< രൂത്ത് 3 >
1 ൧ അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിന്റെ നന്മക്കു വേണ്ടി ഞാൻ നിനക്ക് ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?
Niin Noomi, hänen anoppinsa, sanoi hänelle: "Tyttäreni, minäpä hankin sinulle turvapaikan, että sinun kävisi hyvin.
2 ൨ നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ബന്ധു അല്ലയോ? അവൻ ഇന്ന് രാത്രി കളത്തിൽ യവം പാറ്റുന്നു.
Onhan Booas, jonka palvelijattarien kanssa olit, sukulaisemme; katso, hän viskaa tänä yönä ohria puimatantereella.
3 ൩ ആകയാൽ നീ കുളിച്ചു തൈലം പൂശി നല്ല വസ്ത്രം ധരിച്ചു കളത്തിൽ ചെല്ലുക; എന്നാൽ അയാൾ തിന്നുകുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.
Niin peseydy nyt ja voitele itsesi ja pukeudu ja mene puimatantereelle; mutta älä näyttäydy hänelle, ennenkuin hän on syönyt ja juonut.
4 ൪ അവൻ ഉറങ്ങുവാൻ പോകുമ്പോൾ കിടക്കുന്ന സ്ഥലം മനസ്സിലാക്കുക; എന്നിട്ട് അവന്റെ കാലിലെ പുതപ്പ് മാറ്റി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്ത് ചെയ്യേണമെന്ന് അവൻ നിനക്ക് പറഞ്ഞുതരും.
Kun hän panee maata, niin katso, mihin paikkaan hän panee maata, ja mene ja nosta peitettä hänen jalkojensa kohdalta ja pane siihen maata; hän sanoo sitten sinulle, mitä sinun on tehtävä."
5 ൫ അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്നു അവളോടു പറഞ്ഞു.
Ruut vastasi hänelle: "Minä teen kaiken, mitä sanot".
6 ൬ അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
Niin hän meni alas puimatantereelle ja teki aivan niin, kuin hänen anoppinsa oli häntä käskenyt.
7 ൭ ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്റെ ഒരു വശത്ത് ചെന്ന് കിടന്നു; അവളും സാവധാനം ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു.
Ja kun Booas oli syönyt ja juonut, tuli hänen sydämensä iloiseksi, ja hän meni maata viljakasan ääreen. Ja Ruut tuli hiljaa ja nosti peitettä hänen jalkojensa kohdalta ja pani siihen maata.
8 ൮ അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. നീ ആരാകുന്നു എന്നു അവൻ ചോദിച്ചു.
Puoliyön aikana mies säikähti ja kumartui eteenpäin; ja katso, nainen makasi hänen jalkapohjissaan.
9 ൯ ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അറ്റം എന്റെ മേൽ ഇടേണമേ; നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ എന്ന് അവൾ പറഞ്ഞു.
Ja hän kysyi: "Kuka sinä olet?" Hän vastasi: "Minä olen Ruut, palvelijattaresi. Levitä liepeesi palvelijattaresi yli, sillä sinä olet minun sukulunastajani."
10 ൧൦ അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.
Hän sanoi: "Herra siunatkoon sinua, tyttäreni! Sinä olet osoittanut sukurakkauttasi nyt viimeksi vielä kauniimmin kuin aikaisemmin, kun et ole kulkenut nuorten miesten jäljessä, et köyhien etkä rikkaitten.
11 ൧൧ ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.
Ja nyt, tyttäreni, älä pelkää; kaiken, mitä sanot, teen minä sinulle. Sillä minun kansani portissa jokainen tietää sinut kunnialliseksi naiseksi.
12 ൧൨ ഞാൻ നിന്റെ അടുത്ത ബന്ധു എന്നത് സത്യംതന്നേ; എങ്കിലും എന്നെക്കാൾ അടുത്ത ബന്ധുവായ ഒരു വീണ്ടെടുപ്പുകാരൻ നിനക്ക് ഉണ്ട്.
Totta on, että minä olen sinun sukulunastajasi, mutta on vielä toinen sukulunastaja, joka on läheisempi kuin minä.
13 ൧൩ ഈ രാത്രി താമസിക്ക; നാളെ അവൻ നിനക്ക് വീണ്ടെടുപ്പുകാരന്റെ ചുമതല നിർവഹിച്ചാൽ നന്ന്; അവൻ അത് ചെയ്യട്ടെ; അത് നിർവഹിപ്പാൻ അവന് മനസ്സില്ലെങ്കിലോ യഹോവയാണ ഞാൻ നിനക്ക് ആ ചുമതല നിർവഹിച്ചുതരും; രാവിലെവരെ കിടന്നുകൊൾക.
Jää tähän yöksi; jos hän huomenna lunastaa sinut, niin hyvä; lunastakoon. Mutta jollei hän halua lunastaa sinua, niin minä lunastan sinut, niin totta kuin Herra elää. Lepää siinä aamuun asti."
14 ൧൪ അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവൻ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
Niin hän lepäsi hänen jalkapohjissaan aamuun asti, mutta nousi, ennenkuin kukaan vielä voi tuntea toisensa. Ja Booas ajatteli: "Älköön tulko tunnetuksi, että tuo nainen on tullut tänne puimatantereelle".
15 ൧൫ നീ പുതച്ചിരിക്കുന്ന പുതപ്പ് കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അത് പിടിച്ചപ്പോൾ അവൻ 24 കിലോഗ്രാം ബാര്ലി അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്ക് പോയി.
Ja hän sanoi: "Anna tänne vaippa, joka on ylläsi, ja pidä sitä". Ja Ruut piti sitä. Silloin hän mittasi siihen kuusi mittaa ohria ja pani ne hänen selkäänsä. Ja hän meni kaupunkiin.
16 ൧൬ അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; അയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
Ja Ruut tuli anoppinsa luo, joka sanoi: "Kuinka kävi, tyttäreni?" Niin hän kertoi hänelle kaikki, mitä mies oli hänelle tehnyt;
17 ൧൭ അമ്മാവിയമ്മയുടെ അടുക്കൽ വെറും കയ്യോടെ പോകരുത് എന്നു അവൻ എന്നോട് പറഞ്ഞു ഈ ആറ് പറ യവവും എനിക്ക് തന്നു എന്ന് അവൾ പറഞ്ഞു.
ja hän sanoi: "Nämä kuusi mittaa ohria hän antoi minulle, sanoen: 'Et saa mennä tyhjin käsin anoppisi luo'".
18 ൧൮ അതിന് അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇതിനു പരിഹാരം കാണുന്നതുവരെ അയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.
Silloin Noomi sanoi: "Pysy alallasi, tyttäreni, kunnes saat tietää, kuinka asia päättyy; sillä mies ei suo itselleen lepoa, ennenkuin hän tänä päivänä saattaa asian päätökseen".