< സെഖര്യാവ് 11 >
1 ൧ ലെബാനോനേ, നിന്റെ ദേവദാരുക്കൾ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നുവക്കുക.
Nyisd meg kapuidat, oh Libánon, hogy tűz emészszen czédrusaid közt!
2 ൨ ദേവദാരു വീണും മഹത്തായ മരങ്ങൾ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, വിലപിക്കുക; ഘോരവനം വീണിരിക്കുകയാൽ ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ!
Jajgass te cziprus, mert esik a czédrus, leomlott, a mi legjava! Jajgassatok ti Básán tölgyei, mert pusztul a rengeteg erdő.
3 ൩ ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? യോർദ്ദാന്റെ മുറ്റു കാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?
Hangzik a pásztorok jajja, mert elpusztult az ő büszkeségök! Hangzik az oroszlán ordítása, mert elpusztult a Jordán kevélysége!
4 ൪ എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറുക്കുവാനുള്ള ആടുകളെ മേയ്ക്ക.
Ezt mondja az Úr, az én Istenem: Legeltesd a leölésre szánt juhokat,
5 ൫ അവയെ വാങ്ങുന്നവർ കുറ്റം എന്ന് കരുതാതെ അവയെ അറുക്കുന്നു; അവയെ വില്‍ക്കുന്നവരോ: ‘ഞാൻ ധനവാനായിത്തീർന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം’ എന്നു പറയുന്നു; അവയുടെ ഇടയന്മാർ അവയെ ആദരിക്കുന്നില്ല”.
A melyeket leölnek az ő tulajdonosaik, a nélkül, hogy bűnnek tartanák, eladóik pedig ezt mondják: Áldott az Úr, mert meggazdagodtam! és pásztoraik sem kimélik őket.
6 ൬ “ഞാൻ ഇനി ദേശനിവാസികളെ ആദരിക്കുകയില്ല” എന്നു യഹോവയുടെ അരുളപ്പാട്; “ഞാൻ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവർ ദേശത്തെ തകർത്തുകളയും; അവരുടെ കൈയിൽനിന്നു ഞാൻ അവരെ രക്ഷിക്കുകയുമില്ല.
Bizony nem kimélem többé e föld lakosait, ezt mondja az Úr; sőt ímé odaadok minden embert a felebarátja kezébe és az ő királya kezébe, és megrontják e földet, és nem szabadítom ki kezökből!
7 ൭ അങ്ങനെ അറുക്കുവാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
Legeltetém hát a leölésre szánt juhokat, azaz a megnyomorgatott juhokat, és választék magamnak két pálczát, az egyiket nevezém szépségnek, a másikat nevezém egyességnek; így legeltetém a juhokat.
8 ൮ എന്നാൽ ഞാൻ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പുതോന്നി, അവർക്ക് എന്നോടും നീരസം തോന്നിയിരുന്നു.
És három pásztort vertem el egy hónap alatt, mert elkeseredék a lelkem miattok, és az ő lelkök is megútála engem.
9 ൯ ഞാൻ നിങ്ങളെ മേയ്ക്കുകയില്ല; മരിക്കുന്നത് മരിക്കട്ടെ, കാണാതെപോകുന്നത് കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ” എന്നു ഞാൻ പറഞ്ഞു.
És mondám: Nem őrizlek én titeket, haljon meg a halálra való és vágattassék ki a kivágni való, a megmaradottak pedig egyék meg egymásnak húsát.
10 ൧൦ അനന്തരം ഞാൻ ഇമ്പം എന്ന കോൽ എടുത്തു: ഞാൻ സകലജനതകളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് കോലിനെ മുറിച്ചുകളഞ്ഞു.
És vevém egyik pálczámat, a szépséget, és eltörém azt, hogy felbontsam az én szövetségemet, a melyet az összes népekkel kötöttem.
11 ൧൧ അത് ആ ദിവസത്തിൽ തന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അത് ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.
És felbomla az azon a napon, és így tudták meg az elsanyargatott juhok, a kik ragaszkodnak vala hozzám, hogy az Úr dolga ez.
12 ൧൨ ഞാൻ അവരോട്: “നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ എന്റെ കൂലിതരുവിൻ; ഇല്ലെന്നുവരുകിൽ തരേണ്ടാ” എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു.
És mondám nékik: Ha jónak tetszik néktek, adjátok meg az én béremet; ha pedig nem: hagyjátok abba! És harmincz ezüst pénzt fizettek béremül.
13 ൧൩ എന്നാൽ യഹോവ എന്നോട്: “അത് ഭണ്ഡാരത്തിൽ ഇട്ടുകളയുക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ” എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പത് വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
És monda az Úr nékem: Vesd a fazekas elé! Nagy jutalom, a melyre becsültek engem. Vevém azért a harmincz ezüst pénzt, és vetém azt az Úrnak házába, a fazekas elé.
14 ൧൪ അനന്തരം ഞാൻ, യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.
Majd eltörém a másik pálczámat is, az egyességet, hogy felbontsam a testvérséget Júda között és Izráel között.
15 ൧൫ എന്നാൽ യഹോവ എന്നോട് കല്പിച്ചത്: “നീ ഇനി ഒരു ബുദ്ധിശൂന്യനായ ഇടയന്റെ ഉപകരണങ്ങൾ എടുത്തുകൊള്ളുക.
És mondá az Úr nékem: Most már szerezz magadnak bolond pásztornak való szerszámot.
16 ൧൬ ഞാൻ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കുകയോ മുറിവേറ്റവയെ സുഖപ്പെടുത്തുകയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളയുകയും ചെയ്യും.
Mert ímé, én pásztort állítok e földre, a ki az elveszetteket meg nem keresi, a gyöngével nem törődik, a megtépettet meg nem gyógyítja, a jó karban levőt nem táplálja, a kövérinek húsát megeszi, és körmeiket széttördeli.
17 ൧൭ ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന വിലകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും നേരെ വാൾ! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ”.
Jaj a mihaszna pásztornak, a ki elhagyja a juhokat! Fegyver a karjára és jobb szemére. Karja szárazra száradjon és jobb szeme sötétre sötétedjék.