< റോമർ 4 >

1 എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു?
Mbi tulenda tuba mu diambu di Abalahami nkuluꞌeto mu kimutu e?
2 അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും,
Enati Abalahami wukitulu wusonga mu diambu di mavanga buna beki diambu di kalenda kiniemisina; vayi bika va meso ma Nzambi.
3 തിരുവെഴുത്ത് എന്ത് പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നേ.
Bila mambu mbi meti tuba masonoko e? Abalahami wuwilukila Nzambi ayi diawu Nzambi kankitudila wusonga.
4 എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ.
Woso mutu wunsalanga kisalu wumfutungu. Mfutu andi wisi dikaba ko vayi widi mfutu boso buididi kisalu kiandi.
5 എന്നാൽ പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നു എങ്കിൽ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
Vayi kuidi mutu wunkambu salanga ayi wilukila mutu wowo wunkitulanga bankua masumu batu basonga, buna wela tangulu wusonga mu diambu di minu kiandi.
6 ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്:
Banga bu tubila Davidi ti khini kuidi mutu wowo Nzambi keta tangila mutu wusonga bika mu mavanga:
7 “അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
O khini kuidi batu bobo balemvokolo minkanu miawu ayi masumu mawu mafuku!
8 കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ”.
O khini kuidi woso mutu Pfumu kankambu tangila masumu.
9 ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്റെ വിശ്വാസം അബ്രാഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്.
A buevi khini beni yidi kaka mu diambu di bazengo nitu yi kibakala voti yidi ayi kuidi bawu bakambulu bazengo e? Bila tueti tubanga ti: Abalahami wukitulu wusonga mu minu.
10 ൧൦ എപ്പോഴാണ് കണക്കിടപ്പെട്ടത്? പരിച്ഛേദനാകർമ്മത്തിന് മുമ്പോ പിമ്പോ? തീർച്ചയായും പരിച്ഛേദനയ്ക്കു മുൻപു തന്നേ.
Buna buevi divangimina e? Mu thangu kaba wuzengo voti buna kazengolo ko e? Bika sia ti buna widi wuzengo vayi buna kazengolo ko.
11 ൧൧ പരിച്ഛേദനക്കുമുമ്പേ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായിട്ടാണ് പരിച്ഛേദന എന്ന അടയാളം അവന് ലഭിച്ചത്; പരിച്ഛേദനയില്ലാതെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും,
Wutambula dimbu kinzengolo banga dimbu ki busonga mu diambu di minu kiandi buna kazengolo ko, muingi kaba dise di batu bobo bawilukila kambu nzengolo; muingi mamvawu bakituka batu basonga.
12 ൧൨ പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് പരിച്ഛേദനക്കുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്ക് പിതാവായിരിക്കേണ്ടതിനും തന്നെ.
Ayi muingi kaba dise di bobo bazengo, bika sia ti bila badi bazengo, vayi mu diambu beta landakana kifuani ki minu kioki kiba dise dieto Abalahami buna kazengolo ko.
13 ൧൩ ലോകത്തിന്റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയിലൂടെയാണ് ലഭിച്ചത്.
Bila tsila yi tambula nza yimvimba banga kiuka yivanunu kuidi Abalahami ayi kuidi nkunꞌandi bika sia ti mu diambu di Mina vayi mu diambu di busonga bu minu.
14 ൧൪ എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.
Bila enati bobo badi ku tsi luyalu lu Mina bela tambula kiuka, buna minu kikitukidi kima kikambulu mfunu ayi buna tsila yimvunzulu.
15 ൧൫ ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല.
Bila Mina mintotulanga nganzi yi Nzambi. Bila vana vakambulu Mina, vasi mbundulu yi masumu ko.
16 ൧൬ അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ.
Diawu tsila yivanunu mu diambu di minu muingi yiba dikaba; ayi tsila yiba yikuikama kuidi nkuna woso wu Abalahami. Bika sia ti kuidi bobo kaka bantumukinanga Mina vayi kuidi bobo badi minu kimosi ayi Abalahami, niandi dise di beto boso.
17 ൧൭ മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താൻ വിശ്വാസം അർപ്പിച്ച ദൈവത്തിന്റെ സന്നിധിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന് തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Banga bu disonimina ti: minu ndibieka dise di makanda mawombo. Niandi dise dieto va meso ma Nzambi yoyi kawilukila; yoyo yimvananga luzingu kuidi bobo bafua ayi wuntelanga bima biobi bikambulu banga ti bidi.
18 ൧൮ “നിന്റെ സന്തതി ഇപ്രകാരം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് സഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു.
Mu kambu bila kisila diana, vayi wutula diana ayi wuwilukila mu diambu kaba dise di makanda mawombobanga bu nkambila Nzambi ti: buawu bobo buela bela nkunꞌaku.
19 ൧൯ അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
Kasia ba wulebakana ko mu minu bu kasia bela nitu andi mayindu ko, bila yiba banga yifua; bila buna weka nduka-nduka khama yi mimvu ayi buna Sala kalendi buela buta ko.
20 ൨൦ ദൈവത്തിന്റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു,
Vayi mu diambu di tsila yi Nzambi, kasia memata ko voti kasia kambu minu ko. Vayi wukindusu mu minu bu kavana nkembo kuidi Nzambi
21 ൨൧ ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു അവന് പൂർണ്ണമായി ബോധ്യമുണ്ടായിരുന്നു.
ayi wuzaba kuandi bumboti ti mutu wowo wuvana tsila beki lulendo mu dukisa yawu.
22 ൨൨ അതുകൊണ്ട് അത് അവന് നീതിയായി കണക്കിട്ടു.
Diawu kankitudila wusonga.
23 ൨൩ അവന് കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല,
Vayi kusia sonama mu diambu diandi kaka ko ti niandi kaka wukitulu wusonga
24 ൨൪ നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന
vayi ayi kuidi beto tuela kitulu basonga, beto tuwilukila mutu wowo wufulukisa Yesu, Pfumu eto, mu bafua,
25 ൨൫ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
wuyekolo mu diambu di zinzimbala zieto vayi wufulukusu mu diambu di busonga bueto.

< റോമർ 4 >