< ഉത്തമഗീതം 5 >

1 എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻകട്ട തേനോടുകൂടി തിന്നും എന്റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
„Прийшов я до са́ду свого, о се́стро моя, наречена! Збираю я мирру свою із бальза́мом своїм, спожива́ю свого стільника́ разом із медом своїм, п'ю вино я своє зо своїм молоком! Споживайте, співдру́зі, — пийте до схо́чу, кохані!“
2 ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതില്ക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു”.
„Я сплю, — моє ж серце чува́є. Ось голос мого коханого! Стукає. „Відчини мені, се́стро моя, о моя ти подру́женько, голубко моя, моя чиста, — бо росою покри́лася вся моя голова, мої ку́чері — кра́плями ночі!“
3 എന്റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; അത് വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാൻ കാലുകൾ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ?
„Зняла я одежу свою, — як зно́ву її надягну́? Помила я ні́жки свої, — як же їх занечи́щу?“
4 എന്റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
Мій коханий простя́г свою руку крізь о́твір, — і нутро моє схвилюва́лось від нього!
5 എന്റെ പ്രിയന് തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരൽ മൂറിൻ തൈലവും വാതിൽപിടികളിന്മേൽ പൊഴിഞ്ഞു.
Встала я відчини́ти своє́му коханому, — а з рук моїх ка́пала ми́рра, і мирра текла́ на засу́вки замка́ з моїх пальців.
6 ഞാൻ എന്റെ പ്രിയനു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
Відчинила своє́му коханому, — а коханий мій зник, відійшов! Душі не става́ло в мені, як він говорив. Я шукала його, та його не знайшла́. Я гука́ла його, та він не відізва́вся до мене.
7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു; മതിൽകാവല്ക്കാർ എന്റെ മൂടുപടം എടുത്തുകളഞ്ഞു.
Стріли мене сторожі́, що ходять по місті, — набили мене, завдали́ мені ра́ни. Здерли з мене моє покрива́ло, сторожі́ міських мурів!“
8 യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്റെ പ്രിയനെ കണ്ടെങ്കിൽ “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണം” എന്ന് ഞാൻ നിങ്ങളോട് ആണയിടുന്നു.
„Заклинаю я вас, дочки єрусалимські, — як мого коханого стрінете ви, що йому повісте́? — Що я хвора з коха́ння!“
9 സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് നിന്റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു?
„Чим коханий твій кращий від інших коханих, вродливі́ша з жіно́к? Чим коха́ний твій кращий від іншіх коханих, що так заклина́єш ти нас?“
10 ൧൦ എന്‍റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ.
„Коханий мій білий й рум'я́ний, визначні́ший він від десяти тисяч інших.
11 ൧൧ അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
Голова його — щиреє золото, його ку́чері — па́льмове віття, чорні, як во́рон.
12 ൧൨ അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം; അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു.
Його очі — немов голубки́ над джере́лами во́дними, у молоці повими́вані, що над повним струмко́м посіда́ли!
13 ൧൩ അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അത് മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
Його ли́чка — як гря́дка бальза́му, немов квітники́ запашні́! Його губи — ліле́ї, з яких ка́пає ми́рра теку́ча!
14 ൧൪ അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ; അവന്റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം.
Його руки — стовпці́ золоті, повиса́джувані хризолі́том, а ло́но його — твір мисте́цький з слоно́вої кости, покритий сапфі́рами!
15 ൧൫ അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു.
Його сте́гна — стовпи мармуро́ві, поста́влені на золотії підста́ви! Його вигляд — немов той Лива́н, він юна́к — як ті ке́дри!
16 ൧൬ അവന്റെ വായ് ഏറ്റവും മധുരമുള്ളത്; അവൻ സർവ്വാംഗസുന്ദരൻ തന്നെ; യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.
Уста його — солодо́щі, і він увесь — пожада́ння. Оце мій коханий, й оце мій дружо́к, дочки єрусали́мські!“

< ഉത്തമഗീതം 5 >