< സെഖര്യാവ് 8 >
1 ൧ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
І було мені слово Господнє таке:
2 ൨ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാൻ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു”.
„Так говорить Господь Саваот: За́здрю Я за Сіон великою за́здрістю, і великою ревністю Я за́здрю за нього.
3 ൩ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യത്തിൽ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിനു വിശുദ്ധപർവ്വതം എന്നും പേർ പറയും”.
Так говорить Господь: Вернуся Я до Сіону, і буду пробува́ти в сере́дині Єрусалиму, і буде зватися Єрусалим „Містом Правди“, а гора Господа Саваота — „горою святою“.
4 ൪ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോ വ്യക്തിയും കയ്യിൽ വടി പിടിക്കും.
Так говорить Госпо́дь Савао́т: Ще бу́дуть сидіти на єрусалимських майда́нах діди́ та баби́, і кожен з па́лицею в своїй руці через довгий вік.
5 ൫ നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ട് നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും”.
А міські́ майда́ни будуть перепо́внені хло́пцями та дівча́тами, що будуть ба́витися на майда́нах його.
6 ൬ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ കാലത്തിൽ ഈ ജനത്തിൽ ശേഷിപ്പുള്ളവർക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ?” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Так говорить Господь Саваот: Коли дивне це в оча́х останку наро́ду цього́ за цих днів, чи ж воно буде дивне в оча́х Моїх? промовляє Госпо́дь Савао́т.
7 ൭ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
Так говорить Господь Саваот: Ото Я спасу́ Свій наро́д із схі́днього кра́ю та з кра́ю за́ходу сонця.
8 ൮ ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്ക് ജനമായും ഞാൻ അവർക്ക് ദൈവമായും ഇരിക്കും”.
І спрова́джу Я їх, і вони будуть пробува́ти в сере́дині Єрусалиму, і стануть наро́дом Моїм, а Я стану їм Богом у правді та в праведності.
9 ൯ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്ത് കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.
Так говорить Госпо́дь Савао́т: Нехай стануть сильними ваші руки, ви, що слухаєте цими днями слова́ ці з уст пророків, що були в день закла́дин дому Господа Саваота, храму, щоб був побудо́ваний.
10 ൧൦ ഈ കാലത്തിന് മുമ്പ് മനുഷ്യന് കൂലിയില്ല, മൃഗത്തിനു കൂലിയില്ല; വരുകയും പോകുകയും ചെയ്യുന്നവർക്ക് ശത്രുനിമിത്തം സമാധാനവുമില്ല; ഞാൻ സകലമനുഷ്യരെയും തമ്മിൽതമ്മിൽ വിരോധമാക്കിയിരുന്നു.
Бо перед цими днями не було́ нагоро́ди для люди́ни, ані нагоро́ди для худоби, і для того, хто вихо́див, і для того, хто вхо́див не було́ споко́ю від ворога, і пускав Я всіх людей одно́го проти о́дного.
11 ൧൧ ഇപ്പോഴോ ഞാൻ ഈ ജനത്തിൽ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെ പെരുമാറുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Тому́ Я тепер для останку оцьо́го наро́ду не бу́ду такий, як за тих давніх днів, промовляє Господь Саваот.
12 ൧൨ “വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിൽ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയെല്ലാം അവകാശമായി കൊടുക്കും.
Бо буде насіння миру: виноград дасть свій плід, а земля урожай свій подасть, а небо дасть ро́су свою, і вчиню Я, що решта оцьо́го наро́ду це все пося́де.
13 ൧൩ യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളവരേ, നിങ്ങൾ ജനതകളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായിത്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിക്കുവിൻ”.
І станеться, як були ви прокля́ттям серед наро́дів, доме Юдин та доме Ізраїлів, так Я вас спасу́, і ви станете благослове́нням. Не бійтесь, — хай зміцні́ють ваші ру́ки!
14 ൧൪ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്‍വ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്ക് തിന്മ വരുത്തുവാൻ വിചാരിക്കുകയും അനുതപിക്കാതിരിക്കുകയും ചെയ്തതുപോലെ
Бо так промовляє Госпо́дь Савао́т: Як Я ду́мав зробити вам зле, коли ваші батьки прогнівля́ли Мене, — промовляє Господь Саваот, — і не жа́лував Я,
15 ൧൫ ഞാൻ ഈ കാലത്ത് യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടണ്ടാ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
так зно́ву заду́мав Я днями оци́ми вчинити добро Єрусалимові та Юдиному до́мові. Не бійтесь!
16 ൧൬ “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്യുവിൻ.
Оце речі, які бу́дете робити: Говоріть правду один о́дному, правду та суд миру судіть у ваших брамах.
17 ൧൭ നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലയോ” എന്നു യഹോവയുടെ അരുളപ്പാട്.
І не ду́майте зла в своїм серці один проти о́дного, і не любіть неправдивої прися́ги, бо це все оте, що знена́видив Я, промовляє Господь.“
18 ൧൮ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
І було мені слово Господнє таке:
19 ൧൯ “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കണം; അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ’”.
„Так говорить Господь Саваот: Піст четвертого, і піст п'ятого, і піст сьомого, і піст десятого місяця стане для Юдиного дому на радість і на втіху, та на веселі свя́та, але правду та мир любіте!
20 ൨൦ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ജനതകളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.
Так говорить Господь Саваот: Ще при́йдуть наро́ди та мешканці числе́нних міст.
21 ൨൧ ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്ക് ചെന്ന്: ‘വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു’ എന്നു പറയും.
І при́йдуть ме́шканці одного міста до другого, кажучи: Ходімо, ходімо вблага́ти Господа, шукати Господа Саваота! Піду́ також я.
22 ൨൨ അങ്ങനെ അനേകജനതകളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുവാനും യഹോവയെ പ്രസാദിപ്പിക്കുവാനും വരും”.
І поприхо́дять числе́нні наро́ди та сильні люди шукати Господа Саваота в Єрусалимі, і блага́ти Господа.
23 ൨൩ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത് ജനതകളുടെ സകലഭാഷകളിലുംനിന്ന് പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ‘ദൈവം നിങ്ങളോടുകൂടി ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുകയാൽ ഞങ്ങൾ നിങ്ങളോടുകൂടി പോരുന്നു’ എന്നു പറയും”.
Так говорить Господь Саваот: І станеться тими днями, що схо́плять десять мужів з усіх язи́ків тих наро́дів, і схо́плять за по́лу юдея, говорячи: Ходімо з вами, бо ми чули: Бог з вами!“