< സെഖര്യാവ് 6 >
1 ൧ ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്ന് നാല് രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
Ndinayangʼananso ndipo taonani ndinaona magaleta anayi akutuluka pakati pa mapiri awiri, mapiri amkuwa.
2 ൨ ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും
Galeta loyamba limakokedwa ndi akavalo ofiira, lachiwiri ndi akavalo akuda,
3 ൩ മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും തവിട്ടുനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
lachitatu ndi akavalo oyera, ndipo lachinayi ndi akavalo otuwa a mawanga ofiirira, onsewa anali akavalo amphamvu kwambiri.
4 ൪ എന്നോട് സംസാരിക്കുന്ന ദൂതനോട്: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു.
Ndinafunsa mngelo amene amayankhula nane uja kuti, “Kodi mbuye wanga chimenechi nʼchiyani?”
5 ൫ ദൂതൻ എന്നോട് ഉത്തരം പറഞ്ഞത്: “ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാല് കാറ്റ് ആകുന്നു.
Mngeloyo anandiyankha kuti, “Imeneyi ndi mizimu inayi yakumwamba, imene ikuchokera pamaso pa Ambuye wa dziko lonse.
6 ൬ കറുത്ത കുതിരകൾ ഉള്ളത് വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ പടിഞ്ഞാറെ ദേശത്തേക്ക് പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്ക് പുറപ്പെട്ടു.
Galeta la akavalo akuda likupita ku dziko la kumpoto, galeta la akavalo oyera likutsatira, ndipo galeta la akavalo amawanga ofiirira likupita ku dziko la kummwera.”
7 ൭ തവിട്ടുനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിക്കുവാൻ നോക്കി: ‘നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിക്കുവിൻ’ എന്ന് അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു”.
Pamene akavalo amphamvuwa ankapita, anali ndi changu chofuna kuyendera dziko lapansi. Ndipo iye anati, “Pitani, kayendereni dziko lapansi!”
8 ൮ അവൻ എന്നോട് ഉറക്കെ വിളിച്ചു; “വടക്കെ ദേശത്തേക്ക് പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Pamenepo anandiyitana, “Taona, akavalo amene apita ku dziko la kumpoto apumulitsa Mzimu wanga kumeneko.”
9 ൯ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Yehova anayankhula nane kuti,
10 ൧൦ “നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്ന് തന്നെ ചെല്ലണം.
“Landira mphatso kuchokera kwa anthu amene abwera ku ukapolo, Helidai, Tobiya ndi Yedaya, amene achokera ku Babuloni. Tsiku lomwelo pita ku nyumba ya Yosiya mwana wa Zefaniya.
11 ൧൧ അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വച്ച് അവനോട് പറയേണ്ടതെന്തെന്നാൽ:
Tenga siliva ndi golide upange chipewa chaufumu, ndipo uchiyike pamutu pa mkulu wa ansembe, Yoswa mwana wa Yehozadaki.
12 ൧൨ ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
Muwuze kuti zimene akunena Yehova Wamphamvuzonse ndi izi: ‘Taonani, munthu wotchedwa Nthambi ndi ameneyu, ndipo adzaphuka pomwe alipo ndi kumanga Nyumba ya Yehova.
13 ൧൩ അവൻ തന്നെ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.
Ndiye amene adzamange Nyumba ya Yehova, adzalandira ulemerero waufumu ndipo adzalamulira pa mpando wake waufumu. Adzakhalanso wansembe pa mpando wake waufumu. Ndipo padzakhala mtendere.’
14 ൧൪ ആ കിരീടം, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്റെ മകനായ യോശീയാവ് എന്നിവരുടെ ഓർമ്മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കണം.
Chipewa cha ufumucho adzachipereka kwa Helemu, Tobiya, Yedaya, ndi kwa Heni mwana wa Zefaniya, kuti chikhale chikumbutso mʼNyumba ya Yehova.
15 ൧൫ എന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അത് സംഭവിക്കും.
Anthu okhala kutali adzabwera kudzathandiza kumanga Nyumba ya Yehova, ndipo iwe udzadziwa kuti Yehova Wamphamvuzonse wandituma kwa iwe. Zimenezi zidzachitika ngati mudzamvera mwachangu Yehova Mulungu wanu.”