< റോമർ 3 >
1 ൧ എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
NO ia hoi, heaha anei ka mea e oi aku ai ka Iudaio? Heaha hoi ka pomaikai o ke okipoepoe ana?
2 ൨ സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നേ.
He nui no ma kela mea, ma keia mea; eia hoi ka mua, ua haawiia mai ia lakou na kanawai o ke Akua.
3 ൩ ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ?
Heaha hoi i manaoio ole kekahi poe? E hiolo anei ka oiaio o ke Akua i ko lakou hoomaloka?
4 ൪ ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ സകലമനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും.
Aole loa ia; aka, e hooiaioia ku ke Akua ke hoopunipuni na kanaka a pau: me ka mea i palapalaia, I hoaponoia'i oe i kau olelo ana mai, a i lanakila hoi oe i kou hoahewa ana mai.
5 ൫ എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? — ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;
A ina e hoakaka ae ko kakou hewa i ka pono o ke Akua, heaha ka kakou mea e olelo ai? He pono ole anei ke Akua ke hooili mai i ka inaina? (ke olelo nei au ma ka ke kanaka; )
6 ൬ അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
Aole loa: ina pela, pehea la e hoopai mai ai ke Akua i ko ke ao nei?
7 ൭ ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവന്റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്?
A ina i lilo ka oiaio o ke Akua i mea e nui ai kona nani, no ko'u hoopunipuni ana; no ke aha la e hoohewaia mai ai au e like me ke kanaka hewa?
8 ൮ നല്ലത് വരേണ്ടതിന് തിന്മ ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളത് തന്നെ.
E olelo anei kakou, e like me ka makou i olelo ino ia mai ai, a e like me ka kekahi poe i olelo no makou, E hana hewa kakou e hiki mai ai ka maikai? He pono ko lakou hoohewaia.
9 ൯ ആകയാൽ എന്ത്? നമുക്കു ഒഴിവുകഴിവുണ്ടോ? ഒരിക്കലുമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ ആരോപിച്ചുവല്ലോ.
Heaha hoi? ua oi aku anei kakou? Aole loa; no ka mea, ua hoakaka makou mamua, O na Iudaio a me na Helene, ua pau pu lakou i ka hewa;
10 ൧൦ “നീതിമാൻ ആരുമില്ല. ഒരുവൻ പോലുമില്ല.
E like me ka mea i palapalaia, Aole loa he mea pono, aole hookahi.
11 ൧൧ ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.
Aole no he mea i ike, aole hoi he mea i imi i ke Akua.
12 ൧൨ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലും ഇല്ല.
Ua pau lakou i ka hele hewa, ua lilo lakou i poe pono ole; aole loa he mea e hana ana i ka maikai, aole loa hookaki.
13 ൧൩ അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്.
O ko lakou kaniai he lua kupapau hamama; ua hoopunipuni lakou me ko lakou mau alelo; aia malalo o ko lakou mau lehelehe ka mea make a na moonihoawa.
14 ൧൪ അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.
Ua piha ko lakou waha i ka hailili a me ka mea awahia.
15 ൧൫ അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.
Ua mama ko lakou mau wawae i ka hookahe koko.
16 ൧൬ നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്.
Aia ma ko lakou mau alanui ka luku ana a me ka popilikia.
17 ൧൭ സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല.
Aole hoi lakou i ike i ke alanui e malu ai.
18 ൧൮ അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.
Aole he weliweli i ke Akua imua o ko lakou mau maka.
19 ൧൯ ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
Ua ike no kakou, o na mea a ke kanawai i olelo mai ai, ua olelo no ia i ka poe malalo o ke kanawai; i paa na waha a pau, a i lilo hoi ko ke ao nei a pau i hewa imua o ke Akua.
20 ൨൦ അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രെ വരുന്നത്.
Nolaila ma ka hana ana ma ke kanawai, aohe kanaka e hoaponoia imua ona; no ka mea, ma ke kanawai ka ike ana i ka hewa.
21 ൨൧ ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും, യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.
Ano hoi, ua hoakakaia mai ko ke Akua hoapono ana aole ma ke kanawai; ua hoikeia mai ia e ke kanawai a me na kaula.
22 ൨൨ അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
Oia hoi ka hoapono ana o ke Akua, ma ka manaoio aku ia Iesu Kristo, no na mea a pau, a maluna hoi o ka poe a pau e manaoio ana; aole mea okoa;
23 ൨൩ ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു,
No ka mea, ua lawehala na mea a pau, ua nele hoi i ka nani o ke Akua.
24 ൨൪ അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.
Ua hoapono wale ia mai ma kona lokomaikai, no ka hoola ana ma o Kristo Iesu la;
25 ൨൫ വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ,
Oia ka ke Akua i haawi mai ai i mohaikalahewa ma ka hilinai i kona koko, i mea e hoakaka ai i kona hoapono ana, i ke kala ana i na hewa i hana e ia mamua, i ke ahonui ana o ke Akua;
26 ൨൬ താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.
I mea e hoakaka ai i kona hoapono ana, i keia manawa; i pono oia, a i mea hoapono hoi i ka mea manaoio ia Iesu.
27 ൨൭ ആകയാൽ പ്രശംസ എവിടെ? അത് പൊയ്പോയി. ഏത് അടിസ്ഥാനത്തിൽ? പ്രവൃത്തിയാലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലത്രെ.
Anhea la hoi ke kaena ana? Ua paleia'ku ia. Ma ke kanawai hea? O na hana anei? Aole; ma ke kanawai no hoi o ka manaoio ana.
28 ൨൮ അതുകൊണ്ട് മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.
Nolaila, ke manao nei makou, ua hoaponoia mai ke kanaka ma ka manaoio, aole ma na hana o ke kanawai.
29 ൨൯ അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു.
O ke Akua no anei ia no ka poe Iudaio wale no? Aole no na kanaka e kekahi? Oia, no na kanaka e kekahi.
30 ൩൦ ദൈവം ഏകനല്ലോ; വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമികളെയും അവൻ നീതീകരിക്കുന്നു.
No ka mea, oia hookahi no ke Akua nana e hoapono i ka poe i okipoepoeia, ma ka manaoio, a i ka poe i okipoepoe ole ia hoi ma ka manaoio.
31 ൩൧ ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.
Ke hoohiolo nei anei makou i ke kanawai, ma ka manaoio? Aole loa: ke hookupaa nei no makou i ke kanawai.