< തീത്തൊസ് 3 >
1 ൧ ഭരണകർത്താക്കൾക്കും അധികാരികൾക്കും കീഴടങ്ങുവാനും അനുസരിക്കുവാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും
తే యథా దేశాధిపానాం శాసకానాఞ్చ నిఘ్నా ఆజ్ఞాగ్రాహిణ్శ్చ సర్వ్వస్మై సత్కర్మ్మణే సుసజ్జాశ్చ భవేయుః
2 ൨ ആരെയും കുറിച്ച് ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൗമ്യത കാണിക്കുവാനും അവരെ ഓർമ്മപ്പെടുത്തുക.
కమపి న నిన్దేయు ర్నివ్విరోధినః క్షాన్తాశ్చ భవేయుః సర్వ్వాన్ ప్రతి చ పూర్ణం మృదుత్వం ప్రకాశయేయుశ్చేతి తాన్ ఆదిశ|
3 ൩ മുമ്പെ നാമും ഭോഷന്മാരും അനുസരണമില്ലാത്തവരും വഞ്ചിക്കപ്പെട്ടവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും വിദ്വേഷത്തിലും അസൂയയിലും കാലം കഴിക്കുന്നവരും നിന്ദിതരും അന്യോന്യം വെറുക്കുന്നവരും ആയിരുന്നുവല്ലോ.
యతః పూర్వ్వం వయమపి నిర్బ్బోధా అనాజ్ఞాగ్రాహిణో భ్రాన్తా నానాభిలాషాణాం సుఖానాఞ్చ దాసేయా దుష్టత్వేర్ష్యాచారిణో ఘృణితాః పరస్పరం ద్వేషిణశ్చాభవామః|
4 ൪ എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യനോടുള്ള സ്നേഹവും ഉദിച്ചപ്പോൾ,
కిన్త్వస్మాకం త్రాతురీశ్వరస్య యా దయా మర్త్త్యానాం ప్రతి చ యా ప్రీతిస్తస్యాః ప్రాదుర్భావే జాతే
5 ൫ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കാരുണ്യം കൊണ്ടും വീണ്ടും ജനനത്തിന്റെ ശുദ്ധീകരണം കൊണ്ടും പരിശുദ്ധാത്മാവിനാലുള്ള നവീകരണം കൊണ്ടുമത്രേ രക്ഷിച്ചത്.
వయమ్ ఆత్మకృతేభ్యో ధర్మ్మకర్మ్మభ్యస్తన్నహి కిన్తు తస్య కృపాతః పునర్జన్మరూపేణ ప్రక్షాలనేన ప్రవిత్రస్యాత్మనో నూతనీకరణేన చ తస్మాత్ పరిత్రాణాం ప్రాప్తాః
6 ൬ നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെമേൽ അതേ പരിശുദ്ധാത്മാവിനെ ധാരാളമായി പകർന്നു,
స చాస్మాకం త్రాత్రా యీశుఖ్రీష్టేనాస్మదుపరి తమ్ ఆత్మానం ప్రచురత్వేన వృష్టవాన్|
7 ൭ നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവന്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്. (aiōnios )
ఇత్థం వయం తస్యానుగ్రహేణ సపుణ్యీభూయ ప్రత్యాశయానన్తజీవనస్యాధికారిణో జాతాః| (aiōnios )
8 ൮ ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാൻ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യർക്കു് ഉപകാരവും ആകുന്നു.
వాక్యమేతద్ విశ్వసనీయమ్ అతో హేతోరీశ్వరే యే విశ్వసితవన్తస్తే యథా సత్కర్మ్మాణ్యనుతిష్ఠేయుస్తథా తాన్ దృఢమ్ ఆజ్ఞాపయేతి మమాభిమతం| తాన్యేవోత్తమాని మానవేభ్యః ఫలదాని చ భవన్తి|
9 ൯ എന്നാൽ മൂഢതർക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനിൽക്കുക. ഇവ നിഷ്പ്രയോജനവും വ്യർത്ഥവുമല്ലോ.
మూఢేభ్యః ప్రశ్నవంశావలివివాదేభ్యో వ్యవస్థాయా వితణ్డాభ్యశ్చ నివర్త్తస్వ యతస్తా నిష్ఫలా అనర్థకాశ్చ భవన్తి|
10 ൧൦ നിങ്ങൾക്കിടയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നുരണ്ട് വട്ടം മുന്നറിയിപ്പ് കൊടുത്തശേഷം അവനെ ഒഴിവാക്കുക;
యో జనో బిభిత్సుస్తమ్ ఏకవారం ద్విర్వ్వా ప్రబోధ్య దూరీకురు,
11 ൧൧ ഇങ്ങനെയുള്ളവൻ വക്രത കാണിച്ചും പാപം ചെയ്തും തന്നെത്താൻ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ.
యతస్తాదృశో జనో విపథగామీ పాపిష్ఠ ఆత్మదోషకశ్చ భవతీతి త్వయా జ్ఞాయతాం|
12 ൧൨ ഞാൻ അർത്തെമാസിനെയോ തിഹിക്കൊസിനേയോ അങ്ങോട്ട് അയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നോട് ചേരുവാൻ ആവതും ശ്രമിക്കുക. എന്തെന്നാൽ അവിടെ ഞാൻ ശീതകാലം കഴിക്കുവാൻ നിശ്ചയിച്ചിരിയ്ക്കുന്നു.
యదాహమ్ ఆర్త్తిమాం తుఖికం వా తవ సమీపం ప్రేషయిష్యామి తదా త్వం నీకపలౌ మమ సమీపమ్ ఆగన్తుం యతస్వ యతస్తత్రైవాహం శీతకాలం యాపయితుం మతిమ్ అకార్షం|
13 ൧൩ ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒന്നിനും കുറവില്ലാതെയിരിക്കുവാൻ ഉത്സാഹിച്ച് യാത്ര അയയ്ക്കുക.
వ్యవస్థాపకః సీనా ఆపల్లుశ్చైతయోః కస్యాప్యభావో యన్న భవేత్ తదర్థం తౌ యత్నేన త్వయా విసృజ్యేతాం|
14 ൧൪ നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ, അത്യാവശ്യസംഗതികളിൽ ഉപകരിക്കേണ്ടതിന് സൽപ്രവൃത്തികൾക്ക് ഉത്സാഹികളായിരിക്കുവാൻ പഠിക്കട്ടെ.
అపరమ్ అస్మదీయలోకా యన్నిష్ఫలా న భవేయుస్తదర్థం ప్రయోజనీయోపకారాయా సత్కర్మ్మాణ్యనుష్ఠాతుం శిక్షన్తాం|
15 ൧൫ എന്നോടുകൂടെയുള്ളവർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തിൽ സ്നേഹിക്കുന്നവർക്ക് വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
మమ సఙ్గినః సవ్వే త్వాం నమస్కుర్వ్వతే| యే విశ్వాసాద్ అస్మాసు ప్రీయన్తే తాన్ నమస్కురు; సర్వ్వేషు యుష్మాస్వనుగ్రహో భూయాత్| ఆమేన్|