< ഉത്തമഗീതം 1 >
2 ൨ നീ നീന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്.
Hän suudelkoon minua suunsa suudelmilla. Sillä sinun rakkautesi on suloisempi kuin viini.
3 ൩ നിന്റെ തൈലം സുഗന്ധം പരത്തുന്നു; നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
Suloinen on voiteittesi tuoksu, vuodatettu öljy on sinun nimesi; sentähden sinua nuoret naiset rakastavat.
4 ൪ നിന്റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക; രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.
Vedä minut mukaasi, rientäkäämme! Kuningas on tuonut minut kammioihinsa. Me riemuitsemme ja iloitsemme sinusta, me ylistämme sinun rakkauttasi enemmän kuin viiniä; syystä he sinua rakastavat.
5 ൫ യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
"Minä olen musta, mutta ihana, te Jerusalemin tyttäret, kuin Keedarin teltat, kuin Salomon seinäverhot.
6 ൬ എനിക്ക് ഇരുൾനിറം ആയതിനാലും, ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ സഹോദരന്മാര് എന്നോട് കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി; എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല.
Älkää katsoko sitä, että minä olen musta, päivän paahtama. Äitini pojat vihastuivat minuun, panivat minut viinitarhain vartijaksi-omaa viinitarhaani en vartioinut."
7 ൭ എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരുക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ ഞാൻ അലഞ്ഞു തിരുയുന്നവളെപ്പോലെ ഇരിക്കുന്നത് എന്തിന്?
"Sano minulle sinä, jota sieluni rakastaa, missä laumaasi paimennat, missä annat sen keskipäivällä levätä. Miksi minä hunnutettuna joutuisin sinun toveriesi laumain luo!"
8 ൮ സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ ആടുകളുടെ കാൽചുവട് പിന്തുടർന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ നിന്റെ കുഞ്ഞാടുകളെ മേയിക്കുക.
"Jos et sitä tiedä, sinä naisista kaunein, käy lammasten jälkiä ja kaitse vohliasi paimenten telttapaikoilla."
9 ൯ എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന് കെട്ടുന്ന പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു.
"Tammaani, joka on faraon vaunujen edessä, sinut, armaani, vertaan.
10 ൧൦ നിന്റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും നിന്റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
Ihanat ovat sinun poskesi käätyinensä, kaulasi helminauhoinensa.
11 ൧൧ ഞങ്ങൾ നിനക്ക് വെള്ളിമണികളോടു കൂടിയ സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
Me teemme sinulle kultakäädyt ynnä hopeasta niihin nastat."
12 ൧൨ രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
"Kuninkaan istuessa pöydässään tuoksui minun nardukseni kaiken aikaa.
13 ൧൩ എന്റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
Rakkaani on minulle mirhakimppu, joka rintojeni välissä lepää.
14 ൧൪ എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
Rakkaani on kooferkukka-terttu Een-Gedin viinitarhoista."
15 ൧൫ എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
"Katso, kaunis sinä olet, armaani; katso, kaunis olet, silmäsi ovat kyyhkyläiset."
16 ൧൬ എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
"Katso, kaunis sinä olet, rakkaani; kuinka suloinen, kuinka vihanta on vuoteemme!
17 ൧൭ നമ്മുടെ വീടിന്റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.
Huoneittemme seininä ovat setripuut, kattonamme kypressit."