< രൂത്ത് 1 >
1 ൧ ന്യായാധിപന്മാർ യിസ്രയേലിൽ ഭരണം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്-ലേഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പാർപ്പാൻ പോയി.
Or il arriva du temps que les Juges jugeaient, qu'il y eut une famine au pays; et un homme de Bethléhem de Juda s'en alla, pour demeurer en quelque [lieu du] pays de Moab, lui et sa femme, et ses deux fils.
2 ൨ അവൻ ബേത്ത്-ലേഹേമിൽ നിന്നുള്ള എഫ്രാത്യനായ എലീമേലെക്ക് ആയിരുന്നു. ഭാര്യക്കു നൊവൊമി എന്നും പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ മോവാബ്‌ദേശത്ത് ചെന്നു അവിടെ താമസിച്ചു.
Et le nom de cet homme était Eli-mélec, et le nom de sa femme Nahomi, et les noms de ses deux fils Mahlon et Kiljon, Ephratiens, de Bethléhem de Juda; et ils vinrent au pays de Moab, et y demeurèrent.
3 ൩ അനന്തരം നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.
Or Eli-mélec, mari de Nahomi, mourut et elle resta avec ses deux fils;
4 ൪ പുത്രന്മാർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.
Qui prirent pour eux des femmes Moabites, dont l'une s'appelait Horpa, et l'autre Ruth; et ils demeurèrent là environ dix ans.
5 ൫ പിന്നെ മഹ്ലോനും കില്യോനും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരുടെയും ഭർത്താവിന്റെയും മരണശേഷം ആ സ്ത്രീ മാത്രം ശേഷിച്ചു.
Puis ses deux fils Mahlon et Kiljon moururent; ainsi cette femme demeura là, privée de ses deux fils et de son mari.
6 ൬ പിന്നീട് യഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തവിധം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടു. അങ്ങനെ അവൾ മരുമക്കളോടുകൂടെ മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ ഒരുങ്ങി.
Depuis elle se leva avec ses belles-filles pour s'en retourner du pays de Moab; car elle apprit au pays de Moab, que l'Eternel avait visité son peuple, en leur donnant du pain.
7 ൭ അങ്ങനെ അവൾ മരുമക്കളുമായി താമസസ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.
Ainsi elle partit du lieu où elle avait demeuré, et ses deux belles-filles avec elle, et elles se mirent en chemin pour retourner au pays de Juda.
8 ൮ അപ്പോൾ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും കരുണ ചെയ്യുമാറാകട്ടെ.
Et Nahomi dit à ses deux belles-filles: Allez, retournez chacune en la maison de sa mère; l'Eternel vous fasse du bien, comme vous en avez fait à ceux qui sont morts, et à moi.
9 ൯ നിങ്ങൾ വിവാഹിതരായി, ഓരോരുത്തരും തങ്ങളുടെ ഭർത്താവിന്റെ ഭവനത്തിൽ ആശ്വാസം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങൾക്ക് കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.
L'Eternel vous fasse trouver du repos à chacune dans la maison de son mari; et elle les baisa; mais elles élevèrent leur voix, et pleurèrent.
10 ൧൦ അവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.
Et lui dirent: Mais [plutôt] nous retournerons avec toi vers ton peuple.
11 ൧൧ അതിന് നൊവൊമി പറഞ്ഞത്: എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?
Et Nahomi répondit: Retournez-vous-en, mes filles; pourquoi viendriez-vous avec moi? Ai-je encore des fils en mon ventre, afin que vous les ayez pour maris?
12 ൧൨ എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു ഭർത്താവിനെ സ്വീകരിക്കുവാൻ എനിക്ക് പ്രായം കടന്നുപോയി; അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
Retournez-vous-en, mes filles, allez-vous-en; car je suis trop âgée pour être remariée; et quand je dirais que j'en aurais quelque espérance, quand même dès cette nuit je serais avec un mari, et quand même j'aurais enfanté des fils;
13 ൧൩ അവർക്ക് പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്ക് ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്റെ മക്കളേ അത് വേണ്ട; യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു.
Les attendriez-vous jusqu'à ce qu'ils fussent grands? Différeriez-vous pour eux d'être remariées? Non, mes filles; certes je suis dans une plus grande amertume que vous, parce que la main de l'Eternel s'est déployée contre moi.
14 ൧൪ അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു.
Alors elles élevèrent leur voix, et pleurèrent encore; et Horpa baisa sa belle-mère; mais Ruth resta avec elle.
15 ൧൫ അപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും അങ്ങനെ തന്നെ പൊയ്ക്കൊൾക എന്നു പറഞ്ഞു.
Et [Nahomi lui] dit: Voici, ta belle-sœur s'en est retournée à son peuple et à ses dieux; retourne-t'en après ta belle-sœur.
16 ൧൬ അതിന് രൂത്ത്: നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ; നീ പോകുന്നിടത്ത് ഞാനും പോകും; നീ പാർക്കുന്നേടത്ത് ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.
Mais Ruth répondit: Ne me prie point de te laisser, pour m'éloigner de toi; car où tu iras, j'irai; et où tu demeureras, je demeurerai; ton peuple sera mon peuple, et ton Dieu sera mon Dieu.
17 ൧൭ നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
Là où tu mourras, je mourrai, et j'y serai ensevelie. Ainsi me fasse l'Eternel et ainsi y ajoute, qu'il n'y aura que la mort qui me sépare de toi.
18 ൧൮ തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി.
[Nahomi] donc voyant qu'elle était résolue d'aller avec elle, cessa de lui en parler.
19 ൧൯ അങ്ങനെ അവർ രണ്ടുപേരും ബേത്ത്-ലേഹേമിൽ എത്തിച്ചേർന്നു; അപ്പോൾ പട്ടണത്തിലുള്ള ജനം മുഴുവനും അവരെ കണ്ടു അതിശയിച്ചു; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.
Et elles marchèrent toutes deux jusqu'à ce qu'elles vinrent à Bethléhem; et comme elles furent entrées dans Bethléhem, toute la ville se mit à parler sur son sujet; [et les femmes] dirent: N'est-ce pas ici Nahomi?
20 ൨൦ അവൾ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോട് ഏറ്റവും കയ്പായി ഇടപെട്ടിരിക്കുന്നു.
Et elle leur répondit: Ne m'appelez point Nahomi, appelez-moi Mara. Car le Tout-Puissant m'a remplie d'amertume.
21 ൨൧ ഞാൻ എല്ലാം ഉള്ളവളായി പോയി, ഒന്നുമില്ലാത്തവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു; യഹോവ എനിക്ക് വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?
Je m'en allai pleine de biens, et l'Eternel me ramène vide. Pourquoi m'appelleriez-vous Nahomi, puisque l'Eternel m'a abattue, et que le Tout-Puissant m'a affligée?
22 ൨൨ ഇങ്ങനെ നൊവൊമിയും മോവാബ്യസ്ത്രീയായ രൂത്ത് എന്ന മരുമകളും കൂടി മോവാബ് ദേശത്തു നിന്നു യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്-ലേഹേമിൽ എത്തി.
C'est ainsi que s'en retourna Nahomi, et avec elle Ruth la Moabite, sa belle-fille, qui était venue du pays de Moab; et elles entrèrent dans Bethléhem au commencement de la moisson des orges.