< റോമർ 8 >
1 ൧ അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല.
Etu karone etiya kun Jisu Khrista te ase taikhan karone ninda kora eku nai.
2 ൨ ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്ക് പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
Kelemane Jisu Khrista dwara, Jibon diya laga Atma laga niyom pora apuni khan ke paap aru mora laga niyom pora mukti di dise.
3 ൩ ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ സ്വന്തപുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിൽ, പാപത്തിന് ഒരു യാഗമാകേണ്ടതിന് അയച്ചു, പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു.
Kelemane komjur te ki niyom kori bole para nai, etu Isor pora korise. Tai nijor Putro ke paap nimite boli kori bole, pura paap laga gaw mangso nisena koi kene pathaise, aru etiya Tai pora paap aru gaw mangso ke ninda kori dise.
4 ൪ ഇതു ജഡത്തെ അനുസരിച്ചല്ലാതെ ആത്മാവിനെ അനുസരിച്ചുനടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന് തന്നെ.
Titia he niyom pora ki dorkar ase, etu amikhan logote pura hobo, kele koile amikhan gaw mangso hisab te naberai, kintu Atma hisab te he berai.
5 ൫ ജഡത്തെ അനുസരിച്ചു നടക്കുന്നവർ ജഡത്തിനുള്ളതും, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.
Kelemane kun gaw mangso hisab te he thaki ase taikhan gaw mangso laga jinis te he mon rakhi ase, kintu kun Atma hisab te thaki ase taikhan laga mon bhi Atma laga jinis te he rakhi ase.
6 ൬ ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
Gaw mangso te mon rakha to mora ase, kintu Atma te mon rakha to jibon aru shanti ase.
7 ൭ ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല.
Kelemane gaw mangso te mon rakha to Isor logot te dushman ase, etu Isor laga niyom te nathake, kelemane etu thakibo napare.
8 ൮ ജഡസ്വഭാവമുള്ളവർക്ക് ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല.
Kintu kun gaw mangso te ase taikhan pora Isor ke khushi kori dibo napare.
9 ൯ നിങ്ങളോ, യഥാർത്ഥമായി ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.
Kintu eneka hoile bhi jodi Isor laga Atma apnikhan logot thaki ase, titia apuni khan gaw mangso te nohoi, kintu Atma te ase. Kintu jodi kunba logot Khrista laga Atma nai, titia tai Khrista laga nohoi.
10 ൧൦ ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ഒരു വശത്ത് ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും മറുവശത്ത് ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.
Kintu jodi Khrista apuni logot te thake, paap nimite gaw mangso to mori thakilebi, dharmikta nimite atma to jinda thaki ase.
11 ൧൧ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.
Jodi Jisu ke punoruthan kori diya Atma to apnikhan logote jivit thaki ase, titia kun pora Jisu Khrista ke punoruthan kori dise, Tai pora apuni khan laga mori bole thaka gaw te bhi apnikhan logote thaka Tai laga Atma dwara jibon dibo.
12 ൧൨ ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടപ്പെട്ടവർ.
Etu karone, bhai khan, gaw mangso laga itcha hisab te thaki bole amikhan etu laga dhaar luwa manu nohoi.
13 ൧൩ നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
Kelemane jodi apuni gaw mangso hisab te thaki ase koile, apuni mori bole ase, kintu jodi Atma hisab te thaki ase, titia gaw mangso laga kaam sob morai di ase aru apuni jinda thakibo.
14 ൧൪ ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ടവർ ഏല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
Kelemane kun Isor laga Atma pora cholai ase, taikhan sob Isor laga bacha khan ase.
15 ൧൫ നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു അടിമത്തത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചത്.
Kelemane apnikhan bhoi te giri jabole sewkai laga atma luwa nai; kintu apuni khan bacha laga Atma loise, kun dwara amikhan pora koi, “Abba!”
16 ൧൬ നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
Atma nijor pora he amikhan laga atma logot Isor laga bacha khan ase eneka sakhi di ase.
17 ൧൭ നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ഒരു വശത്ത് ദൈവത്തിന്റെ അവകാശികളും, മറുവശത്ത് ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ കഷ്ടമനുഭവിക്കുന്നു എങ്കിൽ; അവനോടുകൂടെ തേജസ്കരിക്കപ്പെടുകയും ചെയ്യും.
Aru jodi amikhan bacha khan ase, tinehoile amikhan bhi Isor laga uttoradhikari khan ase. Aru amikhan mili kene Khrista logote uttoradhikari khan ase, jodi amikhan Tai logote dukh pai, eneka hoile amikhan bhi Tai laga mohima te hisa hobo.
18 ൧൮ നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സിനോട്; ഈ കാലത്തിലെ കഷ്ടങ്ങളെ താരതമ്യം ചെയ്യാൻ കഴിയില്ല എന്നു ഞാൻ കരുതുന്നു.
Kelemane amikhan ke dibole thaka mohima to etiya thaka kosto logote tulona kori bole eku nai.
19 ൧൯ സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Kelemane sob sristi to Isor laga bacha khan ke dikhibo laga ekdom rukhibo napara hoise.
20 ൨൦ സൃഷ്ടി ദ്രവത്വത്തിലേക്കുള്ള ദാസ്യത്തിൽനിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ വ്യർത്ഥതയ്ക്കു് കീഴ്പെട്ടിരിക്കുന്നു;
Sob sristi to misa misi thakibo diya nisena he hoise, taikhan laga khushi pora nohoi, kun he taikhan ke eneka rakhidise, ekta asha karone.
21 ൨൧ മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ.
Titia sristi laga jinis khan bhi puchija te bandi thaka pora khuli kene Isor laga bacha khan laga mohima te mukti pabo.
22 ൨൨ സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി പ്രസവവേദനയോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
Kelemane pura sristi eke logote bacha jonom dibole dukh pa-a nisena etiya tak bikhai ase.
23 ൨൩ അതുമാത്രമല്ല, ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു.
Aru sristi khan ekla nohoi, kintu amikhan kun Atma laga prothom phol hoi jaise- amikhan nijor bhi pali luwa khan hobole nimite bisi itcha hoi kene dukh te rukhi ase, etu amikhan laga gaw mangso pora mukti pabo nimite.
24 ൨൪ പ്രത്യാശയാലല്ലോ നാം രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുവൻ ഇപ്പോൾ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?
Kelemane etu asha te he amikhan ke bachai loise. Etiya asha ki dikhibo pare etu to asha nohoi. Kelemane ki dikhi ase ta te kun pora asha koribo?
25 ൨൫ നാം കാണാത്തതിനായി പ്രത്യാശിയ്ക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.
Kintu jodi amikhan pora ki nadikhe etu karone asha korile, etu karone amikhan pora dhorjo kori kene rukhi thake.
26 ൨൬ അതുപോലെ തന്നെ ആത്മാവ് നമ്മുടെ ബലഹീനതയിൽ സഹായിക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.
Kintu etu nisena he, Atma pora amikhan komjur te modot kore. Kelemane ki nimite prathana koribo etu amikhan pora najane, kintu Atma nijor pora kobo napara kotha pora Isor usorte amikhan karone mangi di thake.
27 ൨൭ എന്നാൽ ആത്മാവ് വിശുദ്ധർക്ക് വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്ന് ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
Kintu kun pora mon bisari ase tai pora he Atma laga mon bhi jani ase, kelemane Atma pora pobitro manu khan nimite Isor itcha thik te anurodh kori ase.
28 ൨൮ എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
Aru kun pora Isor ke morom kore, kun Tai laga udesh kaam ekta te mati kene ase, eitu khan nimite Isor pora sob jinis to bhal ekta ulabo nimite kori diye, eneka amikhan pora jani ase.
29 ൨൯ അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
Kelemane age pora kun Tai jani thakise, Tai chokra nisena hobole basi loise, taikhan ke mati loise titia bhai khan sob majot te tai he prothom jonom huwa hobo.
30 ൩൦ മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
Aru Tai pora kunkhan ke age pora basi loise, taikhan ke mati loise. Aru Tai pora kunkhan ke mati loise taikhan ke thik hobo dise. Aru kunke thik hobo dise, taikhan ke mohima bhi kori dise.
31 ൩൧ ഇതു സംബന്ധിച്ച് നാം എന്ത് പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
Tinehoile etu jinis sob nimite amikhan pora ki kobo? Jodi Isor amikhan phale ase koile, kun pora amikhan logot bhirodh te ase?
32 ൩൨ സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു ദാനമായി നല്കാതിരിക്കുമോ?
Tai jun pora Tai nijor bacha ke bhi nachari kene amikhan sob karone bolidan dibole nimite pathaise, tinehoile tai laga sob jinis amikhan eku daam natirai kene nadibo?
33 ൩൩ ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
Jun manu pora Isor basi luwa manu khan ke ninda kori bole paribo? Isor he taikhan ke bisar koribo.
34 ൩൪ ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; അതിനേക്കാളുപരിയായി മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കുകയും ചെയ്യുന്നു.
Kun pora doshi dibo paribo? Jisu Khrista ase morija to- hoilebi etu pora bhi dangor to, mora pora jinda hoi kene- Isor laga dyna phale bohi kene, amikhan nimite prathana kori ase.
35 ൩൫ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
Kun he Khrista laga morom para amikhan ke alag koribo pare? Dukh khan pora naki, nahoile kosto, na bhuk, na dukh, namaribole bhoi naakal, nahoile talwar?
36 ൩൬ “നിന്റെനിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Eneka likha thaka nisena, “Apuni khan nimite amikhan hodai din somoi sob te morai ase. Mer khan kati bole loija nisena he amikhan ke loijai ase.”
37 ൩൭ നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
Kintu etu jinis sob te kun pora amikhan ke morom kore Tai dwara amikhan jiti ase.
38 ൩൮ മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ
Kelemane moi thik jani ase, mora hoilebi jinda hoilebi, sorgo duth hoilebi, sorkar-raj hoilebi, etiya thaka jinis khan hoilebi, ahi thaka jinis khan hoilebi, takot khan hoilebi,
39 ൩൯ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേർപിരിപ്പാൻ കഴിയുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു.
untcha hoilebi, niche hoilebi, sristi kora sob te, eku pora bhi Jisu Khrista te Isor laga morom pora amikhan ke alag koribo na paribo.