാൻ ഭൂതലത്തിൽനിന്ന് സകലത്തെയും സംഹരിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Bort, ja, bort vil jeg tage alt af Jorden, siger Herren.
3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടി ഭൗതിക അവശിഷ്ടങ്ങളെയും നശിപ്പിക്കും; ഞാൻ ഭൂതലത്തിൽനിന്ന് മനുഷ്യനെ ഛേദിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്.
Jeg, vil borttage Mennesker og Dyr, borttage Fuglene under Himmelen og Fiskene i Havet og alle Anstød tillige med de ugudelige; og jeg vil udrydde Menneskene af Jorden, siger Herren.
4 “ഞാൻ യെഹൂദയുടെമേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്ന് ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടി പൂജാരികളുടെ പേരിനെയും
Og jeg vil udstrække min Haand imod Juda og imod alle Jerusalems Indbyggere, og jeg vil udrydde af dette Sted det overblevne af Baal, Afgudspræsternes Navn tillige med Præsterne;
5 മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മൽക്കാം വിഗ്രഹത്തെചൊല്ലിയും സത്യംചെയ്ത് നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
og dem, som paa Tagene tilbede Himmelens Hær, og dem, som tilbedende sværge til Herren og dog sværge ved deres Konge;
6 യഹോവയെ അന്വേഷിക്കുകയോ അവിടുത്തെക്കുറിച്ച് ചോദിക്കുകയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
og dem, som ere vegne bort fra Herren, og som ikke have søgt Herren og ikke spurgt efter ham.
7 യഹോവയായ കർത്താവിന്റെ സന്നിധിയിൽ മൗനമായിരിക്കുക; യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
Stille for den Herre, Herre! thi Herrens Dag er nær; thi Herren har beredt en Offerslagtning, han har helliget sine indbudne.
8 എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന എല്ലാവരെയും സന്ദർശിക്കും.
Og det skal ske paa Herrens Offerslagtnings Dag, at jeg vil hjemsøge Fyrsterne og Kongens Børn og alle, som klæde sig i fremmed Dragt.
9 ആ ദിവസം ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന എല്ലാവരെയും സാഹസവും വഞ്ചനയുംകൊണ്ട് തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദർശിക്കും.
Og jeg vil hjemsøge paa den Dag hver den, som springer over Dørtærskelen, dem, som fylde deres Herres Hus med Vold og Svig.
10 ൧൦ അന്ന് മത്സ്യഗോപുരത്തിൽനിന്ന് ഉച്ചത്തിലുള്ള ഒരു നിലവിളിയും യെരുശലേമിന്റെ പുതിയ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ഝടഝടനാദവും ഉണ്ടാകും” എന്ന് യഹോവയുടെ അരുളപ്പാട്.
Og der skal paa denne Dag, siger Herren, lyde Raab fra Fiskeporten og Hylen fra Stadens anden Del og stor Forstyrrelse fra Højene.
11 ൧൧ മക്തേശ് നിവാസികളേ, മുറയിടുവിൻ; വ്യാപാരി ജനം എല്ലാം നശിച്ചുപോയല്ലോ; സകലദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
Hyler, I som bo i Morteren! thi alt Kræmmerfolket er tilintetgjort, alle de, som vare belæssede med Sølv, ere udryddede.
12 ൧൨ ആ കാലത്ത് ഞാൻ യെരൂശലേമിനെ വിളക്ക് കത്തിച്ച് പരിശോധിക്കുകയും യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്ന് പറഞ്ഞ് വീഞ്ഞു കുടിച്ച് കിടക്കുന്ന പുരുഷന്മാരെ സന്ദർശിക്കുകയും ചെയ്യും.
Og det skal ske paa den Tid, at jeg vil ransage Jerusalem med Lygter, og jeg vil hjemsøge de Folk, som ligge stille paa deres Bærme, dem, som sige i deres Hjerte: Herren gør hverken godt eller ondt.
13 ൧൩ അങ്ങനെ അവരുടെ സമ്പത്ത് കവർച്ച ചെയ്യപ്പെടുകയും അവരുടെ വീടുകൾ ശൂന്യമായിത്തീരുകയും ചെയ്യും; അവർ വീടു പണിയും, പക്ഷേ താമസിക്കുകയില്ല; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും, വീഞ്ഞു കുടിക്കുകയില്ല.
Og deres Gods skal blive til Rov og deres Huse til Ødelæggelse, og de skulle bygge Huse, men ikke bo i dem, og plante Vingaarde, men ikke drikke Vin af dem.
14 ൧൪ യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അതിവേഗം അടുത്ത് വരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.
Nær er Herrens Dag, den store, den er nær og haster saare; Lyden af Herrens Dag høres; der raaber den vældige bitterlig.
15 ൧൫ ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
En Vredes Dag er denne Dag, en Nøds og Trængsels Dag, en Forstyrrelses og Ødelæggelses Dag, en Mørkheds og Dunkelheds Dag, en Skys og Mulms Dag,
16 ൧൬ ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ.
en Trompetklangs og Krigsraabs Dag over de befæstede Stæder og over de høje Hjørnetaarne.
17 ൧൭ മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കുന്ന വിധം ഞാൻ അവർക്ക് കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠം പോലെയും ചൊരിയും.
Og jeg vil ængste Menneskene, og de skulle gaa som blinde; thi de have syndet imod Herren; og deres Blod skal udøses som Støv og deres Kød som Skarn.
18 ൧൮ യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
Hverken deres Sølv eller deres Guld skal kunne redde dem paa Herrens Vredes Dag, men ved hans Nidkærheds Ild skal den hele Jord fortæres; thi han skal gøre Ende, ja, hastelig gøre Ende paa alle Jordens Beboere.

< സെഫന്യാവു 1 >