< സെഖര്യാവ് 12 >
1 ൧ പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കുകയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.
Пророцтво Господнього слова на Ізраїля. „Говорить Господь, що небо напну́в та землю закла́в, і вформува́в дух людині у ну́трі її:
2 ൨ “ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും.
Ось Я Єрусалим учиню́ за ке́ліха оп'яні́ння всім наро́дам навко́ло, і на Юду також, коли буде в обло́зі на Єрусалим.
3 ൩ ആ നാളിൽ ഞാൻ യെരൂശലേമിനെ സകലജനതകൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരെല്ലാം കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകലജനതകളും അതിന് വിരോധമായി കൂടിവരും.
І буде в той день, Я зроблю́ Єрусалима за камінь тяжки́й всім наро́дам: усі, хто буде його поруша́ти, будуть конче пора́нені, і зберу́ться на нього всі наро́ди землі.
4 ൪ അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണ് തുറക്കുകയും ജനതകളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കുകയും ചെയ്യും” എന്നു യഹോവയുടെ അരുളപ്പാട്.
Того дня, — промовляє Госпо́дь, — уда́рю всіх ко́ней споло́шенням, і шале́нством — його верхівця́, а над Юдиним домом відкрию Я очі Свої, і всіх ко́ней наро́дів поб'ю́ сліпото́ю.
5 ൫ “അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേം നിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
І скажуть тоді князі Юдині в серці своє́му: Моя поту́га — то ме́шканці Єрусалиму у Господі Саваоті, їхньому Бо́зі!
6 ൬ ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
Того дня Я вчиню́ князів Юди, немов ту жаро́вню з огнем між дрова́ми, і як пала́ючий смолоски́п між снопа́ми, і будуть вони пожира́ти право́руч і ліво́руч всі довкі́льні наро́ди. І зно́ву ося́де на місці своє́му Єрусалим, — у Єрусалимі.
7 ൭ ദാവീദുഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
І Господь допоможе найперше Юдиним наме́там, щоб не збі́льшилась слава Давидового дому та єрусалимського ме́шканця понад Юду.
8 ൮ ആ നാളിൽ യഹോവ യെരൂശലേം നിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
Того дня оборо́нить Госпо́дь єрусалимського ме́шканця, — і буде того дня той, хто спотика́ється серед них, як Давид, а дім Давидів — як Бог, як Ангол Господній перед ними.
9 ൯ ആ നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജനതകളെയും നശിപ്പിക്കുവാൻ നോക്കും.
І станеться в день той, і Я буду шукати, щоб понищити всі ті наро́ди, що прихо́дять на Єрусалим.
10 ൧൦ ഞാൻ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തിയിട്ടുള്ളവനിലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വ്യസനിക്കും.
А на Давидів дім та на єрусалимського ме́шканця Я виллю Духа милости та молитви. І бу́дуть дивитись на Ме́не, Кого проколо́ли, і бу́дуть за Ним голоси́ти, як голо́ситься за одинце́м, і гірко заплачуть за Ним, як плачуть за пе́рвенцем.
11 ൧൧ ആ നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.
Того дня зді́йметься велике голосі́ння в Єрусалимі, як голосі́ння Гададріммо́на в Меґіддо́нській долині.
12 ൧൨ ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
І бу́де земля голосити, кожен рід окремо: окремо рід дому Давида, і окремо жінки́ їх, окремо рід дому Ната́на, й окремо жінки́ їх,
13 ൧൩ ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
окремо рід дому Леві́я, і окремо жінки́ їх, окремо рід Шім'ї, і окремо жінки́ їх.
14 ൧൪ ശേഷിച്ചിരിക്കുന്ന കുലങ്ങളെല്ലാം അതത് കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും”.
Усі роди, які позоста́ли, — кожен рід окремо, і окремо жінки́ їх.