< റോമർ 6 >

1 ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്.
ⲁ̅ⲟⲩ ϭⲉ ⲡⲉⲧⲛⲛⲁϫⲟⲟϥ ⲧⲁⲣⲛϭⲱ ϩⲙ ⲡⲛⲟⲃⲉ ϫⲉ ⲉⲣⲉⲧⲉⲭⲁⲣⲓⲥ ⲣϩⲟⲩⲟ
2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ?
ⲃ̅ⲛⲛⲉⲥϣⲱⲡⲉ ⲛⲁⲓ ⲉⲁⲛⲙⲟⲩ ⲙⲡⲛⲟⲃⲉ ⲛⲁϣ ⲛϩⲉ ⲉⲛⲛⲁϣⲱⲛϩ ϫⲓⲛ ⲙⲡⲉⲉⲓⲛⲁⲩ ⲛϩⲏⲧϥ
3 അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
ⲅ̅ⲏ ⲉⲧⲉⲧⲛⲟ ⲛⲁⲧⲥⲟⲟⲩⲛ ϫⲉ ⲟⲩⲟⲛ ⲛⲓⲙ ⲉⲁⲛⲃⲁⲡⲧⲓⲍⲉ ⲉⲡⲉⲭⲥ ⲓⲏⲥ ⲛⲧⲁⲛⲃⲁⲡⲧⲓⲍⲉ ⲉⲡⲉϥⲙⲟⲩ
4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നേ.
ⲇ̅ⲁⲩⲧⲟⲙⲥⲛ ϭⲉ ⲛⲙⲙⲁϥ ϩⲓⲧⲙ ⲡⲃⲁⲡⲧⲓⲥⲙⲁ ⲉⲡⲉϥⲙⲟⲩ ϫⲉⲕⲁⲥ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁ ⲡⲉⲭⲥ ⲧⲱⲟⲩⲛ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ϩⲓⲧⲙ ⲡⲉⲟⲟⲩ ⲙⲡⲉⲓⲱⲧ ⲛⲧⲛⲙⲟⲟϣⲉ ϩⲱⲱⲛ ⲛⲧⲉⲓϩⲉ ϩⲛ ⲟⲩⲙⲛⲧⲃⲣⲣⲉ ⲛⲱⲛϩ
5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും.
ⲉ̅ⲉϣϫⲉ ⲁⲛϣⲱⲡⲉ ⲅⲁⲣ ⲛϣⲃⲣⲧⲱϭⲉ ⲙⲡⲓ ⲛⲉ ⲙⲡⲉϥⲙⲟⲩ ⲉⲓⲉ ⲧⲛⲛⲁϣⲱⲡⲉ ⲟⲛ ⲙⲡⲉϥⲕⲉⲧⲱⲟⲩⲛ
6 നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
ⲋ̅ⲉⲛⲉⲓⲙⲉ ⲉⲡⲁⲓ ϫⲉ ⲁⲩⲉϣⲧ ⲡⲉⲛⲣⲙⲛⲁⲥ ⲛⲙⲙⲁϥ ϫⲉⲕⲁⲥ ⲉϥⲉⲕⲁⲧⲁⲣⲅⲉⲓ ⲛϭⲓ ⲡⲥⲱⲙⲁ ⲙⲡⲛⲟⲃⲉ ⲉⲧⲙⲧⲣⲉⲛⲣϩⲙϩⲁⲗ ϭⲉ ⲙⲡⲛⲟⲃⲉ ϫⲓⲛ ⲧⲉⲛⲟⲩ
7 അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു.
ⲍ̅ⲡⲉⲛⲧⲁϥⲙⲟⲩ ⲅⲁⲣ ⲁϥⲧⲙⲁⲉⲓⲟ ⲉⲃⲟⲗ ϩⲙ ⲡⲛⲟⲃⲉ
8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
ⲏ̅ⲉϣϫⲉ ⲁⲛⲙⲟⲩ ⲇⲉ ⲙⲛ ⲡⲉⲭⲥ ⲧⲛⲡⲓⲥⲧⲉⲩⲉ ⲟⲛ ϫⲉ ⲧⲛⲛⲁⲱⲛϩ ⲛⲙⲙⲁϥ
9 ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
ⲑ̅ⲉⲛⲥⲟⲟⲩⲛ ϫⲉ ⲁⲡⲉⲭⲥ ⲧⲱⲟⲩⲛ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲛϥⲛⲁⲥⲟⲧϥ ⲁⲛ ⲉⲙⲟⲩ ⲙⲡⲙⲟⲩ ϭⲉ ⲟⲛϫⲟⲉⲓⲥ ⲉⲣⲟϥ ⲁⲛ
10 ൧൦ അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു.
ⲓ̅ⲡⲙⲟⲩ ⲅⲁⲣ ⲉⲛⲧⲁϥⲙⲟⲩ ⲙⲙⲟϥ ⲛⲧⲁϥⲙⲟⲩ ⲙⲡⲛⲟⲃⲉ ⲛⲟⲩⲥⲟⲡ ⲡⲱⲛϩ ⲇⲉ ⲉⲧϥⲟⲛϩ ⲙⲙⲟϥ ⲉϥⲟⲛϩ ϩⲙ ⲡⲛⲟⲩⲧⲉ
11 ൧൧ അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ.
ⲓ̅ⲁ̅ⲉⲡⲧⲏⲩⲧⲛ ϩⲱⲧ ⲧⲏⲩⲧⲛ ⲛⲧⲉⲉⲓϩⲉ ϫⲉ ⲧⲉⲧⲛⲙⲟⲟⲩⲧ ⲙⲉⲛ ⲙⲡⲛⲟⲃⲉ ⲧⲉⲧⲛⲟⲛϩ ⲇⲉ ⲙⲡⲛⲟⲩⲧⲉ ϩⲙ ⲡⲉⲭⲥ ⲓⲏⲥ
12 ൧൨ ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്,
ⲓ̅ⲃ̅ⲙⲡⲣⲧⲣⲉ ⲡⲛⲟⲃⲉ ϭⲉ ⲣⲣⲣⲟ ϩⲙ ⲡⲉⲧⲛⲥⲱⲙⲁ ⲉⲧⲉϣⲁϥⲙⲟⲩ ⲉⲧⲣⲉⲧⲛⲥⲱⲧⲙ ⲛⲥⲁ ⲛⲉϥⲉⲡⲓⲑⲩⲙⲓⲁ
13 ൧൩ നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ.
ⲓ̅ⲅ̅ⲟⲩⲇⲉ ⲙⲡⲣⲡⲁⲣϩⲓⲥⲧⲁ ⲛⲛⲉⲧⲛⲙⲉⲗⲟⲥ ⲛϩⲟⲡⲗⲟⲛ ⲛϫⲓ ⲛϭⲟⲛⲥ ⲙⲡⲛⲟⲃⲉ ⲁⲗⲗⲁ ⲡⲁⲣϩⲓⲥⲧⲁ ⲙⲙⲱⲧⲛ ⲙⲡⲛⲟⲩⲧⲉ ϩⲱⲥ ⲉⲧⲉⲧⲛⲟⲛϩ ⲉⲃⲟⲗ ϩⲛ ⲛⲉⲧⲙⲟⲟⲩⲧ ⲁⲩⲱ ⲛⲉⲧⲛⲙⲉⲗⲟⲥ ⲛϩⲟⲡⲗⲟⲛ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲙⲡⲛⲟⲩⲧⲉ
14 ൧൪ നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
ⲓ̅ⲇ̅ⲙⲡⲛⲟⲃⲉ ⲅⲁⲣ ⲛⲁⲣϫⲟⲉⲓⲥ ⲉⲣⲱⲧⲛ ⲁⲛ ⲉⲧⲉⲧⲛϣⲟⲟⲡ ⲅⲁⲣ ⲁⲛ ϩⲁ ⲡⲛⲟⲙⲟⲥ ⲁⲗⲗⲁ ϩⲁ ⲧⲉⲭⲁⲣⲓⲥ
15 ൧൫ എന്നാൽ എന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.
ⲓ̅ⲉ̅ⲁϩⲣⲟϥ ϭⲉ ⲧⲁⲣⲛⲣⲛⲟⲃⲉ ϫⲉ ⲛⲧⲛϣⲟⲟⲡ ⲁⲛ ϩⲁ ⲡⲛⲟⲙⲟⲥ ⲁⲗⲗⲁ ϩⲁ ⲧⲉⲭⲁⲣⲓⲥ ⲛⲛⲉⲥϣⲱⲡⲉ
16 ൧൬ നിങ്ങൾ ദാസന്മാരായി അനുസരിക്കുവാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന് നിങ്ങൾ ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിയ്ക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
ⲓ̅ⲋ̅ⲛⲧⲉⲧⲛ ⲥⲟⲟⲩⲛ ⲁⲛ ϫⲉ ⲡⲉⲧⲉⲧⲛⲡⲁⲣϩⲓⲥⲧⲁ ⲙⲙⲱⲧⲛ ⲛⲁϥ ⲛϩⲙϩⲁⲗ ⲉⲥⲱⲧⲙ ⲛⲧⲉⲧⲛ ⲛϩⲙϩⲁⲗ ⲙⲡⲉⲧⲉⲧⲛⲥⲱⲧⲙ ⲛⲥⲱϥ ⲏ ⲙⲡⲛⲟⲃⲉ ⲏ ⲙⲡⲥⲱⲧⲙ ⲉⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ
17 ൧൭ എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ച്,
ⲓ̅ⲍ̅ⲡⲉϩⲙⲟⲧ ⲇⲉ ⲙⲡⲛⲟⲩⲧⲉ ϣⲏⲡ ϫⲉ ⲛⲉⲧⲉⲧⲛⲟ ⲡⲉ ⲛϩⲙϩⲁⲗ ⲙⲡⲛⲟⲃⲉ ⲁⲧⲉⲧⲛⲥⲱⲧⲙ ⲇⲉ ⲉⲃⲟⲗ ϩⲙ ⲡⲉⲧⲛϩⲏⲧ ⲉⲡⲧⲩⲡⲟⲥ ⲛⲧⲉⲥⲃⲱ ⲉⲛⲧⲁⲩϯ ⲧⲏⲩⲧⲛ ⲉⲣⲟϥ
18 ൧൮ പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചു നീതിയ്ക്ക് ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിന് നന്ദി.
ⲓ̅ⲏ̅ⲉⲁⲧⲉⲧⲛⲣⲣⲙϩⲉ ⲇⲉ ⲉⲃⲟⲗ ϩⲙ ⲡⲛⲟⲃⲉ ⲁⲧⲉⲧⲛⲣϩⲙϩⲁⲗ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ
19 ൧൯ നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ
ⲓ̅ⲑ̅ⲉⲓϫⲱ ⲙⲡⲁⲓ ⲕⲁⲧⲁ ⲣⲱⲙⲉ ⲉⲧⲃⲉ ⲧⲁⲥⲑⲉⲛⲓⲁ ⲛⲧⲉⲧⲛ ⲥⲁⲣⲝ ⲛⲑⲉ ⲅⲁⲣ ⲉⲛⲧⲁⲧⲉⲧⲛⲡⲁⲣϩⲓⲥⲧⲁ ⲛⲛⲉⲧⲛⲙⲉⲗⲟⲥ ⲛϩⲙϩⲁⲗ ⲛⲧⲁⲕⲁⲑⲁⲣⲥⲓⲁ ⲙⲛ ⲧⲁⲛⲟⲙⲓⲁ ⲉϩⲟⲩⲛ ⲉⲧⲁⲛⲟⲙⲓⲁ ⲡⲁⲣϩⲓⲥⲧⲁ ϩⲱⲱϥ ⲧⲉⲛⲟⲩ ⲛⲛⲉⲧⲛⲙⲉⲗⲟⲥ ⲛϩⲙϩⲁⲗ ⲛⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ ⲉⲩⲧⲃⲃⲟ
20 ൨൦ നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ.
ⲕ̅ⲙⲡⲉⲩⲟⲉⲓϣ ⲅⲁⲣ ⲉⲧⲉⲧⲛⲟ ⲛϩⲙϩⲁⲗ ⲙⲡⲛⲟⲃⲉ ⲛⲉⲧⲉⲧⲛⲟ ⲛⲣⲙϩⲉ ⲡⲉ ϩⲛ ⲧⲇⲓⲕⲁⲓⲟⲥⲩⲛⲏ
21 ൨൧ നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അനന്തരഫലം മരണമാകുന്നു.
ⲕ̅ⲁ̅ⲁϣ ϭⲉ ⲡⲉ ⲡⲕⲁⲣⲡⲟⲥ ⲉⲛⲉ ⲟⲩⲛⲧⲏ ⲧⲛⲉϥ ⲙⲡⲓⲟⲩⲟⲉⲓϣ ⲛⲁⲓ ⲉⲧⲉⲧⲛϫⲓϣⲓⲡⲉ ⲉϫⲱⲟⲩ ⲧⲉⲛⲟⲩ ⲑⲁⲏ ⲅⲁⲣ ⲛⲛⲉⲧⲙⲙⲁⲩ ⲡⲉ ⲡⲙⲟⲩ
22 ൨൨ എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അനന്തരഫലം നിത്യജീവനും ആകുന്നു. (aiōnios g166)
ⲕ̅ⲃ̅ⲧⲉⲛⲟⲩ ⲇⲉ ⲛⲧⲟϥ ⲉⲁⲧⲉⲧⲛⲣⲣⲙϩⲉ ⲉⲃⲟⲗ ϩⲙ ⲡⲛⲟⲃⲉ ⲁⲧⲉⲧⲛⲣϩⲙϩⲁⲗ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲟⲩⲛⲧⲏⲧⲛ ⲙⲙⲁⲩ ⲙⲡⲉⲧⲛⲕⲁⲣⲡⲟⲥ ⲉⲩⲧⲃⲃⲟ ⲡϫⲱⲕ ⲇⲉ ⲡⲉ ⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios g166)
23 ൨൩ പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ. (aiōnios g166)
ⲕ̅ⲅ̅ⲛⲟⲯⲱⲛⲓⲟⲛ ⲅⲁⲣ ⲙⲡⲛⲟⲃⲉ ⲡⲉ ⲡⲙⲟⲩ ⲡⲉⲭⲁⲣⲓⲥⲙⲁ ⲇⲉ ⲙⲡⲛⲟⲩⲧⲉ ⲡⲉ ⲡⲱⲛϩ ⲛϣⲁ ⲉⲛⲉϩ ϩⲙ ⲡⲉⲭⲥ ⲓⲏⲥ ⲡⲉⲛϫⲟⲉⲓⲥ (aiōnios g166)

< റോമർ 6 >