< ഉത്തമഗീതം 6 >

1 സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതു വഴിക്ക് തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
(యెరూషలేము స్త్రీలు యువతితో మాట్లాడుతూ ఉన్నారు.) జగదేక సుందరీ, నీ ప్రియుడు ఎక్కడికి వెళ్ళాడు? అతడేవైపుకు వెళ్ళాడు? అతన్ని వెదకడానికి మీతో పాటు మేము కూడా వస్తాము.
2 തോട്ടങ്ങളിൽ മേയിക്കുവാനും താമരപ്പൂക്കൾ പറിക്കുവാനും എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
(యువతి తనలో తాను మాట్లాడుకుంటూ ఉంది.) మేపడానికీ లిల్లీలు ఏరడానికీ నా ప్రియుడు తన తోటలోకి వెళ్ళాడు. సుగంధ వనస్పతులున్న తోటలోకి వెళ్ళాడు.
3 ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ; അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു.
నేను నా ప్రియుని దాన్ని, అతడు నావాడు. అతడు లిల్లీ మొక్కల్లో మేపుతాడు. [ఐదవ భాగం] (యువతి ప్రియుడు ఆమెతో మాట్లాడుతున్నాడు)
4 എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; യെരൂശലേംപോലെ മനോഹരി, കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം.
ప్రియా, నువ్వు తిర్సా పట్టణమంత సౌందర్య రాశివి. నీది యెరూషలేమంత సౌందర్యం. నీ అందం చూసి నేను మైమరచి పోతున్నాను.
5 നിന്റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക; അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
నీ కళ్ళు నాపైనుండి తిప్పుకో. అవి నన్ను లొంగతీసుకుంటున్నాయి. నీ జుట్టు గిలాదు పర్వత సానువుల నుంచి దిగి వస్తున్న మేకల మందలా ఉంది.
6 നിന്റെ പല്ല് കുളിച്ച് കയറി വരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
నీ పళ్ళు ఉన్ని కత్తిరించి, కడిగిన తరువాత పైకి వచ్చిన గొర్రెల్లాగా ఉన్నాయి. ఒక్కటీ పోకుండా జోడుజోడుగా ఉన్నాయి.
7 നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
నీ ముసుకుగుండా నీ చెక్కిళ్ళు, విచ్చిన దానిమ్మ పండులా కన్పిస్తున్నాయి.
8 അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
(ప్రియుడు తనలో తాను మాట్లాడుకుంటున్నాడు) అరవై మంది రాణులూ ఎనభై మంది ఉపపత్నులూ లెక్క పెట్టలేనంత మంది యువతులూ ఉన్నారు.
9 എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം; അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ട് ‘ഭാഗ്യവതി’ എന്ന് വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
నా పావురం, ఏ దోషం లేనిది. ఈమె ఒక్కతే. ఈమె తన తల్లికి ఒకతే కూతురు. కన్నతల్లికి గారాబు బిడ్డ. మా ప్రాంతం ఆడపడుచులు ఆమెను చూసి, చాలా ధన్య అన్నారు. రాణులూ ఉపపత్నులూ ఆమెను చూసి ప్రశంసించారు.
10 ൧൦ അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
౧౦తొలిసంధ్యలా విరాజిల్లుతూ, జాబిల్లిలా మనోజ్ఞంగా, భానుతేజ ప్రకాశంతో, వ్యూహంగా ఏర్పడిన సైన్యమంత భయద సౌందర్యం గల ఈమె ఎవరు?
11 ൧൧ ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
౧౧నేను బాదం చెట్ల తోటలోకి దిగి వెళ్లాను. లోయలో పెరిగే మొక్కలు చూడడానికి వెళ్లాను. ద్రాక్షావల్లులు పూతకొచ్చాయో లేదో చూడడానికి, దానిమ్మ చెట్లు పూస్తున్నాయో లేదో చూడడానికి వెళ్లాను.
12 ൧൨ എന്റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ എന്റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.
౧౨రాకుమారుడి రథంలో ఎంతో ఆనందంగా వెళ్తున్ననట్టు ఉంది.
13 ൧൩ മടങ്ങിവരുക, ശൂലേംകാരീ, മടങ്ങിവരുക; ഞങ്ങൾ നിന്നെ ഒന്ന് കണ്ടുകൊള്ളട്ടെ, മടങ്ങിവരുക, മടങ്ങിവരുക; നിങ്ങൾ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരിയെ കാണുവാൻ ആഗ്രഹിക്കുന്നത് എന്തിന്?
౧౩(యువతి తనలో తాను మాట్లాడుకుంటూ ఉంది.) అందాల రాశీ, వెనక్కి తిరిగి రా. వచ్చెయ్యి. తిరిగి వచ్చెయ్యి. నేను నిన్ను తనివితీరా చూడాలి. (యువతి తన ప్రియునితో మాట్లాడుతూ ఉంది) రెండు వరసల నర్తకిల మధ్య నేను నాట్యం చేస్తున్నట్టు నావైపు అంత తదేకంగా ఎందుకు చూస్తావు?

< ഉത്തമഗീതം 6 >