< സെഖര്യാവ് 2 >
1 ൧ ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്ന ഒരു പുരുഷനെ കണ്ടു.
Derpaa løftede jeg mine Øjne og skuede, og se, der var en Mand med en Maalesnor i Haanden.
2 ൨ “നീ എവിടേക്ക് പോകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ഞാൻ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു” എന്ന് എന്നോട് പറഞ്ഞു.
Jeg spurgte: »Hvor skal du hen?« Han svarede: »Hen at maale Jerusalem og se, hvor bredt og langt det er.«
3 ൩ എന്നാൽ എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു; അവനെ എതിരേല്ക്കുവാൻ മറ്റൊരു ദൂതനും പുറത്തു വന്നു അവനോട് പറഞ്ഞത്:
Og se, Engelen, som talte med mig, traadte frem, og en anden Engel traadte frem over for ham,
4 ൪ “നീ വേഗം ചെന്ന് ഈ യൗവനക്കാരനോടു സംസാരിച്ച്: ‘യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്നുകിടക്കും’ എന്നു പറയുക.
og han sagde til ham: »Løb hen og sig til den unge Mand der: Som aabent Land skal Jerusalem ligge, saa mange Mennesker og Dyr skal der være i det.
5 ൫ ‘എന്നാൽ ഞാൻ അതിന് ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും’” എന്ന് യഹോവയുടെ അരുളപ്പാട്.
Jeg vil selv, lyder det fra HERREN, være en Ildmur omkring det og herliggøre mig i det.
6 ൬ “ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ!” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളെ ആകാശത്തിന്റെ നാല് കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ” എന്നു യഹോവയുടെ അരുളപ്പാട്.
Op, op, fly bort fra Nordlandet, lyder det fra HERREN, thi fra Himmelens fire Vinde samler jeg eder, lyder det fra HERREN.
7 ൭ “ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക”.
Op, red jer til Zion, I, som bor hos Babels Datter!
8 ൮ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ എന്റെ കണ്മണിയെ തൊടുന്നു
Thi saa siger Hærskarers HERRE, hvis Herlighed sendte mig til Folkene, der hærger eder: Den, som rører eder, rører min Øjesten.
9 ൯ ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ അവരുടെ ദാസന്മാർക്ക് കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.
Thi se, jeg svinger min Haand imod dem, og de skal blive til Bytte for dem, som nu er deres Trælle; og I skal kende, at Hærskarers HERRE har sendt mig.
10 ൧൦ “സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്.
Jubl og glæd dig, Zions Datter! Thi se, jeg kommer og fæster Bo i din Midte, lyder det fra HERREN.«
11 ൧൧ ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്ക് ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും.
Og mange Folk skal paa hin Dag slutte sig til HERREN og være hans Folk og bo i din Midte, og du skal kende, at Hærskarers HERRE har sendt mig til dig.
12 ൧൨ യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
Og HERREN tager Juda til Arvelod paa den hellige Jord og udvælger atter Jerusalem.
13 ൧൩ സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
Stille, alt Kød, for HERREN, thi han har rejst sig fra sin hellige Bolig.