< സെഖര്യാവ് 5 >
1 ൧ ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.
Đoạn, ta lại ngước mắt nhìn xem, nầy có một cuốn sách bay.
2 ൨ അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.
Người nói cùng ta rằng: Ngươi thấy gì? Ta trả lời rằng: Tôi thấy một cuốn sách bay, bề dài nó hai mươi cu-đê, bề ngang mười cu-đê.
3 ൩ അവൻ എന്നോട് പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും.
Người bảo ta rằng: Aáy là sự rủa sả tràn ra trên khắp mặt đất: hễ ai trộm cướp sẽ bị dứt đi theo chữ trên mặt nầy của cuốn sách nầy; hễ ai thề sẽ bị dứt đi theo chữ trên mặt kia của cuốn sách nầy.
4 ൪ ‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അത് കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്”.
Đức Giê-hô-va vạn quân phán rằng: Ta sẽ khiến cuốn sách nầy đi ra, nó sẽ vào trong nhà kẻ trộm, và trong nhà kẻ chỉ danh ta mà thề dối; thì nó sẽ ở giữa nhà kẻ ấy và thiêu nhà đi cả gỗ lẫn đá.
5 ൫ അനന്തരം എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു.
Thiên sứ nói cùng ta bèn đi ra và bảo ta rằng: Bây giờ hãy ngước mắt lên xem vật đi ra là gì.
6 ൬ “അതെന്ത്” എന്നു ഞാൻ ചോദിച്ചതിന്: “പുറപ്പെടുന്നതായ ഒരു ഏഫാ” എന്ന് അവൻ പറഞ്ഞു; “അത് സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം” എന്നും അവൻ പറഞ്ഞു.
Ta nói rằng: Aáy là gì? Người đáp rằng: Aáy là một cái ê-pha đương ra. Người lại nói, ấy là hình dáng chúng nó trong cả đất.
7 ൭ പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
Đoạn, ta thấy một khối chi tròn được cất lên, và một người đờn bà ngồi giữa ê-pha.
8 ൮ “ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.
Người nói rằng: Aáy đó là Sự hung ác. Rồi người quăng người đờn bà xuống vào giữa ê-pha, và chận khối chi trên miệng ê-pha.
9 ൯ ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നത് കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്ക് പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ ഏഫായെ പൊക്കിക്കൊണ്ടുപോയി.
Bấy giờ ta ngước mắt nhìn xem, nầy, có hai người đờn bà ra, gió thổi trong những cánh chúng nó; và chúng nó có cánh như cánh con cò; và chúng nó cất ê-pha lên giữa khoảng trời và đất.
10 ൧൦ എന്നോട് സംസാരിക്കുന്ന ദൂതനോട്: “അവർ ഏഫായെ എവിടേക്ക് കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു.
Ta hỏi thiên sứ đương nói cùng ta rằng: Chúng nó đem ê-pha đi đâu?
11 ൧൧ അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അത് തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോട് പറഞ്ഞു.
Người đáp cùng ta rằng: Aáy là để xây nhà cho nó trong đất Si-nê-a; khi đã sửa soạn rồi thì đặt nó vào chỗ nó.