< റോമർ 6 >
1 ൧ ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.
What shall we saye then? Shall we continue in synne that there maye be aboundaunce of grace?
2 ൨ പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?
God forbyd. How shall we that are deed as touchynge synne live eny lenger therin?
3 ൩ അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
Remember ye not that all we which are baptysed in the name of Iesu Christ are baptysed to dye with him?
4 ൪ അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.
We are buryed with him by baptim for to dye that lykewyse as Christ was raysed vp from deeth by the glorye of the father: eve so we also shuld walke in a newe lyfe.
5 ൫ അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.
For yf we be graft in deeth lyke vnto him: even so must we be in the resurreccio.
6 ൬ നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
This we must remeber that oure olde man is crucified with him also that the body of synne myght vtterly be destroyed that hence forth we shuld not be servauntes of synne.
7 ൭ അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.
For he that is deed ys iustified from synne.
8 ൮ നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
Wherfore yf we be deed with Christ we beleve that we shall live with him:
9 ൯ ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
remembringe that Christ once raysed fro deeth dyeth no more. Deeth hath no moare power over him.
10 ൧൦ അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.
For as touchynge that he dyed he dyed concernynge synne once. And as touchinge that he liveth he liveth vnto God.
11 ൧൧ അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
Lykewyse ymagen ye also that ye are deed concernynge synne: but are alive vnto God thorow Iesus Christ oure Lorde.
12 ൧൨ ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,
Let not synne raygne therfore in youre mortall bodyes that ye shuld thervnto obey in the lustes of it.
13 ൧൩ നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.
Nether geve ye youre members as instrumentes of vnrightewesnes vnto synne: but geve youre selves vnto God as they that are alive from deeth. And geve youre membres as iustrumetes of rightewesnes vnto God.
14 ൧൪ നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
Let not synne have power over you. For ye are not vnder the lawe but vnder grace.
15 ൧൫ എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.
What then? Shall we synne because we are not vnder the lawe: but vnder grace? God forbyd.
16 ൧൬ നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
Remember ye not how yt to whom soever ye comit youre selves as servautes to obey his servauntes ye are to whom ye obey: whether it be of synne vnto deeth or of obedience vnto rightewesnes?
17 ൧൭ എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,
God be thanked yt though ye were once the servauntes of synne ye have yet obeyed with herte vnto the forme of doctryne wher vnto ye were delyvered.
18 ൧൮ പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
Ye are then made fre from synne and are be come the servauntes of rightewesnes.
19 ൧൯ നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ
I will speake grossly because of the infirmitie of youre flesshe. As ye have geve youre membres servauntes to vnclennes and to iniquitie fro iniquitie vnto iniquitie: even so nowe geve youre membres servantes vnto rightewesnes yt ye maye be sanctified.
20 ൨൦ നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.
For when ye were the servauntes of synne ye were not vnder rightewesnes.
21 ൨൧ നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.
What frute had ye then in tho thinges wher of ye are now ashamed. For the ende of tho thynges is deeth.
22 ൨൨ എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു. (aiōnios )
But now are ye delivered from synne and made the servauntes of God and have youre frute that ye shuld be sanctifyed and the ende everlastinge lyfe. (aiōnios )
23 ൨൩ പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ. (aiōnios )
For the rewarde of synne is deeth: but eternall lyfe is the gyfte of God thorow Iesus Christ oure Lorde. (aiōnios )